ശോഭന ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കില്ല, ഫോണിലൂടെ തന്നെ അറിയിച്ചെന്ന് ശശി തരൂര്‍ ! ശോഭന മത്സരിക്കണം അതാണ് തന്റെ ആഗ്രഹമെന്ന് സുരേഷ് ഗോപി !
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ ശോഭന ബിജെപി സ്ഥാനാർത്ഥിയായി വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു എന്നാ രീതിയിൽ വാർത്തകൾ ശ്രദ്ധ നേടുകയും, ദേശിയ മാധ്യമങ്ങൾ വരെ അത് റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു, എന്നാൽ ശോഭന ഇതിനോട് ഇതുവരെയും പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ തിരുവനന്തപുരത്തെ എം പി യും ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുമായ ശശി തരൂർ കാര്യങ്ങൾക്ക് വ്യക്തത വരുത്തിയിരിക്കുകയാണ്.
അദ്ദേഹം പറയുന്നത് ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്ന് ശോഭന മത്സരിക്കാൻ ഇല്ലന്നും, ശോഭന അടുത്ത സുഹൃത്താണെന്നും തിരുവനന്തപുരത്ത് ശോഭന മത്സരിക്കില്ലെന്ന് ഫോണിലൂടെ തന്നെ അറിയിച്ചെന്നും ശശി തരൂർ പറഞ്ഞു. തിരുവനന്തപുരത്ത് എതിരാളികളെ വിലകുറച്ച് കാണുന്നില്ലെന്നും ബിജെപി സ്ഥാനാര്‍ത്ഥികളായി നിരവധി പേരുകള്‍ ഉയര്‍ന്ന് വരുന്നത് നിരാശയില്‍ നിന്നാണെന്നും ശശി തരൂര്‍ പറഞ്ഞു.
അതുപോലെ തന്നെ ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയം കേരളത്തില്‍ വിലപ്പോകില്ലെന്നും തരൂര്‍ വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുടെ സീറ്റില്‍ തീരുമാനമായില്ല. ഒന്നില്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാന്‍ സാധ്യതയുണ്ട്. രാഹുല്‍ ഗാന്ധിയെ മത്സരിപ്പിക്കാന്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കരുതെന്ന സിപിഐ നിലപാട് ശരിയല്ല. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസിനെതിരെ സിപിഐ മത്സരിക്കരുതെന്നും തരൂര്‍ പറയുന്നു.
എന്നാൽ തിരുവനന്തപുരത്ത് ശോഭന മത്സരിക്കുന്നതാണ് തനിക്ക് ഇഷ്ടം എന്നാണ് ബിജെപി നേതാവ് കൂടിയയായ സുരേഷ് ഗോപി പറയുന്നത്. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി ശോഭന മത്സരിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നതായാണ് സുരേഷ് ഗോപി വെളിപ്പെടുത്തിയത്. ‘ശോഭന ഭാവിയിലെ രാഷ്ട്രീയക്കാരിയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശോഭന സ്ഥാനാര്‍ഥിയാകണം. തിരുവനന്തപുരത്ത് നിന്ന് അവര്‍ മത്സരിക്കണം എന്നാണ് ആഗ്രഹിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഞാനും, കേന്ദ്ര നേതൃത്വവും അവരോട് സംസാരിച്ചിരുന്നു” എന്നാണ് സുരേഷ് ഗോപി പറഞ്ഞിരുന്നത്.
ഏതായാലും സിനിമയിൽ നിന്നും പോലും ഇടവേള എടുത്ത് തന്റെ നൃത്ത ജീവിതത്തിന് പ്രാധാന്യം നൽകി കഴിയുന്ന ശോഭന രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് തങ്ങൾക്ക് തോന്നുന്നില്ല എന്നാണ് ആരാധകരുടെ കമന്റുകൾ, ഇതുവരെയും ശോഭന ഈ വാർത്തകളോട് പ്രതികരിച്ചിട്ടില്ല. എന്നാൽ തിരുവനന്തപുരത്ത് നിർമ്മാതാവ് സുരേഷ് കുമാർ മത്സരിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്, ഏതായാലും ബിജെപിക്ക് പ്രതീക്ഷയുള്ള തിരുവനന്തപുരംത്ത് ശക്തരായ മത്സരാർത്ഥികളെ തന്നെ മത്സരിപ്പിക്കാനാണ് കേന്ദ്ര നേതൃത്വം ആലോചിക്കുന്നത്.
Leave a Reply