എന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരമിതാണ് ! എനിക്ക് ഒരു ഇഷ്ടം ഉണ്ടായിരുന്നു ! പക്ഷെ എന്റെ ആ ഇഷ്ടത്തോട് അമ്മ നോ പറഞ്ഞു ! ശോഭന !

ലോകം മുഴുവൻ ആരാധകരുള്ള നടിയും നർത്തകിയുമാണ് ശോഭന. തന്റെ ജീവിതം തന്നെ നൃത്തത്തിന് വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതം. ഊണിലും ഉറക്കത്തിലും ഇന്ന്   അവർക്ക് നൃത്തം മാത്രമാണ് ഉള്ളത്. അഭിനയ രംഗത്തുനിന്നും അവർ ഇപ്പോൾ അകന്ന് നിൽക്കുകയാണ്. ഏകദേശം 230- ൽ അധികം സിനിമകളുടെ ഭാഗമായ ശോഭന ഇന്നും ഏവരുടെയും പ്രിയങ്കരിയാണ്. ശോഭനയുടെ കലാമികവിനെ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.   ചിത്രാ വിശ്വേശ്വരൻ, പത്മാ സുബ്രഹ്മണ്യം എന്നീ പ്രതിഭാസമ്പന്നരായ നർത്തകരുടെ ശിഷ്യണത്തിലായിരുന്നു  ശോഭന  എന്ന നർത്തകി ഉരുവപ്പെട്ടത്. ‘കലാർപ്പണ’ എന്ന  നൃത്ത വിദ്യാലയത്തിന്റെ സ്ഥാപകയുമാണ് ഇന്ന് ശോഭന.

വളരെ ചെറിയ പ്രായത്തിൽ സിനിമയിൽ എത്തിയ അവർ ഉറച്ച നിലപാടുകൾ കൊണ്ടും തീരുമാനങ്ങൾ കൊണ്ടും എപ്പോഴും വേറിട്ടുനിന്നു. അതുകൊണ്ട് തന്നെ അവർ പൊതുവെ അഹങ്കാരി എന്ന പേരിനും അർഹയായിരുന്നു. ഇന്നും അവിവാഹിതയായി തുടരുന്ന ശോഭന ഒരു പെൺകുഞ്ഞിനെ ദത്ത് എടുത്ത് വളർത്തിയിരുന്നു. ഇനിയുള്ള തന്റെ ജീവിതം ഈ മകൾക്കുവേണ്ടിയാണ് എന്ന് ശോഭന പറഞ്ഞിരുന്നു.  മകളെ ഒരു ചിത്രങ്ങളും പുറത്ത് വിടാത്ത ശോഭന മകളെ കുറിച്ച് വാചാലയാകാറുണ്ട്. മകളുടെ കാര്യത്തിൽ തനിക്ക് അതീവ ശ്രദ്ധയാണ് എന്നും, മകളുടെ വസ്ത്ര കാര്യത്തിൽ ഞാൻ കൂടുതൽ ശ്രദ്ധിക്കാറുണ്ട്. അവളും ഒരു മോഡേണ്‍ സ്‌കൂളിലാണ് പോകുന്നത്. ഇടയ്ക്ക് മിഡി, സ്‌കേര്‍ട്ട് ഒക്കെ ധരിക്കും. പെണ്‍കുട്ടികളാണെങ്കില്‍ പെട്ടെന്ന് വളരുമല്ലോ. അതുകൊണ്ട് ഞാന്‍ എപ്പോഴും അവള്‍ നീളം വെക്കുന്നുണ്ടോയെന്ന് നോക്കിക്കൊണ്ടിരിക്കുമെന്നും ശോഭന പറയുന്നു.

തന്റെ ജീവിതത്തെ കുറിച്ച് ശോഭനയുടെ ആ വാക്കുകൾ ഇങ്ങനെ, സിനിമ ചെയ്ത് പണം സമ്പാദിക്കണം എന്ന് ഇന്ന് ഈ നിമിഷം വരെയും തോന്നിയിട്ടില്ല, മലയാളത്തിൽ ഹിറ്റുകൾ സൃഷ്ടിക്കുമ്പോഴും തമിഴിൽ തന്റെ മിക്ക സിനിമകളും പരാജയമായിരുന്നു.  ഹിന്ദി സിനിമകളിൽ അഭിനയിക്കണമെന്ന് ആ​ഗ്രഹമില്ലായിരുന്നു. പ്രശസ്തിക്ക് വേണ്ടിയുള്ള ശ്രമം എനിക്കില്ലായിരുന്നു. ആ സമയത്ത് ഒരു നല്ല വർക്ക് ചെയ്യണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഹിന്ദിയിൽ മാധുരി ദീക്ഷിദ് ചെയുന്നപോലത്തെ സിനിമകൾ ചെയ്യാൻ അന്ന് ആഗ്രഹിച്ചിരുന്നു, എനിക്ക് അത് ഇഷ്ടമായിരുന്നു,  അങ്ങനെ ഒരു  അവസരവും വന്നിരുന്നു. പക്ഷെ അമ്മ അവരോട് നോ പറഞ്ഞു.

അങ്ങനെ എന്റെ ആ ഒരു ആഗ്രഹം നടക്കാതെ വന്നു, ഞാൻ അഭിമുഖങ്ങൾ നൽകുന്നതിന് മുമ്പ് അവരോട് പറയാറുണ്ട്, എന്റെ വ്യക്തിപരമായ കാര്യങ്ങൾ ചോദിക്കരുത് എന്ന്. പക്ഷെ വീണ്ടും അവർ എന്തുകൊണ്ട് വിവാഹം കഴിച്ചില്ല തുടങ്ങിയ ചോദ്യങ്ങളാണ് ചോദിക്കുന്നത്. എന്നിട്ട് അവർ തന്നെ പറയും എന്തെങ്കിലും പറയമ്മാ ആൾക്കാർ വായിക്കണ്ടേ, ഞങ്ങൾക്ക് ജീവിക്കേണ്ടേ എന്നൊക്കെ പറയും. അപ്പോൾ ഞാൻ എന്തെങ്കിലുമൊക്കെ പറയും. എനിക്കും എന്തെങ്കിലും ഒരു  വിനോദം വേണ്ടേ. അതുകൊണ്ട് ഓരോ അഭിമുഖങ്ങളിലും അപ്പോൾ തോന്നുന്നത് പോലെ വെവ്വേറെ കാര്യങ്ങളാണ് പറയുന്നത് എന്നും ശോഭന ചിരിച്ചുകൊണ്ട് പറയുന്നു. വിവാഹം എന്നത് ഒരു ആവശ്യമായി എനിക്ക് തോന്നിയിരുന്നില്ല. അതുകൊണ്ട് അങ്ങനെ ഒരു ചിന്ത പോയില്ല എന്നും ശോഭന പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *