
‘അമ്മയുടെ ഉപദേശ പ്രകാരമാണ് ഞാൻ ആ തീരുമനമെടുത്തത്’ ! അത് തന്നെയാണ് ശരിയെന്ന് എനിക്കും തോന്നി ! മുകേഷിന്റെ മകൻ പറയുന്നു !
മലയാള സിനിമയിലെ ഒരു സമയത്തെ മികച്ച താര ദമ്പതികളിൽ ഒരുവരായിരുന്നു മുകേഷും സരിതയും. സരിത മലയാള സിനിമയിൽ ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായിരുന്നു. ഇടക്ക് സീരിയൽ രംഗത്ത് സജീവമായിരുന്നു. പക്ഷെ ഇവരുടെ ദാമ്പത്യ ജീവിതം അധികനാൾ നീണ്ടു പോയിരുന്നില്ല, ഇവർക്ക് രണ്ട് ആൺ മകളാണ്, ശ്രാവണും തേജയും. ഇവർ രണ്ടുപേരും അമ്മ സരിതക്കൊപ്പമാണ് താമസം. മൂത്ത മകൾ ശ്രാവൺ അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിയിരുന്നു. കല്യാണം എന്ന ചിത്രത്തിലെ നായക വേഷം ചെയ്തു കൊണ്ടാണ് ശ്രാവണ്‍ മുകേഷ് മലയാള സിനിമയിലേക്കെത്തിയത്. എന്നാല്‍ പിന്നീട് ഈ നടനെ ആരും കണ്ടിട്ടില്ല.
താരങ്ങളുടെ മക്കൾ സിനിമ മേഖല അടക്കി വാഴുമ്പോൾ മുകേഷിന്റെ മകനും സജീവമാകും എന്ന് കരുതിയിരുന്നു, പക്ഷെ അത് സംഭവിച്ചിരുന്നില്ല. പക്ഷെ സരിതക്ക് മക്കൾ പടിക്കുന്നതിനോടായിരുന്നു കൂടുതൽ താല്പര്യം, അതുകൊണ്ടു തന്നെ ശ്രാവൺ ഇന്നൊരു ഡോക്ടർ ആണ്. എങ്കിലും ശ്രാവണിന്റെ ആഗ്രഹ പ്രകാരമാണ് ആദ്യമൊരു ചിത്രം ചെയ്തത്, പക്ഷെ തുടക്കം അത്ര വിജയകരമായിരുന്നില്ല ശ്രവന്റേത്. കല്യാണം എന്ന ചിത്രം അത്ര ശ്രദ്ധനേടിയിരുന്നില്ല. അതിനു ശേഷം മറ്റ് ചിത്രങ്ങളിലൊന്നും താര പുത്രനെ കണ്ടിരുന്നില്ല.

അത് എന്തുകൊണ്ടാണ് സിനിമയിൽ സജീവമാകാതിരുന്നത് എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുന്നത് ശ്രാവൺ, ഡോക്ടര്‍ കൂടിയായ ശ്രാവണ്‍ ഇപ്പോള്‍ റാസല്‍ഖൈമയിലെ മുന്‍നിര കോവിഡ് പോരാളി ആണ്. ഈ ലോകത്ത് ഇത്രയും വലിയൊരു പ്രതിസന്ധി ഘട്ടത്തിൽ കൂടി പോകുന്നത് കൊണ്ട് ഈ സാഹചര്യത്തിൽ സിനിമയ്ക്കല്ല കോവിഡ് സേവനത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത് എന്ന് അമ്മ സരിത നല്കിയ ഉപദേശം സ്വീകരിച്ചത് കൊണ്ടാണ് താൻ അതികം സിനിമകിൽ എത്താതിരുന്നത് എന്നാണ് ശ്രാവൺ പറയുന്നത്. കല്യാണം എന്ന ചിത്രത്തിന് ശേഷം തന്നെ തേടി മറ്റൊരുപാട് അവസരങ്ങൾ എത്തിയിരുന്നു, പക്ഷെ എന്റെ പ്രൊഫെഷൻ ആരോഗ്യ മേഖല ആയതുകൊണ്ട് ഞാൻ ആദ്യ പരിഗണന അതിന് നൽകുക ആയിരുന്നു, അമ്മ പറഞ്ഞത് നൂറ് ശതമാനം ശരിയാണ് എന്ന് തനിക്ക് തോന്നിയിരുന്നു എന്നും താരം പറയുന്നു.
കോവിഡ് പോരാട്ടത്തിന് എന്നാൽ കഴിയും വിധം ഊര്‍ജ്ജവും പ്രചോദനവും നല്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നും ശ്രാവൺ പറയുന്നു. എന്നാൽ താര പുത്രൻ വെറുമൊരു ഡോക്ടർ അല്ല റാസല്‍ഖൈമയിലെ പേരെടുത്ത പ്രശസ്ത ഡോക്റ്റർമാറിൽ ഒരാളാണ്, റാസല്‍ഖൈമയിലെ രാജകുടുംബാംഗങ്ങള്‍ വരെ ശ്രാവണിന്റെ അടുത്ത് ചികിത്സ തേടിയെത്തിയിരുന്നു. ഉന്നതരായ അറബികള്‍ പുലര്‍ത്തുന്ന മര്യാദ നമ്മള് ഇന്ത്യക്കാര്‍ പലപ്പോഴും കണ്ടു പഠിക്കണം എന്നും ശ്രാവണ്‍ അഭിപ്രായപ്പെടുന്നുണ്ട്. അടുത്തതായി ഒരു തമിഴ് സിനിമയിലാണ് ശ്രാവണ്‍ നായകനായി എത്താനൊരുങ്ങുന്നത്.
Leave a Reply