
വേണ്ടായിരുന്നു, ശ്രീനിയേട്ടൻ അങ്ങനെയൊന്നും പറയേണ്ടിയിരുന്നില്ല ! എന്താണ് അവർ തമ്മിലുള്ള പ്രശ്നമെന്ന് അറിയില്ല ! സിദ്ദിഖ് പ്രതികരിക്കുന്നു !
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശ്രീനിവാസൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞ പുതിയ ചില ആരോപണങ്ങളായിരുന്നു സമൂഹ മാധ്യമങ്ങളിൽ ചർച്ചാ വിഷയം വിഷയം. ശ്രീനിവാസനെ ഈ കാരണത്താൽ തന്നെ വിമർശിച്ചുകൊണ്ട് നിരവധി പേര് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് നടൻ സിദ്ദിഖ് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. മൂവീസ് വേൾഡ് മീഡിയയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിദ്ദിഖിന്റെ ആ വാക്കുകൾ ഇങ്ങനെ…
എന്താണ് ശെരിക്കും ഇവർ ഇരുവരും തമ്മിലുള്ള പ്രശ്നമെന്ന് എനിക്കറിയില്ല. പക്ഷെ അങ്ങനെ ഒന്നും വേണ്ടായിരുന്നു. എന്തിനാണ് ശ്രീനിയേട്ടൻ അങ്ങനെയൊക്കെ പറയുന്നതെന്ന് തോന്നും. ശ്രീനിയേട്ടൻ നമ്മൾ അത്രയും ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. ശ്രീനിയേട്ടന്റെ വായിൽ നിന്നൊക്കെ ആർക്കും വിഷമമുണ്ടാവുന്ന വാക്കുകൾ വരുന്നത് എനിക്കൊട്ടും ഇഷ്ടമല്ല. അങ്ങനെ സംഭവിച്ച് പോയതായിരിക്കാം എന്നും സിദ്ദിഖ് പറഞ്ഞു. പക്ഷെ മോഹൻലാൽ ഇതിലൊന്നും പ്രതികരിക്കാതെ ഇരിക്കുന്ന കാലത്തോളം അതങ്ങനെയങ്ങ് തേഞ്ഞ് മാഞ്ഞ് പോട്ടെയെന്നാണ് തന്റെ അഭിപ്രായമെന്നും സിദ്ദിഖ് വ്യക്തമാക്കി.
ഇവർ രണ്ടുപേരും നമുക്ക് സമ്മാനിച്ച സിനിമകളും ഡയലോഗുകളും ഇന്നും പ്രേക്ഷക മനസ്സിലുണ്ടെന്നും സിദ്ദിഖ് ചൂണ്ടിക്കാട്ടി. പഴയതിലും വളരെ ശക്തമായ ആരോപണങ്ങളാണ് ഇത്തവണ അദ്ദേഹം ആരോപിച്ചത്. മോഹൻലാൽ കേണൽ പദവി ചോദിച്ച് വാങ്ങിയതാണ് എന്ന പരാമർശം ഏറെ വിവാദമായിരുന്നു. കപിൽദേവിന് കേണൽ പദവി കിട്ടിയപ്പോൾ മോഹൻലാൽ രാജീവ് നാഥിനെ വിളിച്ചു. താൻ ഒരുപാട് സിനിമകളിൽ സൈനികനായി അഭിനയിച്ചിട്ടുണ്ട്. കേണൽ പദവി കിട്ടാൻ സാധ്യതയുണ്ടോ എന്ന് ചോദിച്ചു. ഇതാണ് തനിക്ക് സരോജ്കുമാർ എന്ന സിനിമയെടുക്കാനുള്ള പ്രചോദനമെന്നും ശ്രീനിവാസൻ പറഞ്ഞു.

അതുപോലെ തന്നെ പൊതുവേദിയിൽ ഉമ്മ നൽകിയതിനെ കുറിച്ച് ശ്രീനിവാസന്റെ പ്രതികരണം അയാൾ കംപ്ലീറ്റ് ആക്ടര്‍ എന്ന് വിളിക്കുന്നത് വെറുതെ അല്ല എന്ന് മനസിലായി എന്നാണ്. എന്തെങ്കിലും മോഹന്‍ലാലിന്റെ ഒപ്പം ചെയ്യാന്‍ സാധ്യത ഉണ്ടോ എന്ന് ചോദിക്കുമ്പോളും പരിഹാസരൂപത്തില്‍ ഉള്ള മറുപടിയായിരുന്നു ശ്രീനിവാസന് നല്‍കിയത്. അതുമാത്രമല്ല മോഹന്‍ലാലുമായി ഒരുപാട് പ്രശ്നങ്ങളുണ്ട്. അദ്ദേഹത്തിന്റെ കാപട്യങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. ഞാൻ മരിക്കുന്നതിന് മുമ്പ് അതിനെ പറ്റിയെല്ലാം എഴുതും. മോഹന്‍ലാല്‍ എല്ലാം തികഞ്ഞ നടനാണ് എന്നും അദ്ദേഹം അർത്ഥംവെച്ച് പറയുന്നു..
അതുമാത്രമല്ല ലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് നസീര്‍ പറഞ്ഞിരുന്നു എന്നും. ഈ കാര്യം ലാലിനോട് പറഞ്ഞപ്പോൾ, വയസുകാലത്ത് ഇങ്ങേര്‍ക്ക് വേറെ പണിയൊന്നുമില്ലേ’ എന്നാണ്. ലാലിന് ഇഷ്ടമല്ലെങ്കില്‍ പറഞ്ഞാല്‍ പോരെ ഇങ്ങനെയൊക്കെ പറയുന്നത് എന്തിനാണെന്ന് ഞാന്‍ ചോദിച്ചു എന്നും ശ്രീനി പറയുന്നു.
Leave a Reply