
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങിൽ പങ്കെടുക്കില്ല എന്ന് ഒരുപോലെ പറഞ്ഞ് ഇടത് വലത് പാർട്ടികൾ ! ഒരു ഹിന്ദുവായ താൻ ക്ഷേത്രം സന്ദർശിക്കുമെന്ന് ശശി തരൂർ !
ഇപ്പോഴിതാ രാജ്യമെങ്ങും സംസാര വിഷയം അയോധ്യയിലെ രാമ ക്ഷേത്ര ഉത്ഘടനമാണ്. എന്നാൽ ഈ ചടങ്ങിൽ നിന്നും വിട്ടുനിൽക്കുമെന്നാണ് ബിജെപി അല്ലാത്ത എല്ലാ രാഷ്ട്രീയ പാർട്ടികളും തീരുമാനം എടുത്തിരിക്കുന്നത്. കേരളത്തിലും അതേ തീരുമാനമാണ്, ഇടത് വലത് പാർട്ടികൾ ഒരുപോലെ ഈ ചടങ്ങിൽ പങ്കെടുക്കില്ല എന്ന നിലപാടിലാണ്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ച് ബ്ജ്ജ്പ് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറയുന്നത് ഇങ്ങനെ, ചടങ്ങിൽ പങ്കെടുക്കാൻ പാടില്ലെന്ന ഇടത് വലത് കക്ഷികളുടെ തീരുമാനം ഭൂരിപക്ഷ സമുദായത്തോടുള്ള വെല്ലുവിളിയാണ്.
അനാവശ്യ ചർച്ചകൾക്ക് ഇവിടെ പ്രസക്തിയില്ല, ശ്രീരാമൻ ജനാധിപത്യത്തിന്റെ പ്രതീകവും മര്യാദാ പുരുഷോത്തമനുമാണെന്ന് പറഞ്ഞ സുരേന്ദ്രൻ സുപ്രീംകോടതി നിർദേശപ്രകാരമാണ് തർക്കസ്ഥലത്ത് ക്ഷേത്രം നിർമ്മിച്ചതെന്നും അതിൽ മുസ്ലിം സമൂഹം സൗഹാർദ്ദപരമായ നിലപാടാണ് സ്വീകരിച്ചതെന്നും സുരേന്ദ്രൻ പറയുന്നു. എന്നാൽ ഈ വിഷയത്തോട് ശശി തരൂർ പറയുന്നത് ഇങ്ങനെ, പ്രധാനമന്ത്രി നരേന്ദ്രമോദി ഹിന്ദു ഹൃദയസാമ്രാട്ട് ആണെന്ന് സ്ഥാപിക്കുന്ന പ്രവർത്തനങ്ങളാണ് തിരഞ്ഞെടുപ്പിന് മുൻപ് കാഴ്ചവയ്ക്കുന്നത്.

എന്നാൽ അതേസമയം രാമ ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തെ രാഷ്ട്രീയമായ വിവർത്തനം ചെയ്യുന്നത് തെറ്റാണെന്നും ശശി തരൂർ കുറ്റപ്പെടുത്തി. ക്ഷേത്രം പണിയലല്ല സർക്കാരിന്റെ ജോലി. രാമ ക്ഷേത്ര ഉദ്ഘാടനത്തിൽ കോൺഗ്രസ് പങ്കെടുക്കുമോ എന്നറിയില്ല, എന്നാൽ വ്യക്തികളെയാണ് ക്ഷണിച്ചിരിക്കുന്നത്, അതുകൊണ്ട് തന്നെ വ്യക്തികളാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്.ഞാനൊരു ഹിന്ദുവാണ്. പക്ഷെ ക്ഷേത്രത്തെ രാഷ്ട്രീയവേദിയായി ഞാന്‍ കണ്ടിട്ടില്ല. ക്ഷേത്രത്തെ രാഷ്ട്രീയവേദിയാക്കാന്‍ ശ്രമിക്കുന്നവരോട് ചോദിക്കണം എന്താണ് നിങ്ങളുടെ ഉദ്ദേശമെന്ന്..
രാമ ക്ഷേത്രത്തിൽ പോകണമോ വേണ്ടയോ എന്നത് വ്യക്തിപരമായ കാര്യമാണ്, എന്നാൽ ഒരു ഹിന്ദു കൂടിയായ ഞാൻ രാമക്ഷേത്രം സന്ദർശിച്ച് പ്രാർത്ഥന നടത്തുമെന്നും എന്നാൽ അത് തിരഞ്ഞെടുപ്പിന് ശേഷമായിരിക്കുമെന്നും അദ്ദേഹം പറയുന്നു. അതുപോലെ തന്നെ രാമക്ഷേത്ര ഉദ്ഘാടനത്തിനും അബുദാബിയിലെ ബിഎപിഎസ് ഹിന്ദുക്ഷേത്രത്തിന്റെ പരിപാടികൾക്കും ശേഷം മാത്രമേ പൊതുതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കൂ. തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെ ‘ഹിന്ദു ഹൃദയ സാമ്രാട്ടായി’ അവതരിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ശശി തരൂർ കുറ്റപ്പെടുത്തി. കടമൾ മറന്ന് ഇപ്പോൾ ഹിന്ദു സാമ്രാജ്യം ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് മോദിയെന്നും അദ്ദേഹം പറയുന്നു.
അതേസമയം കേരളത്തിൽ നിന്നും വ്യക്തിപരമായി ചടങ്ങിൽ പങ്കെടുക്കാൻ മോഹൻലാലിനും മാതാ അമൃതാനന്ദ മൈക്കും മാത്രമാണ് ക്ഷണം ലഭിച്ചിരിക്കുന്നത് എന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം സമൂഹ മാധ്യമങ്ങളിൽ അയോദ്ധ്യ ക്ഷേത്രത്തിന് വലിയ സ്വീകാര്യതാണ് ലഭിക്കുന്നത്, മുസ്ലിം മത വിഭാഗത്തിന് അവരുടെ പുണ്യഭൂമിയായി മക്ക ഉണ്ട്, ക്രിസ്ത്യാനികൾക്ക് റോം ഉണ്ട് ഹിന്ദുക്കൾക്ക് ഭാരത മണ്ണിൽ പുണ്യ ഭൂമിയായി രാമക്ഷേത്രം ഉണ്ടായതിൽ അഭിമാനം എന്നും ജയ് ശ്രീറാം എന്നും കമന്റുകളാണ് ശ്രദ്ധ നേടുന്നത്.
Leave a Reply