
രാജ്യത്ത് പുരോഗതി വേണം, മാറ്റം വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു ! രാജീവ് ചന്ദ്രശേഖറിന് വോട്ട് തേടി നടി ശോഭന !
മലയാള സിനിമയുടെ എക്കാലത്തെയും മികച്ച നടിമാരിലൂടെ പട്ടികയിൽ മുൻ നിരയിൽ തന്നെ നിൽക്കുന്ന ആളാണ് നടി ശോഭന. അടുത്തിടെ മോദി യുടെ ഒരു പൊതുചടങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ ഏറെ രാഷ്ട്രീയപരമായി ശോഭന ഏറെ വിമർശിക്കപ്പെട്ടൊരുന്നു. അതുപോലെ തിരുവനന്തപുരത്ത് ലോകസഭാ തിരഞ്ഞെടുപ്പിൽ ശോഭന മത്സരിക്കുന്നു എന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു, ഇപ്പോഴിതാ എല്ലാ ചോദ്യങ്ങൾക്കും മറുപടി എന്നത് പോലെ ശോഭന തലസ്ഥാനത്തെ എൻഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന് വേണ്ടി വോട്ട് ചോദിച്ച് റോഡ് ഷോയുടെ ഭാഗമായിരിക്കുകയാണ്.
അതുപോലെ പ്രധാനമന്ത്രി മോദിയും നാളെ തലസ്ഥാനത്ത് എത്തുന്നുണ്ട്. അദ്ദേഹത്തിന്റെ അധ്യക്ഷതയിൽ നാളെ നടക്കുന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പങ്കെടുക്കാനാണ് ശോഭന തിരുവനന്തപുരത്ത് എത്തിയത്. സജീവ രാഷ്ട്രീയത്തിലേക്കുള്ള സാധ്യത തള്ളാതെയായിരുന്നു ശോഭനയുടെ പ്രതികരണം. ബിജെപി രാഷ്ട്രീയത്തിനൊപ്പം എന്ന വലിയ അഭ്യൂഹങ്ങൾക്കിടെയാണ് ശോഭന തിരുവനന്തപുരത്തെത്തിയതും രാജീവ് ചന്ദ്രശേഖറിന് വിജയാശംസ നേര്‍ന്നതും.

റോഡ് ഷോയിൽ ശോഭനയുടെ സാനിധ്യം ഏറെ ശ്രദ്ധ നേടിയിരുന്നു, നെയ്യാറ്റിൻകര ടിബി ജംങ്ഷനിൽ നിന്നു തുടങ്ങിയ റോഡ് ഷോയിലും ശോഭന താരമായി. രാജീവ് ചന്ദ്രശേഖറിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ചു. അവസാന ലാപ്പിലേക്കെത്തുമ്പോൾ കളം കൊഴുപ്പിക്കുകയാണ് എൻഡിഎ ക്യാമ്പ്. പ്രമുഖരെ വലിയ നിരതന്നെ വരും ദിവസങ്ങളിൽ പ്രചാരണത്തിനെത്തും. സജീവ രാഷ്ട്രീയത്തിലേക്കോ എന്ന ചോദ്യത്തിന് ആദ്യം മലയാളം നന്നായി പഠിക്കട്ടേയെന്നും ഇപ്പോള്‍ താന്‍ നടി മാത്രമാണെന്നും ശോഭന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിച്ച് പറഞ്ഞു.
സജീവ രാഷ്ട്രീയത്തിലേക്ക് എന്ന സാധ്യത തള്ളാതെ ആദ്യം മലയാളം പഠിക്കട്ടെ എന്ന് ശോഭന മറുപടി പറഞ്ഞു. പറയാനും പ്രസംഗിക്കാനുമൊക്കെ കഴിയട്ടെ. ഇപ്പോള്‍ നടിമാത്രം. ബാക്കിയെല്ലാം പിന്നീടെന്നും ശോഭന പറഞ്ഞു. ശോഭനയ്ക്ക് തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ വിഷുക്കൈനീട്ടം നല്കി. ശോഭന എല്ലാവര്ക്കും പ്രചോദനം നല്കുന്ന താരമാണെന്ന് അദ്ദേഹം പറഞ്ഞു. ഏതായാലും വരും ദിവസങ്ങളിൽ ഇനി ആരൊക്കെ പ്രചാരണത്തിന്റെ ഭാഗമാകുമെന്ന് കണ്ടുതന്നെ അറിയേണ്ടിവരും എന്നാണ് കമന്റുകൾ..
Leave a Reply