തുടരും സിനിമയിൽ ശോഭന വേണ്ടായിരുന്നു, പ്രായം തോന്നുന്നു…! അതെ പ്രായമായി ,മുഖത്ത് ചുളിവുകൾ ഉണ്ട് ! കമന്റുകളോട് പ്രതികരിച്ച് ശോഭന !

ഒരു സമയത്ത് മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ ആയിരുന്നു ശോഭന. അഭിനേത്രി നർത്തകി എന്നീ നിലകളിലെല്ലാം അവർ നൂറു ശതമാനവും വിജയം കൈവരിച്ചവരാണ്. വർഷങ്ങൾക്ക് ശേഷം ശോഭന മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രം തുടരും ഇപ്പോഴും തിയറ്ററുകളിൽ വിജയകമായി പ്രദർശനം തുടരുന്നു. എന്നാൽ സിനിമ ഒ ടി ടി റിലീസിന് ശേഷം ചിത്രത്തിൽ ശോഭന വേണ്ടായിരുന്നു പകരം ആശാ ശരത് മതിയാരുന്നു, ശോഭനക്ക് നന്നായി പ്രായം തോന്നുന്നു എന്നിങ്ങനെ നിരവധി കമന്റുകൾ സമൂഹ മാധ്യമങ്ങളിൽ എത്തുന്നുണ്ട്.

ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ വരുന്ന തന്റെ ഫോട്ടോകളെ  കുറിച്ചും അതിനുലഭിക്കുന്ന കമന്റുകളെ കുറിച്ചും പ്രതികരിക്കുകയാണ് ശോഭന. രേഖ മേനോനുമായുള്ള അഭിമുഖത്തിലാണ് ശോഭന മനസ് തുറന്നത്. വാക്കുകൾ ഇങ്ങനെ, കരിയറിൽ വൾനറബിളായി തോന്നുന്നത് ഇപ്പോഴാണ്. ഇൻസ്റ്റ​ഗ്രാം കാലഘട്ടത്തിൽ നമ്മൾ പുറത്തേക്ക് പോകുമ്പോൾ ആൾക്കാർ ഫോണിൽ അടുത്ത് വന്ന് ദൃശ്യങ്ങളെടുക്കും. കണ്ണിന്റെ ചുളിവുകൾ സൂം ചെയ്യും. അതൊന്നും എനിക്കറിയില്ലായിരുന്നു. അതിന്റെ ഇരയായിട്ടുണ്ട്. എന്തിനാണ് ആളുകളങ്ങനെ ചെയ്യുന്നതെന്ന് അറിയില്ല.

ശെരിയാണ് പ്രായമായി വരികയാണ്, അതിന്റെ മാറ്റങ്ങൾ മുഖത്ത് ഉണ്ടാകും, ഇപ്പോൾ ഈ സമൂഹ മാധ്യമങ്ങളിൽ നടക്കുന്നതെല്ലാം എനിക്ക് വൾനറബിൾ മൊമന്റ് ആണ്. അങ്ങനെയുള്ള ലെെറ്റുമല്ലല്ലോ. അപ്പോൾ കാണാൻ നല്ലതായിരിക്കില്ല. കമന്റുകൾ വരും. ഇതാണ് ഞാനിപ്പോൾ പഠിക്കുന്നത്. എല്ലാവരും നമ്മൾ കരുതുന്നത് പോലെ നല്ലവരല്ല. പോകുമ്പോൾ ഹായ്, ഹൗ ആർ യു എന്ന് അവിടെയുള്ള കുട്ടികൾ ക്യാമറയുമായി ചോദിക്കും. എന്നാൽ മറ്റൊരു തരത്തിലാണ് അവർ ദൃശ്യങ്ങളെടുക്കുകയെന്നും ശോഭന പറഞ്ഞു.

സന്തോഷകരമായ ഏകാന്തത എനിക്കെപ്പോഴും വേണം. അത് ഞാൻ ഒരുപാട് ആസ്വദിക്കുന്നു, എല്ലാവർക്കും അങ്ങനെയൊരു നിമിഷം വേണമെന്നാണ് എനിക്ക് പറയാനുള്ളത്, എന്ന് കരുതി അതൊരു ഒറ്റപ്പെടലല്ല. നല്ല രീതയിൽ ഏകാന്തമായിരിക്കണം. എന്നാൽ സങ്കയപ്പെട്ടുള്ള ഏകാന്തത എനിക്ക് ഒരിക്കലും വന്നിട്ടില്ല. ദെെവാനു​ഗ്രഹം കൊണ്ടാണതെന്നും ശോഭന പറയുന്നു. എന്റെ ഇവിടെയുള്ള സ്റ്റുഡന്റുകളെല്ലാം വ്യത്യസ്ത ആർട്ടിസ്റ്റുകളാകണൻമെന്നാണ് എന്റെ ആ​ഗ്രഹം. ഒരു പോലെ കെെയും കാലും ചുവട് വെക്കുന്നത് എനിക്കിഷ്ടമല്ല. എല്ലാവരും ഒരേ പോലെ ‍ഡാൻസ് ചെയ്യുകയാണെങ്കിൽ ഒരു ഡാൻസറുടെ ഇൻഡിവിജ്വാലിറ്റി എവിടെയാണ്. അതിന് വേണ്ടി ശ്രമിക്കാറുണ്ടെന്നും ശോഭന പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *