ആര് രാജ്യത്തിനൊപ്പം നില്‍ക്കുന്നുവോ അവർക്കൊപ്പമാണ് ഞാൻ, നാളെ ഞാൻ ബിജെപിയില്‍ ചേരുമോ എന്നും അറിയില്ല ! ശ്വേതാ മേനോൻ !

മലയാളികൾക്ക് എന്നും വളരെ പ്രിയങ്കറിയായ അഭിനേത്രിയാണ് ശ്വേതാ മേനോൻ. ഒരു നടി എന്നതിനപ്പുറം ഏതൊരു കാര്യത്തിലും തന്റെ നിലപാടുകൾ വ്യക്തമായി തുറന്ന് പറയാൻ ശ്വേതാ എപ്പോഴും ശ്രദ്ധിക്കാറുണ്ട്, മലപ്പുറം സ്വദേശികളുടെ മകളെയാണ് ജനനമെങ്കിലും, ശ്വേത രാജ്യത്തിന്റെ പല കോണുകളിലായിട്ടാണ് തന്റെ പഠനം പൂർത്തിയാക്കിയത്, കാരണം പിതാവ് നാരായണൻകുട്ടി ഇന്ത്യൻ എയർ ഫോഴ്‌സിലെ ഉദ്യോഗസ്ഥനായിരുന്നു. അടിസ്ഥാനപരമായി കോൺഗ്രസ് പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമാണ് ശ്വേത. അത് കണ്ടാണ് ശ്വേത വളർന്നതും. എന്നാൽ അടുത്തിടെയായി ശ്വേത ബി.ജെ.പിയിലേക്ക് എന്ന അഭ്യൂഹങ്ങൾ ശക്തി പ്രാപിച്ചു തുടങ്ങിയിരിക്കുന്നു..

അങ്ങനെ ഒരു വാർത്തയുടെ തുടക്കം കുറിച്ചത്, പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദർശിച്ചതിന് പിന്നാലെ ശ്വേതാ മേനോൻ നടത്തിയ പ്രതികരണമായിരുന്നു. മാലദ്വീപിനെ ബഹിഷ്‌കരിക്കാനും ഇന്ത്യൻ ദ്വീപുകളെ അടുത്തറിയാനുമാണ് ഭാരതീയരോട് ശ്വേത മേനോൻ ആഹ്വാനം ചെയ്തത്. ലക്ഷദ്വീപ് ടൂറിസത്തെ പ്രശംസിച്ചതിന് പിന്നാലെ മാലദ്വീപ് ഭരണകൂടം പ്രധാനമന്ത്രിയെ വിമർശിച്ചിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് പ്രധാനമന്ത്രിയെ പ്രശംസിച്ചും ലക്ഷദ്വീപിനെ പിന്തുണച്ചും താരം പ്രതികരിച്ചത്. കൂടാതെ  നരേന്ദ്ര മോദി തൃശൂരിലെ സ്ത്രീ ശക്തി പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ ക്ഷണിക്കപ്പെട്ട താരങ്ങളിൽ ഒരാൾ നടി ശ്വേതാ മേനോൻ ആയിരുന്നു.. ഇതെല്ലം വാർത്തകൾക്ക് കൂടുതൽ പകിട്ട് നൽകി.

ഇപ്പോഴിതാ തന്റെ രാഷ്ട്രീയ നിലപാടിനെ കുറിച്ച് വ്യക്തമാക്കുകയാണ് ശ്വേതാ, കാൻ ചാനലിന്’ നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. വാക്കുകൾ ഇങ്ങനെ, പ്രധാനമന്ത്രി നരേന്ദ്രമോദി സർ ലക്ഷദ്വീപില്‍ ഇരുന്നു കൊണ്ട് ഒരു ഫോട്ടോ ഇട്ടു. അദ്ദേഹം ആ സ്ഥലത്തെ സഹായിക്കുകയായിരുന്നു. എന്റെ അച്ഛൻ ലക്ഷദ്വീപിലാണ് ജോലി ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ അതെനിക്ക് മനസ്സിലായി. ആ സമയത്ത് രാഷ്‌ട്രീയമായിരുന്നില്ല, ഒരു സൈനികന്റെ മകള്‍ എന്ന നിലയില്‍ അഭിമാനമായിരുന്നു തോന്നിയത്. അതുകൊണ്ടാണ് മറ്റുള്ളവർ സേവ് ലക്ഷദ്വീപ് ക്യാമ്പനയിൽ പങ്കെടുത്തപ്പോള്‍ ഞാൻ സർക്കാരിനെ പിന്തുണച്ചത്.

ലക്ഷദ്വീപില്‍ പ്രധാനമന്ത്രി എത്തിയപ്പോള്‍ സപ്പോർട്ട് ചെയ്തത് രാഷ്‌ട്രീയമായിരുന്നില്ല, ഒരു വികാരത്തിന്റെ പുറത്താണ്. ഞാനെന്തു ചെയ്താലും അതില്‍ രാഷ്‌ട്രീയം കയറി വരുന്നതാണ്, അതുപോലെ സ്ത്രീശക്തി പരിപാടിക്ക് പക്ഷേ പോകാൻ കഴിഞ്ഞില്ല. ആ സമയം ഞാൻ ദുബായിലായിരുന്നു. തൃശ്ശൂരില്‍ എത്തിയെങ്കിലും ആ ദിവസം തന്നെ ഒരുപാട് പരിപാടികളും ഉണ്ടായിരുന്നു. ഒരു സൈനികന്റെ മകള്‍ എന്ന നിലയ്‌ക്ക് പാർട്ടി അല്ല രാജ്യമാണ് എനിക്ക് വലുത്. ജീവിതത്തിൽ ഒന്നും പ്ലാൻ ചെയ്തത് പോലെയല്ല സംഭവിച്ചത് എന്നതിനാൽ നാളെ ഞാൻ ബിജെപിയില്‍ ചേരുമോ എന്നും അറിയില്ല എന്നും ശ്വേതാ വ്യക്തമാക്കി.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *