‘ഒരുവിധത്തിൽ ജീവിച്ചു വരുന്നതിനിടെയാണ് പ്രഭുദേവയുടെ വരവ് ! അതോടെ എല്ലാം മാറിമറിഞ്ഞു’ ! എന്റെ കാര്യത്തിൽ ഒരു തീരുമാനവുമായി ! ശോഭന പറയുന്നു !
മലയാളികളുടെ പ്രിയപ്പെട്ട നടിമാരുടെ ലിസ്റ്റ് എടുത്താൽ മുൻപന്തിയിൽ ഉള്ള പേരാണ് നമ്മുടെ സ്വന്തം ശോഭനയുടേത്. അഭിനയത്തിന്റെ കാര്യത്തിലായാലും നൃത്തത്തിന്റെ കാര്യത്തിലായാലും ശോഭനയെ കടത്തിവെട്ടാൻ മറ്റുള്ളവർ ഇച്ചിരി വെള്ളം കുടിക്കേണ്ടി വരും. മണിച്ചിത്രത്താഴ് എന്ന ഒറ്റ ചിത്രം മതി ശോഭന എന്ന നടിയുടെ റേഞ്ച് മനസിലാക്കാൻ. അഭിനയത്തിലും നൃത്തത്തിലും വ്യക്തിമുദ്ര പതിപ്പിച്ച ശോഭന 1984 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘ഏപ്രിൽ 18‘ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. അതേ വർഷം തന്നെ മമ്മൂട്ടി നായകനായ ‘കാണാമറയത്ത്’ എന്ന ചിത്രത്തിലും അഭിനയിച്ച ശോഭന, തമിഴിൽ ‘എനക്കുൾ ഒരുവൻ’ എന്ന ചിത്രത്തിൽ കമലഹാസനോടൊപ്പം അഭിനയിച്ചു.
പിന്നീട് ശോഭനയുടെ സിനിമാജീവിതത്തിലെ സുവർണ്ണ കാലഘട്ടമായിരുന്നു. ഒന്നിനുപിറകെ ഒന്നായി മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ ഹിറ്റ് ചിത്രങ്ങൾ നൽക്കുക വഴി തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരമായി മാറി ശോഭന. പ്രശസ്ത അഭിനേത്രികളും നർത്തകിമാരുമായ, തിരുവിതാംകൂർ സഹോദരിമാർ എന്നറിയപ്പെടുന്ന, ലളിത പത്മിനി രാഗിണിമാരുടെ സഹോദരപുത്രിയായ ശോഭന ഭരതനാട്യത്തിലൂടെ ലോകമെങ്ങും ആരാധകരെ സമ്പാദിച്ചു. ചിത്രാ വിശ്വേശ്വരൻ, പദ്മ സുബ്രഹ്മണ്യം തുടങ്ങിയവരുടെ കീഴിൽ നൃത്തം അഭ്യസിച്ച ശോഭന ഭരതനാട്യത്തെ രാജ്യാന്തരവേദികളിൽ എത്തിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. മണിരത്നം സംവിധാനം ചെയ്ത രാവൺ എന്ന ചിത്രത്തിൽ നൃത്ത സംവിധാനം ചെയ്തതും ശോഭനയായിരുന്നു.
സിനിമയിൽ എത്തിയ സമയത്ത് തന്റെ നൃത്ത പഠനവും അഭിനയവും ഒരുമിച്ചുകൊണ്ടുപോകാൻ ഏറെ ബുദ്ധിമുട്ടിയിരുന്നതായി ശോഭന വെളിപ്പെടുത്തിയിരുന്നു. കൂടാതെ ശാസ്ത്രീയ നൃത്തവും സിനിമയിലെ ഡാൻസും ഒരുമിച്ച് കൊണ്ടുപോകാൻ തനിക്കുണ്ടായ ബുദ്ധിമുട്ടലുകളും തുറന്ന് പറയുകയാണ് ശോഭന. ചെറിയ ഗ്രാമങ്ങളില്‍ ഷൂട്ടിംഗ് നടക്കുമ്ബോള്‍ അവിടെയുള്ള ചെറിയ ലോഡ്ജുകളില്‍ ആയിരിക്കും താമസം. നീണ്ട മണിക്കൂറുകളുടെ ചിത്രീകരണം കഴിഞ്ഞു മുറിയിലെത്തി നൃത്തം പ്രാക്ടീസ് ചെയ്യുക എന്നാല്‍ ഏറെപ്രയാസമാണ് പക്ഷേ താന്‍ അതും ചെയ്തിട്ടുണ്ട് എന്നാണ് ശോഭന പറയുന്നത്. അന്നത്തെ കാലഘട്ടങ്ങളിലെ മിക്ക സിനിമകളിലും നിങ്ങൾ കണ്ട ഡാൻസുകൾക്ക് അപ്പോള്‍ നിലവിലുള്ള ശാസ്ത്രീയനൃത്തവുമായി വലിയ വ്യത്യാസമുണ്ടായിരുന്നില്ല. സിനിമയിലെ ഡാൻസ് മാസ്റ്റേഴ്സ് കൂടുതൽ പേരും അന്ന് ക്ലാസ്സിക്കല്‍ നര്‍ത്തകരുടെ ശൈലികളാണ് പിന്തുടര്‍ന്നിരുന്നത്.
അങ്ങനെ പല മാസ്റ്റേഴ്സിന്റെ പല ഡാൻസ് വിദ്യകളും കൊണ്ട് താനടക്കമുള്ള നർത്തകിമാരായുള്ള നടിമാർ ഏറെ പ്രയാസപ്പെട്ട് മുന്നോട്ട് പൊക്കോണ്ടിരിക്കുന്ന സമയത്താണ് ഫിലിം ഡാന്‍സ് എന്ന ആശയത്തെത്തന്നെ പൊളിച്ചെഴുതികൊണ്ട് നടൻ പ്രഭുദേവയുടെ വരവ്. സാമ്ബ്രദായിക നൃത്തശൈലി പിന്തുടര്‍ന്ന് പോയിരുന്ന എല്ലാ മാസ്റ്റേഴ്സിനും ഒരു വെല്ലുവിളിയായിരുന്നു ആ സമയത്ത് പ്രഭുദേവ, പ്രഭു വന്നതോടെ എല്ലാം മാറി. അതോടെയാണ്, സിനിമാ നൃത്തം സംബന്ധിച്ച് എന്‍റെ ആപ്പീസ് പൂര്‍ണ്ണമായും പൂട്ടിപ്പോയത് എന്നും ശോഭന പറയുന്നു. വളരെ രസകരമായാണ് ആ അനുഭവങ്ങൾ ശോഭന പങ്കുവച്ചത്. സുരേഷ് ഗോപി, ദുൽഖർ സൽമാൻ എന്നിവർക്കൊപ്പം അഭിനയിച്ച വരനെ ആവശ്യമുണ്ട് എന്ന ചിത്രം ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
Leave a Reply