മമ്മൂക്ക എന്നെ എന്തേലും പറഞ്ഞെങ്കില്‍ ഞാന്‍ തീര്‍ന്നേനെ ! ഒരബദ്ധം ആര്‍ക്കും പറ്റും, എനിക്കും പറ്റിപ്പോയതാണ്; ദിവ്യ ഉണ്ണി തുറന്ന് പറയുന്നു !!

മലയാള സിനിമ ലോകത്ത് ഒരു സമയത്ത് മുൻ നിര നായികയായിരുന്ന ആളാണ് നടി ദിവ്യ ഉണ്ണി. സൂപ്പർ സ്റ്റാറുകളോടെപ്പം ഒരു പിടി മികച്ച ചിത്രങ്ങളുടെ ഭാഗമായിരുന്ന ദിവ്യ തന്റെ വിവാഹത്തോടെയാണ് സിനിമ ലോകത്ത് നിന്ന് വിട്ടുനിന്നത്. ശേഷം തന്റെ നൃത്ത പരിപാടികളുമായി ദിവ്യ വളരെ തിരക്കിലാണ്, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അമ്മ താര സംഘടനയുടെ മീറ്റിംഗിൽ പങ്കെടുത്ത ദിവ്യയുടെ കുറച്ച് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. അതോടൊപ്പം ദിവ്യ ഉണ്ണി പങ്കുവെച്ച ചില വിശേഷങ്ങൾ കൂടിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്.

ഒപ്പം സിനിമ ജീവിതത്തിലെ ചില രസകരമായ അനുഭവങ്ങളും ശോഭന പങ്കുവെക്കുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ് തുടങ്ങി കൂടെ അഭിനയിച്ച നടന്മാരെ കുറിച്ചും ദിവ്യ  ദിലീപ് ലൊക്കേഷനില്‍ വളരെ രസകരമാണെന്നാണ് ദിവ്യ പറഞ്ഞത്. ജയറാമേട്ടനൊപ്പം പൂക്കാലം വരവായി എന്ന ചിത്രം മുതലുള്ള ബന്ധമാണെന്നും, എന്നാല്‍ അത്ര പഴക്കമുള്ള ബന്ധത്തെ കുറിച്ചൊന്നും അഭിമുഖങ്ങളില്‍ പറയരുത് എന്ന് ജയറാം ദിവ്യയെ പറഞ്ഞ് ഏല്‍പിച്ചിട്ടുണ്ടത്രെ. കല്യാണ സൗഗന്ധികം മുതലുള്ള ബന്ധമേ പറയാവൂ, അല്ലെങ്കില്‍ തനിക്ക് പ്രായം കൂറേ ആയി എന്ന് കരുതും എന്ന് ജയറാം പറയാറുണ്ട് എന്നും ദിവ്യ ഏറെ രസകരമായി പറയുന്നു.

ഐ വി ശശി സർ വളരെ വേഗമാണ് സംസാരിക്കുന്നത്, എന്തെങ്കിലും പറയുമ്പോള്‍ ശ്രദ്ധിച്ച് നിന്നാല്‍ മാത്രമേ മനസ്സിലാവൂ. അങ്ങനെ വര്‍ണപ്പകിട്ട് എന്ന ചിത്രത്തിന്റെ സമയത്ത് ഞാന്‍ സര്‍ പറയുന്നത് ശ്രദ്ധിച്ച് കേട്ട് നിന്ന് തിരിഞ്ഞ് നടന്നപ്പോള്‍ ലാലേട്ടനും മറ്റും അവിടെ നിന്ന് ചിരിക്കുന്നു. എന്താണ് എന്ന് ചോദിച്ചപ്പോള്‍ അവർ ഇത് നേരത്തെ പറഞ്ഞത് പോലെ തന്നെയാണ് ഞാന്‍ ചെയ്തത് എന്ന് പറഞ്ഞു. ശശി സര്‍ എന്നെ വിളിച്ചപ്പോള്‍ ലാലേട്ടനും അവിടെ നിന്നവരും പറഞ്ഞുവത്രെ, ആ കുട്ടി ഇപ്പോള്‍ വരും കാത് കൂര്‍പ്പിച്ച് വച്ച് ഇങ്ങനെ കേള്‍ക്കും, ആഹ ഇങ്ങനെയാണല്ലേ എന്ന ഭാവത്തില്‍ തിരിച്ച് നടക്കും എന്ന്. അത് പോലെ തന്നെയാണ് ഞാന്‍ ചെയ്തത്. അത് കണ്ട് ചിരിക്കുകയായിരുന്നു അവര്‍.

അതുപോലെ തന്നെ ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിന്റെ ഇടയിലാണ് മമ്മൂട്ടിയ്ക്ക് ഒരു പുരസ്‌കാരം ലഭിച്ചത്. അന്ന് നടന്ന ഒരു പരിപാടിയില്‍ ഞാനാണ് അവതാരകയായി നിന്നത്. മമ്മൂട്ടിയെ പോലൊരാള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ഒരുപാട് വിശിഷ്ടാഥിതികള്‍ ഉണ്ട്. ഓരോരുത്തരെയും സ്വഗാതം ചെയ്യുന്നത് എല്ലാം എഴുതി പഠിച്ചാണ് ഞാന്‍ സംസാരിയ്ക്കുന്നത്. അവസാനം മമ്മൂട്ടിയെ മറുപടി പ്രസംഗത്തിന് വിളിക്കുന്നതിന് പകരം, ഞാന്‍ നന്ദി പറയാന്‍ ഇന്നയാളെ ക്ഷണിക്കുന്നു എന്ന് പറഞ്ഞ് സ്റ്റേജില്‍ നിന്നും പോയി. അപ്പോൾ അവിടെ ഉള്ളവർ എന്നോട് പറഞ്ഞു മ്മൂട്ടിയുടെ മറുപടി പ്രസംഗത്തിന് ശേഷമാണ് നന്ദി പറച്ചില്‍’ നിങ്ങൾ എന്താണ് ഈ ചെയ്തത് എന്ന്..

ഉടൻ ഞാൻ തിരികെ വേദിയിൽ കയറി പറഞ്ഞു, ഒരു അബന്ധം ആര്‍ക്കാണ് പറ്റാത്തത് എന്ന്.. ശേഷം മമ്മൂക്കയെ മറുപടി പ്രസംഗത്തിനായി വിളിച്ചു. ഭാഗ്യം അന്ന് മമ്മൂക്ക ഒന്നും പറഞ്ഞില്ല. എന്തേലും പറഞ്ഞെങ്കില്‍ ഞാന്‍ തീര്‍ന്നേനെ. എന്നും ദിവ്യ ഓർക്കുന്നു. നല്ല കഥാപാത്രങ്ങൾ ലഭിച്ചാൽ താൻ വീണ്ടും സിനിമയിലേക്ക് വരാൻ തയാറാണെന്നും ദിവ്യ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *