
‘സിയാവര്‍ രാമചന്ദ്ര കീ ജയ്’ ! രാമ ക്ഷേത്രത്തെ ഞൻ എതിർക്കുന്നില്ല ! ഞാൻ എല്ലാ ദിവസവും പ്രാർത്ഥിക്കുന്ന ദൈവത്തെ എന്തിന് ബിജെപിക്ക് വിട്ടുകൊടുക്കണം !
അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠാ നടന്ന സമയത്ത് കോൺഗ്രസ് എം പി ശശി തരൂർ ‘സീയാവര്‍ രാമചന്ദ്ര കി ജയ്’ എന്ന അടിക്കുറിപ്പോടെ രാമാ വിഗ്രഹത്തിന്റെ ചിത്രം പങ്കുവെച്ചിരുന്നു. എന്നാൽ അന്ന് അദ്ദേഹം പങ്കുവെച്ച ആ പോസ്റ്റിന് താഴെ പാര്‍ട്ടി അണികളടക്കം കടുത്ത വിമരര്‍ശനമാണ് ഉയര്‍ത്തുന്നത്. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ ബിജെപി രാഷ്ട്രീയവല്‍ക്കരിച്ചെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ക്ഷണം ലഭിച്ചിട്ടും കോണ്‍ഗ്രസ് നേതാക്കളോ പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയിലെ നേതാക്കളോ ചടങ്ങിനെത്തിയിരുന്നില്ല. ഇതിനിടെയാണ് തിരുവനന്തപുരം എംപിയായ ശശി തരൂരിന്റെ പോസ്റ്റ്.
എന്നാൽ ഇപ്പോഴിതാ തന്റെ നിലപാട് വ്യക്തമാക്കുകയാണ് അദ്ദേഹം, തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. ദിവസവും ഞാൻ പ്രാർത്ഥിക്കുന്ന എന്റെ ഭഗവാനെ ഞാൻ എന്തിന് ബിജെപിക്ക് വിട്ടുകൊടുക്കണം എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ബിജെപിയുടെ ആഗ്രഹം അതായിരിക്കും. എന്നാല്‍ താന്‍ ബിജെപിക്ക് രാമനെ വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക മതത്തിനുവേണ്ടി താല്പര്യം കൊടുക്കാന്‍ പാടില്ല എന്നതാണ് മതേതരത്വത്തിന്റെ അര്‍ഥം.

തെറ്റായ വ്യാഖ്യാനമാണ് ഇവിടെ നടക്കുന്നത്, രാമനെ പ്രാര്‍ത്ഥിക്കുന്ന ഹിന്ദുക്കളെല്ലാം ബിജെപിയല്ല. സ്വന്തം രീതിയില്‍ വിശ്വാസത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കണം. ഞാൻ ക്ഷേത്രത്തില്‍ പോകുന്നത് പ്രാര്‍ത്ഥിക്കാന്‍ വേണ്ടിയാണെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. ഇതിനിടെ തിരുവനന്തപുരം ലോ കോളേജില്‍ വെച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ തരൂരിനെതിരെ പ്രതിഷേധിച്ചു. എന്നാല്‍ ഒരു വരി ട്വീറ്റിന്റെ പേരില്‍ താന്‍ സെക്യുലര്‍ അല്ലെന്നാണ് എസ്എഫ്ഐ പറയുന്നതെന്ന് തരൂര്‍ വിമര്‍ശിച്ചു.
എന്റെയും എന്റെ പാര്‍ട്ടിയുടെയും നിലപാട് വ്യക്തമാണ്. എന്നാൽ അതേസമയം എസ്എഫ്ഐക്ക് പ്രതിഷേധിക്കാന്‍ ഉള്ള അവസരം കെ.എസ്.യു കൊടുക്കണം. രാഷ്ട്രീയത്തിനല്ല, എസ്എഫ്ഐയുടെ പ്രതിഷേധം തന്റെ മതേതരത്വത്തില്‍ സംശയിച്ചാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലോ കോളേജില്‍ കെ.എസ്.യു പരിപാടിക്കെത്തിയതായിരുന്നു അദ്ദേഹം ഈ കാര്യം സംസാരിച്ചത്.
Leave a Reply