രാജകുമാരി അശ്വതി തിരുനാൾ പാർവതി ഭായിക്ക് അർഹമായ അംഗീകാരമാണ് ഈ പദ്മശ്രീ പുരസ്ക്കാരമെന്നാണ് ശശി തരൂർ ! കൊട്ടാരത്തിലെത്തി ആശംസകൾ അറിയിച്ച് ശശി തരൂർ ! കുറിപ്പ് ശ്രദ്ധ നേടുന്നു !

പ്രശസ്ത നോവലിസ്റ്റും കോൺഗ്രസ് പാർട്ടിയുടെ എം പി യുമായ ശശി തരൂർ ഇപ്പോഴിതാ പദ്മ പുരസ്‌കാരം ലഭിച്ച ഗൗരി ലക്ഷ്മി ഭായിയെ അഭിനന്ദിക്കാൻ കൊട്ടാരത്തിൽ നേരിട്ട് എത്തുകയും അതിനെ കുറിച്ച് അദ്ദേഹം തന്നെ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധ നേടുകയും ചെയ്യുകയാണ്.

തിരുവിതാംകൂർ മുൻ രാജകുടുംബാംഗമായ ഗൗരി ലക്ഷ്മി ഭായിയെ രാജകുമാരി എന്ന് വിശേഷിപ്പിച്ചാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്, രാജകുമാരി അശ്വതി തിരുനാൾ പാർവതി ഭായിയുമായി സംസാരിച്ചു. അവർക്ക് അഭിനന്ദനങ്ങൾ നേർന്നു. ഇന്ത്യൻ സംസ്ക്കാരവും നാഗരികതയും പ്രോത്സാഹിപ്പിക്കുന്നതിൽ അവരുടെ ഇടപെടലിന് ലഭിച്ച അർഹമായ അംഗീകാരമാണ് ഈ പദ്മശ്രീ പുരസ്ക്കാരമെന്നാണ് ശശി തരൂർ എക്‌സിൽ കുറിച്ചത്.

അതേസമയം രാജകുടുബം ആയതിന്റെ പേരിലാ ഗൗരി ലക്ഷ്മി ഭായിക്ക് പുരസ്‌കാരം ലഭിച്ചത് എന്ന രീതിയിൽ നിരവധി വിമർശന കുറിപ്പുകളും ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നുണ്ട്. എന്നാൽ സാഹിത്യ മേഖലയ്ക്ക് നൽകിയ സംഭാവനകൾക്കാണ് ഗൗരി ലക്ഷ്മിബായിയെ പദ്മശ്രീ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. ‘പദ്മശ്രീ പുരസ്കാരം, നമ്മുടെ രാജ്യത്തിൻ്റെ സാംസ്കാരികവും ബൗദ്ധികവുമായ പൈതൃകത്തിന് അവരുടെ മായാത്ത സംഭാവനയുടെ സാക്ഷ്യപത്രമാണെങ്കിലും, അവരുടെ നേട്ടങ്ങളുടെ വിശാലമായ സമുദ്രത്തിലെ അലയൊലികൾ മാത്രമാണ്. അറിവിൻ്റെയും എളിമയുടെയും സാഹിത്യപ്രതിഭയുടെയും പ്രകാശഗോപുരമായി ജീവിതവും പ്രവർത്തനവും തുടരുന്ന ഈ പ്രഭയെ നമുക്കെല്ലാവർക്കും ആഘോഷിക്കാം എന്നാണ് അശ്വിൻ സമ്പത്ത്കുമാരൻ കുറിച്ചത്.

എന്നാൽ നടൻ മമ്മൂട്ടിക്ക് ഇത്തവണയും പദ്മവിഭൂഷൺ ലഭിക്കാത്തതിൽ നിരവധി പ്രതിഷേധ പോസ്റ്റുകൾ ശ്രദ്ധ നേടിയിരുന്നു, കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മമ്മൂട്ടിക്ക് പുരസ്‌കാരം ലഭിക്കാത്തതിൽ ഖേദം രേഖപ്പെടുത്തിയിരുന്നു. അദ്ദേഹം കുറിച്ചത് ഇങ്ങനെ, ‘ഏറ്റവും അര്‍ഹതപ്പെട്ട കരങ്ങളില്‍ എത്തുമ്പോഴാണ് പുരസ്‌കാരത്തിന് വജ്ര ശോഭ കൈവരുന്നത്. ടി.പത്മനാഭന്‍, സാനു മാഷ്, സി.രാധാകൃഷ്ണന്‍, സാറാ ജോസഫ്, സജിതാ ശങ്കര്‍, സുജാത മോഹന്‍, എം. എന്‍ കാരിശ്ശേരി, നെടുമുടി വേണു, ഡോ. എം.വി. പിള്ള, ദീപന്‍ ശിവരാമന്‍, ഡോ. വി.എസ്. വിജയന്‍ തുടങ്ങി എത്രയെത്രയോ പ്രതിഭാശാലികളില്‍ നിന്ന് ഇപ്പോഴും അകന്ന് നില്‍ക്കുകയാണ് പത്മ പുരസ്‌കാരങ്ങള്‍. പ്രവര്‍ത്തന മേഖലകളില്‍ അസാമാന്യ മികവും സ്വാതന്ത്ര്യ ബോധവും നല്ല ചിന്തകളും ജനാധിപത്യ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ചവരുടെ പട്ടിക ഇനിയും നീളും.

ചിരഞ്ജീ,വിക്ക് പത്മവിഭൂഷണ്‍, മി,ഥുന്‍ ചക്രവര്‍ത്തിക്ക് പത്മഭൂഷണ്‍ എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പത്രങ്ങളില്‍ വായിച്ചപ്പോള്‍ ഞാന്‍ ആദ്യം ഓര്‍ത്തത് മമ്മൂട്ടിയെ കുറിച്ചാണ്. 1998 ല്‍ പത്മശ്രീ കിട്ടിയതാണ് മമ്മൂട്ടിക്ക്. കാല്‍ നൂറ്റാണ്ടിനിപ്പുറവും അവിടെ തന്നെ നില്‍ക്കുകയാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തെയോ അഭിനയത്തികവിനെയോ ഞാന്‍ വിസ്തരിക്കേണ്ടതില്ല. ഒരു ഇന്ത്യന്‍ ചലച്ചിത്ര താരത്തെ പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ ബഹുമതിക്ക് പരിഗണിക്കുന്നു എങ്കില്‍ ആദ്യത്തെ പേരുകാരന്‍ മമ്മൂട്ടിയാണെന്നതില്‍ തര്‍ക്കമില്ല എന്നും അദ്ദേഹം കുറിച്ചു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *