പരിസരം നോക്കാതെ മമ്മൂട്ടി എന്നോട് ചൂടായി ! ഇങ്ങനെ ഉള്ളവന്മാരെ കൈവെക്കുകയാണ് വേണ്ടതെന്ന് പറഞ്ഞു ! ഇങ്ങു വരാൻ ഞാനും ! ശാന്തിവിള ദിനേശ് പറയുന്നു !

സംവിധായകൻ എന്നതിലുപരി വിവാദ പരാമർശങ്ങളിൽ കൂടി കൂടുതൽ ശ്രദ്ധ നേടിയ ആളാണ് ശാന്തിവിള ദിനേശ്. അടുത്തിടെ അദ്ദേഹം മോഹൻലാലിനെയും മമ്മൂട്ടിയെയും സുരേഷ് ഗോപിയെയും പരസ്യമായി വിമർശിച്ചിരുന്നു. ഇപ്പോഴിതാ തനിക്ക് മമ്മൂട്ടിയുമായി ഉണ്ടായ ഒരു വഴക്കിനെ കുറിച്ച് പറയുകയാണ് അദ്ദേഹം മാസ്റ്റർബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആ വാക്കുകൾ ഇങ്ങനെ… ഞാൻ സിനിമ ലേഖകകൻ ആയിരിക്കെ മോഹൻലാലിൻറെ കല്യാണം കവർ ചെയ്യാൻ പോയിരുന്നു. ആ പരിപാടിക്കിടെ ഒരു ഫാൻസുകാരനെ മമ്മൂട്ടി അ,ടി,ച്ചു. അവൻ കാണിച്ച ചെറ്റത്തരത്തിന് അ,ടി,യല്ല, ഞാൻ ആണേൽ കൊ,ന്ന് ക,ള,ഞ്ഞേ,നെ. അത് ഭയങ്കര പ്രശ്‌നമായി.

അങ്ങനെ ലാലിൻറെ കല്യാണത്തിന്റെ വിശേഷങ്ങൾ പറഞ്ഞ് മാഗസിൻ പുറത്ത് വന്നു, അതിൽ ഒരു കോളത്തിൽ ഈ പ്രശ്‌നം വാർത്തയാക്കി. ‘കോപിഷ്‌ഠനായ മമ്മൂട്ടി ആരാധകനെ ത’ല്ലി എന്നും പറഞ്ഞ് ആയിരുന്നു തലക്കെട്ട്’. ഇതെല്ലം കഴിഞ്ഞാണ് ഞാൻ എനിക്കുള്ള ക്രിട്ടിക്സ് അവാർഡിൽ ഞാൻ സ്വർണ മെഡൽ വാങ്ങാൻ പോയത്. അന്ന് കേന്ദ്ര മന്ത്രി സംസാരിച്ചിരിക്കുന്നതിന് ഇടയിലാണ് മമ്മൂട്ടി കയറി വന്നത്. മുന്നിൽ മമ്മൂട്ടിക്ക് പേര് എഴുതിയ കസേരയുണ്ട്. പുള്ളി അവിടെ ഇരിക്കാതെ കഷ്ടകാലത്തിന് എന്റെ അടുത്ത് വന്നിരുന്നു.

അങ്ങനെ അദ്ദേഹം എന്നോട് ചോദിച്ചു താൻ വെല്ല സിനിമ വാരികയിൽ വർക്ക് ചെയ്യുന്നുണ്ടോ എന്ന്. ഞാൻ ഉണ്ടെന്ന് പറഞ്ഞ്, ആ മാഗസിന്റെ തിരുവനന്തപുരം ലേഖകൻ ആണെന്ന് പറഞ്ഞതും മമ്മൂട്ടി എന്നോട് വലിയ രീതിയിൽ ചൂടായി. ലാലിൻറെ കല്യാണത്തിന് ഞാൻ ആരെ തല്ലുന്നതാണ് താൻ കണ്ടത്. എന്ന് പരിസരം നോക്കാതെ വളരെ ഉച്ചത്തിൽ എന്നോട് ചോദിച്ചു. പുറകിൽ ഭീമൻ രഘു ഉണ്ടായിരുന്നു. ഇത് കേട്ട് കാര്യം തിരക്കിയ ഭീമൻ രഘുവിനോട് മമ്മൂക്ക ഈ കാര്യം പറഞ്ഞു/ ഇത് കേട്ടതും അയാൾ പറഞ്ഞു. ഇങ്ങനെ ഉള്ളവരെ കൈവെക്കുകയാണ് വേണ്ടതെന്ന് ഭീമൻ രഘു പറഞ്ഞു. ഞാൻ ഇങ്ങ് വാ എന്ന് പറഞ്ഞു. തൊട്ടടുത്ത് ഇരിക്കുന്നത് ജെയിംസ് എന്ന് പറയുന്ന നടനാണ്. ജെയിംസ് ഇടയിൽ വീണു.

സത്യത്തിൽ അന്ന് വിഷമം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു. ഞാൻ സ്വർണ്ണമെഡൽ വാങ്ങുന്നത് കാണാൻ അമ്മയും മകനുമെല്ലാം വന്നിരുന്നു. അവർ ഇതൊന്നും അറിഞ്ഞില്ല. അങ്ങനെ ഞാൻ അവിടെ നിന്ന് പുറത്ത് പോയി അവിടേക്ക് മമ്മൂട്ടിയും വന്നു, അവിടെ വെച്ച് മമ്മൂട്ടി വന്ന് അങ്ങനെ ഒരു സംഭവം ഇല്ലെന്ന് ഒക്കെ പറഞ്ഞ് സത്യം ചെയ്തു. പക്ഷെ എന്റെ എഡിറ്റർ പ്രദീപ് അന്ന് ഇതെല്ലാം കണ്ടതാണ്. അടുത്ത തവണ മമ്മൂട്ടിയെ വലിച്ചു കേറി അദ്ദേഹം ഒരു ലേഖനം എഴുതി. അതോടെ മമ്മൂട്ടിയുമായി മുഖത്തോട് മുഖം നോക്കാതെ ആയി. പിന്നെ ഞങ്ങൾ സഹകരിക്കുന്നത് പുറപ്പാടിൽ ആണ്. ശേഷം അദ്ദേഹം ഇതെല്ലം മറന്നു പാവമാണ് എന്നും ശാന്തിവിള പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *