
കേ,സില്‍ സിദ്ദിഖിനെതിരെ കൂടുതല്‍ തെളിവുകള്‍ ! നടന്റെ കുരുക്കുകൾ മുറുകുന്നു ! നടി ചികിത്സ തേടിയിരുന്നു, സാക്ഷിമൊഴികളും ലഭിച്ചു !
മലയാള സിനിമക്ക് മാറ്റി നിർത്താൻ കഴിയാത്ത അഭിനേതാക്കളിൽ ഒരാളാണ് നടൻ സിദ്ദിഖ്. എന്നാൽ അദ്ദേഹത്തിനെതിരെ ഉയർന്ന ലൈംഗിക ആരോപണ കുറ്റം വളരെ ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്, താൻ നിരപരാധി ആണെന്ന് ഇപ്പോഴും ഉറച്ചു പറയുന്ന സിദ്ദിഖിന് പക്ഷെ കുരുക്കുകൾ മുറുകുന്ന സാഹചര്യമാണ് കാണുന്നത്. ലൈം,ഗി,കാ,തി,ക്രമ കേസില്‍ സിദ്ദിഖിനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചു എന്നതാണ് ഏറ്റവും പുതിയ വാർത്ത. സിദ്ദിഖിനെതിരെ സാക്ഷിമൊഴികള്‍ ലഭിച്ചെന്ന് പൊ,ലീ,സ് വ്യക്തമാക്കി. സംഭവത്തിന് ശേഷം നടി ചികിത്സ തേടിയതിനും തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. മാനസിക സംഘര്‍ഷത്തിന് യുവതി ചികിത്സ തേടിയതിന് തെളിവുണ്ട്.
അതുപോലെ തന്നെ നേരത്തെ തന്നെ ഹോട്ടലില്‍ സിദ്ദിഖ് താമസിച്ചതിന്റെ തെളിവുകള്‍ കണ്ടെത്തിയിരുന്നു. മാസ്‌കോട്ട് ഹോട്ടലിലെ രേഖകള്‍ ഇതിന് തെളിവാണ്. സംഭവ ദിവസമാണ് സിദ്ദിഖ് ഹോട്ടലില്‍ താമസിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സിദ്ദിഖിനെതിരെ ഗുരുതര ആരോപണമാണ് യുവ നടി ആരോപിച്ചിരുന്നത്. 2016ല്‍ സിനിമാ വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി, തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് സിദ്ദിഖ് തന്നെ ശാരീരികമായി ഉപദ്രവിച്ചു എന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. കേ,സി,ല്‍ പരാതിക്കാരിയുമായി പ്രത്യേക അന്വേഷണ സംഘം മസ്‌കറ്റ് ഹോട്ടലിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. തെളിവുകൾ എല്ലാം സിദ്ദിഖിന് എതിരാകുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്.

സിദ്ദിഖിനെ കുറിച്ച് നടിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. സിദ്ദിഖ് നമ്പര്‍ വണ്‍ ക്രി,മി,ന,ല്‍ ആണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ സിദ്ദിഖ് സംസാരിക്കുന്നത് കണ്ടു. അയാള്‍ പറയുന്നതെല്ലാം കള്ളമാണെന്നും രേവതി പറയുന്നു. അയാളുടെ മോളെ എന്നുള്ള വിളി കള്ളത്തരത്തിന്റെ മുഖമുദ്രയാണെന്നും അവർ ആരോപിക്കുന്നു. സിദ്ദിഖ് സ്വയം കണ്ണാടിയില്‍ നോക്കിയാല്‍ അയാളിലെ ക്രി,മി,ന,ലി,നെ കാണാം. അയാൾക്ക് ഗിഫ്റ്റ് ആയിട്ട് ഒരു കണ്ണാടി വാങ്ങി നൽകണമെന്ന് എനിക്കുണ്ട്, അയാള്‍ കാരണം തനിക്ക് നഷ്ടപ്പെട്ടത് തന്റെ സ്വപ്നങ്ങളാണ്. തന്റെ മാനസികാരോഗ്യം ആണ്. സഹായം ചോദിച്ച് താന്‍ മുട്ടിയ വാതിലുകള്‍ ഒന്നും തുറന്നില്ല. മാതാപിതാക്കള്‍ മാത്രമേ അക്കാലത്ത് ഒപ്പമുണ്ടായിരുന്നുള്ളൂവെന്നും രേവതി പറഞ്ഞു.
Leave a Reply