ചന്ദ്രശേഖരമേനോൻ എന്ന ശങ്കരാടി, 56 മത്തെ വയസിൽ വിവാഹം ! അദ്ദേഹത്തിന്റെ പിശുക്ക് പ്രശസ്തമാണ് ! കുറച്ച് സ്വത്തൊക്കെ ആർക്കെങ്കിലും എഴുതി കൊടുത്തൂടെ എന്ന് ചോദിച്ചിരുന്നു !

ചന്ദ്രശേഖരമേനോൻ എന്ന ശങ്കരാടി. പകരം വെക്കാനില്ലാത്ത അഭിനയ പ്രതിഭയായിരുന്നു അദ്ദേഹം. നാടക രംഗത്തുനിന്നും സിനിമയിൽ എത്തിയ അദ്ദേഹം മികച്ച സ്വഭാവനടനുള്ള സംസ്ഥാന പുരസ്കാരം തുടർച്ചയായ മൂന്ന് വർഷം നേടിയ ആളാണ്. അത് കൂടാതെ കൂടാതെ മികച്ച നായക നടനായ പ്രേം നസീറിനൊപ്പം മുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചെന്ന പ്രത്യേകതയും ഉണ്ട്. 1980-ൽ അമ്പത്തിയാറാം വയസ്സിലാണ് അദ്ദേഹം ശാരദയെ വിവാഹം കഴിക്കുന്നത്.

ഇപ്പോഴിതാ മുമ്പൊരിക്കൽ സിനിമ പ്രവർത്തകൻ ആയ ബാബു ഷാഹിർ ശങ്കരാടിയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവെച്ചിരുന്നു, ആ വാക്കുകൾ ഇങ്ങനെ, ശങ്കരാടി ചേട്ടന്റെ സിനിമകളെ കുറിച്ച് പറയുമ്പോൾ നമ്മുടെ മനസിൽ ആദ്യം ഓർമ വരുന്നത് ഗോഡ് ഫാദറും, പപ്പയുടെ സ്വന്തം അപ്പൂസും, അതുപോലെ ഗോഡ് ഫാദറിൽ അദ്ദേഹം അവതരിപ്പിച്ചത് വക്കീൽ കഥാപാത്രത്തെയാണ്. സിനിമയുടെ ക്ലെെമാക്സ് രം​ഗങ്ങളിലെ കോമഡി ഇന്നും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നുണ്ടെങ്കിൽ അതിന് പ്രധാന കാരണം ശങ്കരാടി ചേട്ടന്റെ പ്രകടനമാണ്. ഇന്നും ഞാനത് വ്യക്തമായി ഓർക്കുന്നു.

ബോധം പോയ രീതിയിലുള്ള ആ രംഗങ്ങൾ അദ്ദേഹം എങ്ങനെ ചെയ്യുമെന്നോർത്ത് എല്ലാവർക്കും ഒരു ചെറിയ പേടി ഉണ്ടായിരുന്നു. പക്ഷെ അസാധ്യ പ്രകടനം കൊണ്ട് അദ്ദേഹം എല്ലാവരെയും ഞെട്ടിപ്പിച്ചു. ശങ്കരാടി ചേട്ടനെയല്ലാതെ മറ്റാരെയെങ്കിലും സങ്കൽപ്പിച്ച് നോക്കൂ. ആർക്കും ഇത്ര മനോഹരമായി അവതരിപ്പിക്കാൻ കഴിയില്ല. സിനിമ പുറത്തിറങ്ങിയ ശേഷം പലരും ഞങ്ങളോട് ചോദിച്ചിരുന്നു. ആ സീൻ ചെയ്യുമ്പോൾ ശങ്കരാടിച്ചേട്ടന്റെ ബോധം ശരിക്കും പോയിരുന്നോ എന്ന് പലരും ചോദിച്ചിരുന്നു എന്നും അദ്ദേഹം ഓർക്കുന്നു.

അദ്ദേഹം വളരെ വൈകിയാണ് വിവാഹം കഴിച്ചത്. 56 മത് വയസിൽ. മക്കളൊന്നും ഉണ്ടായിരുന്നില്ല. ധാരാളം സ്വത്തുണ്ട്. ഞാൻ അദ്ദേഹത്തോട് വെറുതേ തമാശയായി ചോദിക്കുമായിരുന്നു, ചേട്ടാ കുറേ സ്വത്തില്ലേ, അനന്തരവകാശികളുമില്ല. കുറച്ച് ഭൂമി എനിക്ക് എഴുതി തന്നൂടെ എന്ന്. അത് കേൾക്കുമ്പോൾ അദ്ദേഹത്തിന് ദേഷ്യം വരും, അയ്യടാ, അങ്ങനെ ഞാൻ ഉണ്ടാക്കിയത് നീ കൊണ്ടുപോയി തിന്നണ്ട എന്ന് പറഞ്ഞ് മുഖംകോട്ടി തിരിഞ്ഞിരിക്കും. ആ സമയത്ത് ആ മുഖത്ത് വരുന്ന ദേഷ്യം കാണാനാണ് ഞാൻ അങ്ങനെ പറയുന്നത്, ഇടക്കെല്ലാം പറയുമായിരുന്നു.

അതുപോലെ ചേട്ടന്റെ ആ പി,ശുക്ക് അന്നൊക്കെ വളരെ പ്രശസ്തമാണ്. പത്ത് പെെസ പോലും ഒരാൾക്ക് കൊടുക്കില്ലെന്ന് പറഞ്ഞ് എല്ലാവരും കളിയാക്കുമായിരുന്നു. ഒരിക്കൽ ഒരു ചിങ്ങം ഒന്നിന് എന്നെ അടുത്ത് വിളിച്ച് 10 രൂപ കെെനീട്ടം തന്നു. ഞാനത് മറ്റുള്ളവരോട് പറഞ്ഞപ്പോൾ ആരും വിശ്വസിക്കുന്നില്ല. ശങ്കരാടിച്ചേട്ടൻ പെെസ തന്നോ, എന്നാൽ കാക്ക മലർന്നു പറക്കുമെന്നായിരുന്നു അവരുടെ പ്രതികരണം. അത്തരത്തിൽ ഒരുപാട് നല്ല ഓർമ്മകൾ ഉണ്ടെന്നും അദ്ദേഹം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *