‘അന്ന് ശ്യാമിലിയുടെ മുന്നിൽ കാവ്യാ മാധവനും ദിവ്യ ഉണ്ണിയും ഒന്നുമായിരുന്നില്ല’ ! തിരക്കഥാകൃത്ത് പി ആർ നാഥൻ തുറന്ന് പറയുന്നു !
മലയാള സിനിമയിലെ പ്രമുഖ നടയികമാരിൽ രണ്ടുപേരാണ് കാവ്യാ മാധവനും ദിവ്യ ഉണ്ണിയും, ബാലതാരമായി സിനിമയിൽ എത്തിയവരാണ്. എന്നാൽ തുടർന്നും അവരുടെതായ സ്ഥാനം രണ്ടുപേരും നേടിയെടുത്തിരുന്നു, പക്ഷെ ബാലതാരമായി സൗത്തിന്ത്യ കീഴടക്കിയ അഭിനേത്രിമാർ ആയിരുന്നു ശാലിനിയും ശാമിലിയും.. ശാലിനി പിന്നീട് നായികയായും മലയാള സിനിമയിലും തമിഴിലും തിരക്കുള്ള അഭിനേത്രിയായി മാറിയിരുന്നു പക്ഷെ അനിയത്തി ശാമിലിക്ക് നായികയായി അതികം അവസരങ്ങൾ ലഭിച്ചിരുന്നില്ല..
ശാമിലിയുടെ ബാലതാരമായിട്ടുള്ള ഹിറ്റ് ചിത്രമാണ് പൂക്കാലം വരവായി. 1991 ൽ കമൽ സംവിധാനം ചെയ്ത ചിത്രം ജയറാം, സുനിത, ശ്യാമിലി, മുരളി, ഗീത തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. എന്നാൽ അതെ ചിത്രത്തിൽ കാവ്യയും ദിവ്യ ഉണ്ണിയും ഉണ്ടായിരുന്നു എന്ന് ഇപ്പോൾ രാക്കത്തയിതാവ് പറയുമ്പോഴാണ് പ്രേക്ഷകർ അറിയുന്നത്.. സിനിമയിൽ ഒരു സ്‌കൂൾ ബസിലെ കുട്ടിയായാണ് കാവ്യ അഭിനയിച്ചത്.
ഇതാണ് ഒരു പക്ഷെ കാവ്യാ മാധവന്റെ ആദ്യ ചിത്രം, പിആർ നാഥന്റെ കഥയ്ക്ക് രഞ്ജിത്താണ് പൂക്കാലം വരവായി സിനിമയുടെ തിരക്കഥ ഒരുക്കിയത്. അന്ന് കാവ്യക്ക് ഡയലോഗോ ക്ലോസപ്പ് ഷോട്ടുകളോ ഒന്നും ആ ചിത്രത്തിൽ ഉണ്ടായിരുന്നില്ല. കാവ്യയെയും അതുപോലെതന്നെ ദിവ്യ ഉണ്ണിയെയും ആരും തിരിച്ചറിഞ്ഞില്ല. അന്ന് ശാമിലി ചേച്ചിയെ പോലെ വളരെ മിടുക്കിയായ ബാലതാരമായിരുന്നു.
ശാമിലിയാണ് ശരിക്കും ആ സിനിയിലെ മുഖ്യ കഥാപാത്രം തന്നെ, ഇപ്പോഴും മലയാളി പ്രേക്ഷകർ ഓർത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് പൂക്കാലം വരവായി. ശാമിലി ആയാലയം ശാലിനിയെ ആയാലയം കഥാപാത്രമായി സെറ്റ് ചെയ്യുന്നത് അവരുടെ അച്ഛൻ ആയിരിക്കുമെന്നും. 2 ദിവസം കൊണ്ട് തന്നെ കുട്ടികൾക്ക് ഷൂട്ടിംഗ് സെറ്റ് ശരിയാവുമായിരുന്നുഎന്നും പിആർ നാഥൻ പറയുന്നു…
അതേസമയം കമലിന്റെ തന്നെ അഴകിയ രാവണനിൽ ആണ് കാവ്യ ബാലതാരമായി ഒരു ശ്രദ്ധേയമായ വേഷം ചെയ്തത്. ലാൽജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലൂടെയാണ് കാവ്യ മാധവൻ നായികയും ആയത്. ദിലീപ് നായക വേഷത്തിൽ എത്തിയ ചിത്രം അന്ന് തിയ്യേറ്ററുകളിൽ വിജയം നേടിയിരുന്നു.
ഗ്ലാമർ വേഷങ്ങളിൽ നിന്നും ഒഴിഞ്ഞു നിന്ന കാവ്യ പിന്നീട് മലയാളത്തിന്റെ സ്വന്തം വിജയ നായികയായി മാറുകയായിരുന്നു. ദിവ്യ ഉണ്ണിയും ഒരു സമയത്ത് സൗത്തിന്ത്യയിലെ മികച്ച നായികമാരിൽ ഒരാളായി മാറി. ഒപ്പം പ്രശസ്ത നർത്തകിയുമാണ് ദിവ്യ, പക്ഷെ രണ്ടുപേരും ഇപ്പോൾ സിനിമ ലോപ്‌കാത്തുനിന്നും വിട്ടു നിൽക്കുകയാണ്, കാവ്യാ ഇപ്പോൾ കുടുംബിനിയായി ഒതുങ്ങിയിരിക്കുകയാണ്, ദിവ്യ ഉണ്ണി സിനിമകളിൽ സജീവമല്ലെങ്കിലും നൃത്ത വേദികളിലും അവരുടെ തന്നെ നൃത്ത വിദ്യാലയങ്ങളിലും വളരെ തിരക്കിലാണ് ദിവ്യ ഉണ്ണി…
Leave a Reply