
അമ്മയും മകളും നൃത്തച്ചുവടുകളുമായി ഒരേവേദിയിൽ ! ശോഭനയും മകൾ അനന്ദ നാരായണിയെയും ആദ്യമായി ഒരുമിച്ച് കണ്ട സന്തോഷത്തിൽ ആരാധകർ ! എന്റെ ജീവിതം തന്നെ അവളാണ് ! സന്തോഷം അറിയിച്ച് ആരാധകർ !
ഇന്ത്യൻ സിനിമ തന്നെ ആരാധിക്കുന്ന നടിയും നർത്തകിയുമാണ് ശോഭന. തന്റെ വ്യക്തി ജീവിതവും നൃത്തത്തിന് വേണ്ടി മാറ്റിവെച്ച ആളുകൂടിയാണ് ശോഭന. ശോഭന തന്റെ ദത്ത് പുത്രി അനന്ത നാരായണിയെ കുറിച്ച് സംസാരിക്കുമ്പോൾ എല്ലാം വാക്കുകൾ മതിയാകാത്തത് പോലെ തോന്നാറുണ്ട്. അനന്ത നാരായണിയുടെ വിശേഷങ്ങൾ അറിയാനും ആരാധകർക്ക് താത്പര്യമാണ്. എന്നാൽ മാദ്ധ്യമങ്ങളിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നുമെല്ലാം മകളെ താരം അകറ്റി നിർത്തിയിരുന്നു.
മകൾക്കും നൃത്തത്തോട് വലിയ താല്പര്യമാണ് ഉള്ളത്, ഇപ്പോഴിതാ ശോഭനയുടെ മകളെ ആദ്യമായി കണ്ട സന്തോഷത്തിലാണ് ആരാധകർ. അമ്മയും മകളും ഒന്നിച്ച് നൃത്തം ചെയ്യുന്നൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ശോഭനയെ പോലെ തന്നെ ഗംഭീരമായാണ് നാരായണിയും ചുവടുകൾ വയ്ക്കുന്നത്. ശോഭനയുടെ ഫാൻപേജിലാണ് ഈ വീഡിയോ എത്തിയിരിക്കുന്നത്.
അമ്മയെയും മകളെയും നൃത്ത വേദിയിൽ വെച്ച് തന്നെ ഒരുമിച്ച് കാണാൻ സാദിച്ചതിലുള്ള സന്തോഷവും ആരാധകർ പങ്കുവെക്കുന്നുണ്ട്. മകളെ കുറിച്ച് മുമ്പൊരിക്കൽ ശോഭന പറഞ്ഞ വാക്കുകളും ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്. 2010 ല്‍ ആണ് ഒരു പെണ്‍കുഞ്ഞിനെ ശോഭന ദത്തെടുത്തിരുന്നത്. ഇപ്പോൾ മകൾക്ക് 14 വയസ് പ്രായമുണ്ട്. തന്റെ മകളാണ് തന്റെ ലോകം, പെൺകുട്ടികൾ ആകുമ്പോൾ പെട്ടെന്ന് വളരുമല്ലോ എന്നാണ് നടി പറയുന്നത്.
മകളുടെ വ,സ്ത്ര,ത്തിന്റെ കാര്യത്തിൽ താൻ അതീവ ശ്രദ്ധ കൊടുക്കാറുണ്ട്. കൂടാതെ മകൾ മോഡേൺ സ്കൂളിൽ ആണ് പഠിക്കുന്നതെന്നും താരം പറയുന്നു. പെൺകുട്ടികൾ ആകുമ്പോൾ പെട്ടെന്ന് വളരുമല്ലോ അത്കൊണ്ട് തന്നെ ഞാനെപ്പോഴും അവൾ നീളം വയ്ക്കുന്നുണ്ടോ എന്ന് നോക്കിയിരിക്കും, അത് കാണുമ്പൊൾ വാട്സ് ദി ഡീൽ അമ്മ എന്ന് ചോദിക്കുമെന്നും ശോഭന പറയുന്നു.

മകൾ നാരായണി അമ്മയുടെ സി,നിമകൾ മകൾ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ, അടുത്തിടെയാണ് കുറച്ച് സിനിമകൾ ഒക്കെ കണ്ടു തുടങ്ങിയത്. ‘അമ്മാ വാട്ട് ആര് യു ഡൂയിങ്’ എന്നാണ് സിനിമകൾ കണ്ട ശേഷം എന്നോട് ചോദിച്ചത്, അവള്‍ക്കത് കണ്ട് അമ്പരപ്പാണ്. ഞാന്‍ ഇങ്ങനെയായിരുന്നു എന്ന് ചെറുചിരിയോടെ അവളോട് പറഞ്ഞു. പക്ഷെ ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമ അവള്‍ക്ക് ഇഷ്ടപ്പെട്ടില്ല. കാരണം അതില്‍ എനിക്ക് ഒരു മകളുണ്ടല്ലോ, കല്യാണി പ്രിയദര്ശന്. എന്റെ കാര്യത്തില്‍ മകള്‍ കുറച്ച് പൊസസീവ് ആണെന്നാണ് ശോഭന പറയുന്നത്.
View this post on Instagram
എന്റെ മകളുടെ കാ,ര്യത്തിൽ ഞാൻ ഏതൊരു അമ്മയെപ്പോലെ തന്നെയാണ്, അവളുടെ സ്കൂളിൽ നിന്ന് ഒരു കോൾ വന്നാൽ കൈ കാലുകൾ വിറക്കുന്ന ഒരു സാധാരണ അമ്മയാണ് ഞാൻ, ചിലപ്പോൾ അവർ ഗുഡ് ന്യൂസ് പറയാൻ ആയിരിക്കും വിളിക്കുന്നത്, എന്നാലും ആ കോൾ കാണുമ്പോൾ ആദ്യം പേടിയാണ്. ഞാന്‍ പറയുന്നതിന്റെ എതിരേ അവൾ ചെയ്യൂ, അതാണല്ലോ പ്രായം. അതുകൊണ്ട് അവൾ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുള്ള കാര്യങ്ങള്‍ ചെയ്യേണ്ട ഞാന്‍ പറയൂ. അപ്പോഴത് ചെയ്യും. അങ്ങനെയുള്ള തമാശകളിലൂടെയാണ് ഞങ്ങളുടെ ജീവിതം മുന്നോട്ട് പോകുന്നത് എന്നും ശോഭന പറയുന്നു.
Leave a Reply