എന്നെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല ! തിരുവനന്തപുരത്ത് ഇനി മോദി വന്ന് മത്സരിച്ചാലും എന്നെ തോൽപ്പിക്കാനാകില്ല ! ഉറച്ച വിശ്വാസവുമായി ശശി തരൂർ !

വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിക്കാൻ ആര്ക്കും കഴിയില്ലെന്നാണ് കോണ്‍ഗ്രസ് നേതാവ് ശശി തരൂ‍ർ എംപി പറയുന്നത്. തിരുവനന്തപുരത്ത് നരേന്ദ്ര മോദി വന്ന് മത്സരിച്ചാലും തന്നെ തോൽപ്പിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ശശി തരൂർ ഏഷ്യാനെറ്റ് ന്യൂസിന്റെ ഫേസ് ദി പീപ്പിൾ പരിപാടിയിൽ പങ്കെടുക്കവരെയാണ് അദ്ദേഹം ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.

ശശി തരൂരിന്റെ ആ വാക്കുകൾ ഇങ്ങനെ, ജനത്തിന് മതിയായെങ്കിൽ അവർക്ക് മാറ്റാൻ തീരുമാനിക്കാം. ഇത്തവണത്തേത് ലോക്സഭയിലേക്കുള്ള അവസാന മത്സരമാകുമെന്നും ശശി തരൂർ പറഞ്ഞു. തിരുവനന്തപുരത്ത് മത്സരിക്കാൻ തയ്യാറാണ്. പക്ഷേ അന്തിമ തീരുമാനം എടുക്കേണ്ടത് പാർട്ടിയാണ്. അതുപോലെ തന്നെ അടുത്തിടെ താൻ പറഞ്ഞ പലസ്തീൻ പരാമർശത്തിൽ തിരുത്തില്ലെന്നും ഇപ്പോഴും അതേ വാക്കുകളിൽ തന്നെ ഉറച്ച് നിൽക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ഗാസ വിഷയത്തിൽ എല്ലാ കാലത്തും ഒരേ നിലപാടാണ് എടുത്തത്. ഗാസ പ്രതിസന്ധിയെ കുറിച്ച് തന്നെ ആരും പഠിപ്പിക്കേണ്ട. യുദ്ധം നിർത്തി ജനങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം തലസ്ഥാനത്ത് ഇത്തവണയും ശശി തരൂർ തന്നെ മത്സരിക്കാൻ ഇറങ്ങിയാൽ ഇത്തവണ തങ്ങൾക്ക് അനുകൂലമാകുമെന്ന് പറയുന്ന ബിജെപി യിൽ നിന്നും ശശി തരൂരിനെ നേരിടാൻ പോകുന്നത് ബിജെപി യിലെ മുൻ നിര നേതാക്കൾ ആയിരിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. കേന്ദ്രമന്ത്രിയും മലയാളിയുമായ രാജീവ് ചന്ദ്രശേഖരനെയും, ധനമന്ത്രി നിർമല സീതാരാമനെ ഇവിടെ നിന്ന് പരിഗണിച്ചേക്കാനുള്ള സാധ്യതയും ഏറെയാണ്. അതുപോലെ തന്നെ അടുത്തിടെ മോദിജി വന്നാലും തന്നെ തോൽപ്പിക്കാൻ കഴിയില്ലെന്ന ശശി തരൂരിന്റെ വാക്കുകൾക്ക് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ രംഗത്ത് വന്നിരുന്നു.

കൃഷ്ണകുമാർ പ്രതികരിച്ചത് ഇങ്ങനെ, എം,പി എന്ന നിലയിൽ സമ്പൂർണ പരാജയമായ ശശി തരൂർ തിരുവനന്തപുരത്തെ ജനങ്ങളിൽ ഉണ്ടായിട്ടുള്ള അതൃപ്തിയും അമർഷവും വഴിതിരിച്ചുവിടാനുള്ള പുതിയ അടവാണ് കഴിഞ്ഞ ദിവസം നടത്തിയ വീരവാദം. ശ്രീ നരേന്ദ്ര മോദിയെ പോലും താൻ തോൽപ്പിക്കുമെന്നു വീരകാഹളം മുഴക്കിയ തരൂരിന്റെ പ്രസ്താവനയ്ക്ക് LKG ലെവൽ പക്വതപോലുമില്ല എന്ന് പറഞ്ഞുകൊള്ളട്ടെ. തരൂർ വാരണാസിയിൽ മത്സരിച്ചാൽ കെട്ടിവച്ച കാശു കിട്ടുമോയെന്നു തിരിച്ചും ചോദിക്കാം. പക്ഷെ തരൂരിന്റെ നിലവാരത്തിലേക്ക് താഴാൻ ഉദ്ദേശിക്കുന്നില്ല.

പല,തും പല,രും ബോധ,പൂർവം മറക്കുന്നു.. ലോകത്തിലെ തന്നെ ഏറ്റവും വലിയ രാഷ്ട്രീയ നയതന്ത്ര ശക്തികളിൽ ഒന്നായി ഇന്ത്യയെ മാറ്റിയത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ സ്റ്റേറ്റ്മാൻഷിപ്പിന്റെ ഫലമായിട്ടാണ്. ലോകരാജ്യങ്ങൾ ശ്രീ നരേന്ദ്ര മോദിയെ കാണുന്നത് ഏറ്റവും ശക്തനായ ലോകനേതാവായാണ്. അത്തരത്തിലുള്ള ഒരു വ്യക്തിത്വത്തിന്റെ കൂടെ തന്റെ പേരുകൂടി കൂട്ടിച്ചേർത്താൽ തനിക്ക് ജനപിന്തുണ ലഭിക്കുമെന്നുള്ള ഉറപ്പാണ് തരൂരിനെ ഈ സാഹസത്തിന്‌ മുതിരാൻ പ്രേരിപ്പിച്ചത് എന്നുവേണം കരുതാൻ എന്നും കൃഷ്ണകുമാർ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *