
രാഷ്ട്രീയത്തെക്കാൾ എനിക്ക് പ്രാധാന്യം എന്റെ രാഷ്ട്രമാണ് ! നമ്മുടെ രാജ്യത്തിന്റെ കാഴ്ചപ്പാട് അവതരിപ്പിക്കാനും ഇന്ത്യൻ സർക്കാരിന്റെ ക്ഷണം എനിക്ക് ബഹുമതിയായി തോന്നുന്നു.. ശശി തരൂരിനെ പിന്തുണച്ച് മലയാളികൾ
രാഷ്ട്രീയത്തിന് അധീതമായി ഏവരും ബഹുമാനിക്കുന്ന ആളുകൂടിയാണ് ഡോ ശശി തരൂർ. എന്നാൽ ഇപ്പോൾ അദ്ദേഹം വലിയ വർത്തയായി മാറുകയാണ്. പാക്കിസ്ഥാന്റെ ഭീകരപ്രവർത്തനങ്ങൾക്കെതിരായ ഇന്ത്യയുടെ പോരാട്ടങ്ങളെക്കുറിച്ച് ലോകരാജ്യങ്ങൾക്ക് വിശദീകരിക്കുന്നതിനായി ഇന്ത്യ ചുമതലപ്പെടുത്തിയ പ്രതിനിധി സംഘത്തിലെ ശശി തരൂരിന്റെ സാന്നിധ്യം പാർട്ടിക്ക് ഉള്ളിൽ തന്നെ വലിയ വിവാദമായി മാറുകയാണ്.
എന്നാൽ ഈ വിഷയത്തിൽ പാർട്ടിക്ക് അതീതമായി ഏവരും അദ്ദേഹത്തെ പിന്തുണക്കുകയാണ് വേണ്ടത് എന്നാണ് മലയാളികളുടെ കമന്റുകൾ, ഈ വിഷയത്തിൽ ശശി തരൂരിന്റെ വാക്കുകൾ ഇങ്ങനെ, വിവാദം പാർട്ടിക്കും സർക്കാരിനും ഇടയിലാണെന്നും ദേശസേവനം പൗരന്മാരുടെ കടമയാണെന്നും ശശി തരൂർ മാധ്യമങ്ങളോട് പ്രതികരിച്ചു. സർക്കാർ വിളിച്ചത് പാർട്ടിയെ അറിയിച്ചിരുന്നുവെന്നും മന്ത്രി നേരിട്ടാണ് വിളിച്ചതെന്നും ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞു.
രാഷ്ട്രീയത്തെക്കാൾ എനിക്ക് പ്രാധാന്യം എന്റെ രാഷ്ട്രമാണ്, പാകിസ്ഥാനെതിരെ വിദേശരാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നതിനായി ഇന്ത്യ വിദേശരാജ്യങ്ങളിലേക്ക് അയക്കുന്ന സംഘത്തിലേക്കുളള സര്‍ക്കാര്‍ ക്ഷണം ബഹുമതിയായി കരുതുന്നുവെന്ന് ഇതിനോടകം തന്നെ ശശി തരൂർ എക്സിലൂടെ പ്രതികരിച്ചിരുന്നു. സർവകക്ഷി സംഘത്തെ നയിക്കാനും, സമീപകാല സംഭവങ്ങളെക്കുറിച്ചുള്ള നമ്മുടെ രാജ്യത്തിന്റെ കാഴ്ചപ്പാട് അവതരിപ്പിക്കാനും ഇന്ത്യൻ സർക്കാരിന്റെ ക്ഷണം എനിക്ക് ബഹുമതിയായി തോന്നുന്നുവെന്നും ശശി തരൂർ വ്യക്തമാക്കി.

ഇന്ത്യയെ കേൾക്കാൻ ലോക രാജ്യങ്ങൾ അണിനിരക്കുന്ന വേദിയിൽ രാജ്യത്തിൻറെ ശബ്ദമാകാൻ സാധിച്ചത് തന്നെ വലിയ അഭിമാനമായിട്ടാണ് താൻ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു, പാകിസ്ഥാന്‍ പിന്തുണയോടെയുള്ള ഭീകരവാദത്തിനെതിരെ ആഗോളതലത്തില്‍ നിലപാട് വ്യക്തമാക്കാനാണ് ഇന്ത്യയുടെ നീക്കം. തീവ്രവാദത്തിനെതിരെ ഇന്ത്യ ഉയര്‍ത്തുന്ന ‘അസഹിഷ്ണുത’ സന്ദേശം ലോകത്തിനുമുന്നില്‍ അവതരിപ്പിക്കുന്നതിനായി സര്‍വ്വകക്ഷികളടങ്ങുന്ന ഏഴ് പ്രതിനിധി സംഘങ്ങളെ കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. അതിലൊരാളാണ് ശശി തരൂർ.
എന്നാൽ ഇത് പാർട്ടിക്കുള്ളിൽ തന്നെ വലിയ വിമർശനങ്ങൾക്കും ചർച്ചകൾക്കും വഴിയൊരുക്കിയിരിക്കുകയാണ്, സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലെ ശശി തരൂരിന്റെ പങ്കാളിത്തം ഉറപ്പാകുമ്പോൾ കോൺഗ്രസ് തരൂരിനെ തഴയുന്ന സ്ഥിതിയാണ് ഉണ്ടാകുന്നത്. പാക്കിസ്ഥാന്റെ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തെക്കുറിച്ച് വിശദീകരിക്കാൻ കോൺഗ്രസ് നൽകിയ പ്രതിനിധി സംഘങ്ങളുടെ പട്ടികയിൽ ശശി തരൂരിന്റെ പേരില്ലായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
Leave a Reply