എന്റെ ജീവിതവും കരിയറും നശിപ്പിച്ചത് ഗൗണ്ടമണിയാണ് ! നാൽപതാം വയസിൽ അമ്മയാകാൻ തയ്യാറെടുക്കയാണ് ! ജീവിതം പറഞ്ഞ് ഗ്ലാമർ നടി ശർമിലി !

മോഹൻലാലിൻറെ സൂപ്പർ ഹിറ്റ് ചിത്രം അഭിമന്യൂ എന്ന ചിത്രത്തിലെ രാമായണ കാറ്റേ എന്ന് തുടങ്ങുന്ന ഗാനം ഇന്നും മലയാളികളുടെ ഇഷ്ട ഗാനങ്ങളിൽ ഒന്നാണ്. ആ ഗാനരംഗത്തിൽ മോഹന്ലാലിനൊപ്പം ചുവടുവെച്ച താരം ശർമിലിയെയും മലയാളികൾക്ക് മറക്കാൻ കഴിയില്ല, അത്ര മനോഹരമായിരുന്നു ആ ഗാനരംഗത്തിനെ അവരുടെ നൃത്തം. വര്ഷങ്ങളായി സിനിമ രംഗത്തുനിന്നും അകന്നു നിൽക്കുന്ന ഷർമിലി ഇപ്പോൾ തന്റെ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

ഒരു സമയത്ത് തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങി നിന്ന താരമായിരുന്നു ഷർമിലി. തമിഴിലെ സൂപ്പര്‍ ഹിറ്റ് കോമ്പോ ആയിരുന്നു ഷര്‍മിലിയും ഗൗണ്ടമണിയും. ഇരുവരും ഒരുമിച്ച് 27 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വളരെ ആരാധകരുണ്ടായിരുന്ന ഇവരുടെ ഈ കോംബോ തന്നെയാണ് തന്റെ കരിയർ തകർത്തത് എന്നാണ് ഇപ്പോൾ ഷർമിലി പറയുന്നത്, അവരുടെ വാക്കുകൾ ഇങ്ങനെ.. 27 സിനിമകളിലധികം ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചു. ഗൗണ്ടമണിയ്‌ക്കൊപ്പം അഭിനയിച്ചതിനാലാണ് ഞാന്‍ പ്രശസ്തയായത് എന്നതില്‍ യാതൊരു തര്‍ക്കവുമില്ല.

പക്ഷെ ഈ കാരണം കൊണ്ട് തന്നെ ഒരുപാട് നല്ല സിനിമകളില്‍ അഭിനയിക്കാനുള്ള അവസരവും തനിക്ക് നഷ്ടമായി. അദ്ദേഹം തന്നെ പല സിനിമകളില്‍ നിന്നും ഒഴിവാക്കിയിരുന്നുവെന്നും ഷര്‍മിലി വെളിപ്പെടുത്തുന്നു. രജനീകാന്തിനൊപ്പം വീര എന്ന ചിത്രത്തിലൊരു നൃത്ത രംഗം ചെയ്യാനുള്ള അവസരം ലഭിച്ചിരുന്നു. എന്നാല്‍ ഷര്‍മിലിയ്ക്ക് ഡേറ്റില്ലെന്നും തന്റെ കൂടെ അഭിനയിക്കുകയാണെന്നും ഗൗണ്ടമണി അവരോട് പറഞ്ഞു. ഇതോടെ മറ്റ് സിനിമകളില്‍ ഡേറ്റ് കൊടുക്കണമെങ്കില്‍ ഗൗണ്ടമണിയോട് ചോദിക്കേണ്ട അവസ്ഥയായി. ഇതോടെ ആദ്ദേഹത്തിന്റെ ഒപ്പം അഭിനയിക്കില്ലെന്നും താൻ തീരുമാനിച്ചു.

അതോടെ പല സിനിമകളിൽ നിന്നും ഗൗണ്ടമണി തന്നെ ഒഴിവാക്കാൻ തുടങ്ങി, അതോടെ കരിയർ നിന്നു. എന്നാല്‍ എന്തിനാണ് അദ്ദേഹം അങ്ങനൊക്കെ ചെയ്തതെന്ന് പോലും തനിക്കറിയില്ലെന്നും ഷർമിലി പറയുന്നു. അടുത്തിടെ വിവാഹിതയായ താരം ഇപ്പോൾ സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയാണ്. ഒപ്പം നാൽപതാം വയസിൽ അമ്മയാകാൻ ഒരുങ്ങുകയാണ്, താൻ നാല് മാസം ഗർഭിണി ആണെന്നും അവർ പറയുന്നു. അമ്മായായ ശേഷം വീണ്ടും അഭിനയത്തിലേക്ക് തിരികെ എത്തുമെന്നും, പുലിമുരുകൻ എന്ന സിനിമയിൽ ഒരു വേഷം ചെയ്യാൻ വിളിച്ചിരുന്നു, പക്ഷെ അമിതമായ ശരീര വണ്ണം കാരണം ആ അവസരം തനിക്ക് നഷ്ടമായെന്നും ഷർമിലി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *