മമ്മൂക്കയെ വച്ച് പടം ചെയ്യാന്‍ ബോംബെയില്‍ നിന്നും പിള്ളേര് വന്നിട്ടുണ്ട് ! പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല ! ഷൈൻ ടോം ചാക്കോ പറയുന്നു !

മലയാള സിനിമ രംഗത്ത് തന്റേതായ ഒരിടം നേടിയെടുത്ത കലാകാരനായിരുന്നു ഷൈൻ ടോം ചാക്കോ, നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിൽ കൂടിയും സഹ താരമായും കയ്യടി നേടിയ ആളാണ് ഷൈൻ. സംവിധായകന്‍ കമലിന്റെ സംവിധാന സഹായിയായി 9 വര്‍ഷം പ്രവര്‍ത്തിച്ച ശേഷവുമാണ് ഷൈന്‍ അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്.  കഥാപാത്രങ്ങളിലും  വ്യത്യസ്തത പുലർത്തുന്ന ഷൈൻ തുടക്കം മുതൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്നയും റസൂലും, ഇതിഹാസ, മസാല റിപ്പബ്ലിക്ക്, കമ്മട്ടിപ്പാടം, ആന്‍ മരിയ കലിപ്പിലാണ്, പോപ്‌കോണ്‍, ഉണ്ട, കുറുപ്പ്, ഇഷ്ക് എന്നിങ്ങനെ നിരവധി സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഷൈൻ ഇപ്പോഴും കൈ നിറയെ ചിത്രങ്ങളാണ്.

ഇപ്പോഴിതാ അമല്‍ നീരദിന്റെ സംവിധാനത്തിൽ  മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ഭീഷ്മ പര്‍വം മാര്‍ച്ച് 3ന് റിലീസ് ചെയ്യുകയാണ്. ഈ സമയത്ത് അമലിന്റെ ആദ്യ സിനിമയായ ബിഗ് ബി യെ കുറിച്ചുള്ള ചില ഓർമ്മകൾ പങ്കുവെക്കുകയാണ് നടൻ ഷൈൻ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, താന്‍ കമല്‍ സാറിന്റെ അസിസ്റ്റന്റ് ആയിരുന്നു. അതു കഴിഞ്ഞ് ആഷിഖിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ തുടങ്ങി. അപ്പോഴാണ് അമലിനെ ഒക്കെ കാണുന്നത്. താനും ആഷിഖും കമല്‍ സാറിന്റെ കറുത്തപക്ഷികള്‍ എന്ന സിനിമയില്‍ വര്‍ക്ക് ചെയ്യുകയായിരുന്നു.

ആ സമയത്താണ് ബോംബെയില്‍ നിന്ന് കുറച്ച് ടീം വന്നിട്ടുണ്ടെന്ന് ഒരു വാർത്ത സിനിമ രംഗത്ത് പടർന്ന് പിടിച്ചത്  അറിയുന്നത്. അതാണ് അമല്‍ നീരദും സമീര്‍ താഹിറും. അന്നവർ ബോംബെയില്‍ രാംഗോപാല്‍ വര്‍മയുടെ പടങ്ങളില്‍ സിനിമാറ്റോഗ്രഫി ഒക്കെ വര്‍ക്ക് ചെയ്തിരുന്നത് ഇവരായിരുന്നു.  മമ്മൂക്കയെ വെച്ച് പടം ചെയ്യാൻ ബോംബെയില്‍ നിന്ന് കുറച്ച് പിള്ളേര് വന്നിട്ടുണ്ട്. ബോംബെയില്‍ നിന്നോ, എന്നൊക്കെ താന്‍ വിചാരിച്ചു. അപ്പോഴാണ് താന്‍ ആദ്യമായി ഇങ്ങനെ ഒരു ടീമിനെ കുറിച്ച് അറിയുന്നത്. എറണാകുളത്തെ സിനിമാക്കാരെ ഒന്നും തനിക്ക് വലിയ പിടിത്തം ഉണ്ടായിരുന്നില്ല. ഇവരാണെങ്കില്‍ ബോംബെയില്‍ നിന്നായിരുന്നു എന്നൊക്കെ അറിഞ്ഞപ്പോൾ ഞാൻ ആകെ കിളിപോയി അവസ്ഥയിൽ ഇങ്ങനെ വാ പൊളിച്ച് നിൽക്കുകയായിരുന്നു.

അപ്പോഴാണ് ആഷിഖ് പറയുന്നത് ഡാ, ഇത് പണ്ട് മഹാരാജാസില്‍ ഉണ്ടായിരുന്ന അമലും സമീറും ഒക്കെയാണെന്ന്.. ആണോ ശെരിക്കും എന്നായിരുന്നു എന്റെ അപ്പോഴത്തെ ഭാവം. പക്ഷെ പടം ഇറങ്ങി കഴിഞ്ഞപ്പോഴാണ് മനസിലായത്. അതൊരു ഒന്നൊന്നര ടീം തന്നെ ആയിരുന്നു എന്ന്. മൊത്തത്തിൽ മലയാള സിനിമക്ക് ഒരു  ചേഞ്ചായിരുന്നു, വിഷ്വലി വളരെ ചേഞ്ച് ‘ബിഗ് ബി’ ഉണ്ടാക്കി. പലരും ഇപ്പോഴും ബിഗ് ബി ഒരു ഹിറ്റല്ല, ഫ്ളോപ്പാണ് എന്ന് പറയുമെങ്കിലും അവരും ഉള്ളിന്റെയുള്ളില്‍ ബിഗ് ബിയുടെ ആരാധകരാണ്. അത് പറയാനുള്ള മടി കൊണ്ട് മാത്രമാണ് അവര് ഇങ്ങനെ പറയുന്നത് എന്നാണ് ഷൈന്‍ ടോം ചാക്കോ പറയുന്നത്. ഏതായാലും ഇപ്പോൾ ബിലാലിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *