ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം അവഗണിച്ച് കൃഷ്ണകുമാർ രാത്രിയിലും പര്യടനം തുടർന്നു ! നടന്റെ ഇപ്പോഴത്തെ അവസ്ഥ !

മലയാള സിനിമ ലോകത്ത് ഏറെ ശ്രദ്ധ നേടിയ നടനാണ് കൃഷ്ണകുമാർ. ഒരു അഭിനേതാവ് എന്നതിനപ്പുറം അദ്ദേഹം ഇന്ന് എന്‍ഡിഎ  യുടെ കൊല്ലം ലോകസഭാ സ്ഥാനാർഥികൂടിയാണ്. എന്നാൽ ഇപ്പോഴിതാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൃഷ്ണകുമാറിന് കണ്ണിൽ പരിക്കുപറ്റിയിരിക്കുകയാണ്. സ്വീകരണത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് സമീപത്ത് നിന്നയാളുടെ കൈ കണ്ണില്‍ തട്ടിയാണ് കൃഷ്ണകുമാറിന് പരിക്കേറ്റത്. വലതു കണ്ണിനാണ് പരിക്കേറ്റത്.

സംഭവം നടന്നത് കൊല്ലം മുളവന ചന്തയില്‍ പ്രചരണത്തിനിടെ ഇന്നലെ വൈകിട്ടാണ്. അപകടം ഉണ്ടായ ഉടൻ തന്നെ അദ്ദേഹത്തെ കുണ്ടറയിലെ സ്വകാര്യ കണ്ണാശുപത്രിയിൽ എത്തിച്ച് പ്രാഥമികശുശ്രൂഷ നൽകി. ആശുപത്രിയില്‍ ചികിത്സ തേടിയ കൃഷ്ണകുമാറിന് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം അവഗണിച്ച് കൃഷ്ണകുമാർ രാത്രിയിലും പര്യടനം തുടർന്നു.

അതുപോലെ കൊല്ലം സ്ഥാനാർഥിയായ അദ്ദേഹം നിലവിലെ കശുവണ്ടി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നാണ് പറയുന്നത്, ആ വാക്കുകൾ ഇങ്ങനെ, നമസ്കാരം സഹോദരങ്ങളെ
കൊല്ലം ജില്ലയിലെ കശുവണ്ടി മേഖലയിലെ പ്രതിസന്ധി പരിഹരിച്ച് തൊഴിൽ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നത്‌ ഉൾപ്പടെയുള്ള പദ്ധതി നടപ്പിലാക്കാനായി കശുവണ്ടി വികസന ബോർഡ് യാഥാർത്ഥ്യമാക്കും. ഇതിന്റെ ആദ്യപടിയായി കേന്ദ്ര സഹായം തേടി പ്രധാനമന്ത്രിയെ നേരിൽ കണ്ടു ഞാൻ നിവേദനം നൽകിയതിനു വളരെ അനുകൂലമായ പ്രതികരണമാണ് ലഭിച്ചത് എന്നും കൃഷ്ണകുമാർ പറയുന്നു.

അതുപോലെ ഇടതു വലതു സർക്കാരുകളുടെ ദുർഭരണം കൊണ്ട് കൊല്ലത്തെ കശുവണ്ടി, തീരദേശ മേഖലകളിലെ എന്റെ സഹോദരങ്ങൾ ദശകങ്ങളായി നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കേന്ദ്ര സർക്കാരിന്റെ സഹായം അഭ്യർത്ഥിച്ചു കൊണ്ട് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിക്ക് നിവേദനം സമർപ്പിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു എന്നും കൃഷ്ണകുമാർ പറയുന്നു.

കൃഷ്ണകുമാറിന് പൂർണ്ണ സപ്പോർട്ടായി മക്കളും ഭാര്യയും കുടുംബം ഒന്നാകെ കൊല്ലത്ത് എത്തിയിരുന്നു, കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാന പറഞ്ഞത് ഇങ്ങനെ, എൻഡിഎയുടെ സ്ഥാനാർത്ഥിയായി അച്ഛനെ തെരഞ്ഞെടുത്തതിൽ സന്തോഷമുണ്ട്. അദ്ദേഹത്തിനായി നടിയെന്ന നിലയിലല്ല വോട്ട് ചോദിക്കുന്നത്. മകൾ എന്ന നിലയിലാണ് ഞാൻ അദ്ദേഹത്തെ പിന്തുണയ്‌ക്കുന്നത്. അച്ഛൻ എന്ന നിലയിൽ മാത്രമല്ല അദ്ദേഹം ജനങ്ങൾക്ക് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ആളാണ്, പൂർണ്ണമായും വിശ്വസിക്കാമെന്നും അഹാന പറയുന്നു.

അതുപോലെ മകൾ ദിയ കൃഷ്ണയും, അച്ഛനെ പിന്തുണച്ച് എത്തിയിരുന്നു. അച്ഛന് വേണ്ടി പ്രചാരണത്തിന് പങ്കെടുക്കും. എന്നെ കൊണ്ട് പറ്റുന്ന ദിവസമൊക്കെ പ്രചാരണത്തിനായി കൊല്ലത്ത് ഉണ്ടാകും. അച്ഛനിലുള്ള വിശ്വാസത്തിലാണ് ഞാൻ പറയുന്നത്. എല്ലാവരോടും വിനീതമായി പറയുകയാണ് അച്ഛന് വേണ്ടി വോട്ട് ചെയ്യേണ്ടതാണ്. അച്ഛൻ ഏതൊരു പാർട്ടിയിൽ പ്രവർത്തിച്ചാലും നല്ലത് മാത്രമേ ചെയ്യുകയുള്ളൂ. അച്ഛന്റെ പാർട്ടിയെ ഞാൻ എപ്പോഴും സപ്പോർട്ട് ചെയ്യും. നരേന്ദ്രമോദിയോളം സ്വാധീനം ഇന്ത്യയിലെ മറ്റൊരു പ്രധാനമന്ത്രിയും ഉണ്ടാക്കിയിട്ടില്ല എന്നും ദിയ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *