‘ഒരാളും ഇനി ഞാൻ ശോഭനയെപോലെ ഉണ്ടെന്ന് പറയരുത്’ ! മോദിയുടെ കീഴിൽ നമ്മൾ സുരക്ഷിതരാണെന്ന് പറഞ്ഞത് ഞാൻ അംഗീകരിക്കില്ല ! ശീതൾ ശ്യാം !

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്ന ഒന്നാണ് ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ്  കൂടിയായ ശീതൾ ശ്യാം നടി ശോഭന കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ സ്ത്രീശക്തി സംഗമം എന്ന പരിപാടിയിൽ പങ്കെടുത്തതിനെ വിമർശിച്ച് രംഗത്ത് വന്നത്. ഒരു പരിപാടിയിൽ ഇത്രയധികം സ്ത്രീകൾ പങ്കെടുക്കുന്നത് ജീവിതത്തിൽ ആദ്യമായിട്ടാണ് താൻ കാണുന്നതെന്നും, പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടാൻ അനുവദിച്ചതിന് സംഘാടകർക്ക് നന്ദി പറയുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ശീതൾ ശ്യാമിന്റെ ഒരു പോസ്റ്റ് വൈറലാവുന്നത്. അത് ഇങ്ങനെയാണ്, ‘ഒരാളും ഇനി എന്നെ കാണുമ്പോൾ ശോഭനയെ പോലുണ്ടെന്ന് പറയരുത്’ എന്നാണ് പോസ്റ്റ്. നിരവധി പേരാണ് ഇതിന് ട്രോൾ കമന്റുമായി എത്തിയിരിക്കുന്നത്.ശോഭന ഇതറിഞ്ഞാൽ ആത്മഹത്യ ചെയ്യുമെന്നും, ശോഭന മാനനഷ്ട കേസ് കൊടുക്കുമെന്നും പലരും പരിഹസിക്കുന്നുണ്ട്.

എന്നാൽ ഈ പരിഹാസനകൾക്ക് എല്ലാം മറുപടി പറയാനും ശീതൾ മുന്നിലുണ്ട്, എന്നാൽ ഇപ്പോഴിതാ തന്റെ നിലപാട് വ്യക്തമാക്കി സംസാരിക്കുകയാണ് ശീതൾ, അവരുടെ ആ വാക്കുകൾ ഇങ്ങനെ, ശോഭനയോടല്ല തനിക്ക് വിരോഷമെന്നും അവരുടെ നിലപാടിനെ കുറിച്ചാണ് എന്നും ശീതൾ പറയുന്നു. ശോഭനയുടെ നിലപാട് അംഗീകരിക്കാനാകില്ല. ചെറുപ്പം മുതൽ ഞാൻ ആരാധിക്കുന്ന നടിയാണ് ശോഭന. ഇന്നും അവരോട് ബഹുമാനവും ഇഷ്ടവുമുണ്ട്. പക്ഷേ, അവർ ഒരു രാഷ്ട്രീയ വേദിയിൽ വന്ന് നരേന്ദ്ര മോദിയെ പുകഴ്ത്തിയതു കൊണ്ട് മാത്രമാണ് എനിക്കവരോട് വിരുദ്ധ അഭിപ്രായം ഉണ്ടായത്. ശോഭനയോടോ അവരുടെ കലയോടോ കഴിവിനോടോ ഉള്ള പ്രശ്നമല്ല അത്. അവരുടെ നിലപാടിനോടുള്ള വിയോജിപ്പാണ് ഞാൻ രേഖപ്പെടുത്തിയത്.

ലോകം തന്നെ ആരാധിക്കുന്ന ഒരു കലാകാരി എന്ന നിലയിൽ ശോഭനയ്ക്ക് സാമൂഹിക പ്രതിബദ്ധതയുണ്ട്. മോദിയുടെ കീഴിൽ നമ്മൾ സുരക്ഷിതരാണെന്നു പറയുന്നത് ആ സാമൂഹിക പ്രതിബദ്ധത മറക്കുന്നതിനു തുല്യമാണ്. അദ്ദേഹത്തിന്റെ കീഴിൽ കർഷകരും ദലിതരും അനുഭവിക്കുന്നതൊന്നും കാണാതെ ഇത്തരത്തിൽ നിലപാട് പറയുന്നതിനോടു യോജിക്കാൻ ഒരിക്കലും പറ്റില്ല.

അതുപോലെ  ശോഭനയുടെ ഈ  പ്രസ്താവനയ്ക്ക് പിന്നാലെ ശാരദക്കുട്ടി ടീച്ചർ പറയുന്നതു കേട്ടു, ആരോ എഴുതി നൽകിയതു ശോഭന വായിച്ചതാണെന്ന്. എഴുതിയത് വായിക്കുകയാണങ്കിലും നമുക്കൊരു രാഷ്ട്രീയ ബോധം വേണ്ടേ. ആ ബോധമില്ലാതെ സംസാരിച്ചതു കൊണ്ടാണ് എനിക്കവരോട് അഭിപ്രായ വ്യത്യാസമുണ്ടായത്. പക്ഷേ അത് ഒരിക്കലും വ്യക്തിപരമല്ല. അതാണ് സമൂഹ മാധ്യമത്തിൽ കുറിച്ചത് എന്നും ശീതൾ വ്യക്തമാക്കുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *