
ജയറാം പറയുന്നത് കേട്ടു, കഴിഞ്ഞ എട്ടര വർഷമായി മാധവൻ ചേട്ടനെ പോയി കാണാന്‍ സാധിച്ചില്ലത്രേ ! എല്ലാം അഭിനയമാണ് ! നന്ദികെട്ട സിനിമ ലോകം !
ഇപ്പോഴിതാ അന്തരിച്ച നടൻ ടിപി മാധവനോട് സിനിമ ലോകം കാണിച്ച അനാദരവിനെ കുറിച്ച് സംവിധായകൻ തന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വിഡിയോയാണ് ഇപ്പോൾ വളരെ ശ്രദ്ധ നേടുന്നത്. സിനിമ ലോകമെന്നാൽ തന്നെ നന്ദികേട് എന്നാണ് അർഥം എന്നും, സിനിമ രംഗത്തുനിന്നും ഒരൊറ്റ ആളുപോലും അദ്ദേഹത്തെ അവസാനമായി കാണാൻ എത്തിയിരുന്നില്ല എന്നും അദ്ദേഹം വിമർശിക്കുന്നു.
സിനിമ തമ്പ്രാക്കന്മാർ ആരും അദ്ദേഹത്തെ അവസാനമായി കാണാൻ എത്തിയില്ല, ദിലീപ്, സുരേഷ് ഗോപി, ജയറാം തുടങ്ങിയവർ ആരും വന്നില്ല. ഗാന്ധി ഭവനില്‍ പോയി കാണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന ജയറാമിന്റെ ഒരു ബൈറ്റ് കണ്ടും. കഴിഞ്ഞ എട്ടര വർഷമായി പോയി കാണാന്‍ സാധിച്ചില്ലത്രേ. ഇതൊക്കെ ആരോടാണ് ഈ പറയുന്നത്, സിനിമ ലോകം നന്ദികേടിന്റെ പുറത്താണ് നിലനിന്ന് പോകുന്നതെന്ന് വീണ്ടും തെളിയിച്ചു അത്രതന്നെ.
തന്റെ സ്വന്തം മകനെ പോലും കാണുന്നതിനെക്കണ് അതികം മോഹൻലാലിനെ ഒരുനോക്ക് കാണണമെന്ന് ആഗ്രഹിച്ച ആളായിരുന്നു മാധവൻ ചേട്ടൻ, മോഹന്‍ലാലിന് ഒരു ബ്ലോഗ് എഴുത്ത് ഉണ്ടല്ലോ. തന്റെ മൂത്ത സഹോദരനാണ് ടിപി മാധവന്‍ എന്നാണ് അദ്ദേഹം ബ്ലോഗില്‍ എഴുതിയത്. അതുകൊണ്ടാണല്ലോ എട്ടര വർഷം കാത്തിരുന്നിട്ടും അദ്ദേഹം കാണാന്‍ പോകാതിരുന്നത് എന്നും ശാന്തിവിള ദിനേശ് പറയുന്നു.

ഒരു പണിയുമില്ലാതെ വെറുതെ ഇരിക്കുന്ന എത്ര സിനിമക്കാർ തിരുവനന്തപുരത്തുണ്ട്. അവർ ആരും അദ്ദേഹത്തെ ഒന്ന് കാണാൻ വന്നില്ല. അത് ആണായാലും പെണ്ണായാലും. എന്നാല്‍ സാധാരണക്കാരായ ഒരുപാട് പേർ ഭാരതഭവനിലും ശാന്തികവാടത്തിലും വന്ന് അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിച്ചെന്നും ശാന്തിവിള ദിനേശ് പറയുന്നു.
അതുപോലെ, തിരുവനന്തപുരത്ത് എമ്പുരാന്റെ ഷൂട്ടിങ് നടക്കുകയാണ്. എന്നിട്ട് പോലും പൃഥ്വിരാജ് അങ്ങോട്ട് തിരിഞ്ഞ് നോക്കിയില്ല. വളരെ മോശമായിപ്പോയി. ഒരു മണിക്കൂറെങ്കിലും എമ്പുരാന്റെ ഷൂട്ടിങ് നിർത്തിവെപ്പിച്ച് നിങ്ങള്‍ക്ക് വരമായിരുന്നു. പൃഥ്വിരാജിന് വിവരമില്ലെങ്കില്‍ ആന്റണി പെരുമ്പാവൂരെങ്കിലും പറയണമായിരുന്നു അവിടെ വരെ ഒന്ന് പോയിട്ട് വരാമെന്ന്, എന്നാൽ അയാൾക്ക് പോലും അത് തോന്നിയില്ലന്നും വിമർശിക്കുന്നുണ്ട്.
Leave a Reply