അതുല്യ പ്രതിഭ ഓർമ്മയായിട്ട് ഇന്നേക്ക് ഒരു വർഷം ! എന്റെ മാനസികാവസ്ഥ പറഞ്ഞ് അറിയിക്കാൻ കഴിയുന്നില്ല ! ഹൃദയം തോടും കുറിപ്പുമായി സിദ്ധാർഥ് !

പകരം വെക്കാനില്ലാത്ത കലാകാരി, മലയാളികളുടെ എക്കാലത്തെയും ഇഷ്ട നടി അതുല്യ പ്രതിഭ കെപിസി ലളിത നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്.  നടിയുടെ യഥാർഥ പേര് മഹേശ്വരി അമ്മ എന്നാണ്, കെപിഎസി എന്ന പ്രശസ്ത നാടക സമിതിയിൽ നിന്നും അഭിനയ രംഗത്ത് എത്തിയ നടി ഇതിനോടകം നിരവധി ജീവനുള്ള കഥാപാത്രങ്ങൾക്ക് പ്രേക്ഷകർക്ക് സമ്മാനിച്ചിരുന്നു. രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ആലപ്പുഴയിലെ കായംകുളം എന്ന സ്ഥലത്താണ് ലളിത ജനിച്ചത്.അച്ഛൻ കടയ്ക്കത്തറൽ വീട്ടിൽ കെ.അനന്തൻ നായർ. ‘അമ്മ ഭാർഗവി അമ്മ. ഒരു സഹോദരനും, ഒരു സഹോദരിയുമുണ്ട്.

ലളിതാമ്മ നമ്മളെ വിട്ട് യാത്രയാകുമ്പോൾ അവർക്ക് 75 വയസായിരുന്നു. തന്റെ ചെറുപ്പം മുതൽ നൃത്തം അഭ്യസിച്ച താരം തന്റെ പത്താമത്തെ വയസിലാണ് നാടക രംഗത്ത് എത്തുന്നത്. ആദ്യ സിനിമ തോപ്പിൽ ഭാസി സംവിധാനം ചെയ്ത കൂട്ടുകുടുംബം എന്ന നാടകത്തിന്റെ സിനിമാവിഷ്കരണത്തിലാണ് അഭിനയിച്ചത്.  ഓരോ കഥാപാത്രങ്ങളായി അവർ ജീവിച്ചു കാണിച്ചുകൊടുക്കുകയായിരുന്നു. കഴിഞ്ഞ അമ്പത് വലർഷത്തിലേറെയായി കെപിഎസി ലളിത സിനിമയിൽ സജീവമാണ്. അമ്മയായും ചേച്ചിയായുമാണ് ലളിത കൂടുതൽ വേഷങ്ങളും ചെയ്തിരൽക്കുന്നത്. പ്രായത്തിൽ കവിഞ്ഞ കഥാപാത്രങ്ങളെ പോലും പക്വതയോടെ അഭിനയിക്കാൻ കഴിയുന്ന ചുരുക്കം ചില അഭിനേത്രികളിൽ ഒരാൾ കൂടിയാണ് കെപിഎസി ലളിത. അഭിനയിച്ചു വെച്ച ഓരോ കഥാത്രങ്ങൾക്കും ആത്മാവ് ഉള്ളതുപോലെ നമുക്ക് ഓരോരുത്തർക്കും തോന്നിയിട്ടുണ്ട്.

വ്യക്തി ജീവിതത്തിൽ ഒരുപാട് വിഷമതകൾ അനുഭവിച്ച ആളുകൂടിയാണ് ലളിതാമ്മ. ഭർത്താവ് ഭരതന്റെ മരണം സംഭവിക്കുമ്പോൾ തന്നെ വലിയൊരു കട ബാധ്യത അവർക്ക് മുന്നിൽ ഉണ്ടായിരുന്നു. മൂന്ന് കോടിയുടെ കടം ഒറ്റക്ക് പണി ചെയ്ത് വീട്ടിയ ആളാണ് കെപിസി ലളിതാമ്മ. അമ്മയുടെ ഓര്മ ദിവസം സിദ്ധാർഥ് കുറിച്ചത് ഇങ്ങനെ, ഒരു വർഷം കഴിഞ്ഞു.. കുടുംബക്കാർക്കും അയൽക്കാർക്കും കൂട്ടുകാർക്കും ഇടയിൽ ഒരു ചെറിയ ഒത്തുചേരൽ ഉണ്ട്.. ഈ ചടങ്ങിനെ കുറിച്ച് പറഞ്ഞപ്പോൾ എല്ലാവരുടെയും അഭിപ്രായം ആയിരുന്നു ഒരു വർഷം പെട്ടന്ന് കടന്നു പോയി എന്ന്.. പക്ഷെ എനിക്ക് അത് ഞാൻ അനുഭവിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മന്ദഗതിയിലുള്ള വർഷം..അമ്മയെ ഞാൻ മിസ് ചെയ്യുന്നു.. എന്റെ മാനസികാവസ്ഥ പറഞ്ഞ് മനസിലാക്കാൻ വാക്കുകൾക്ക് കഴിയുന്നില്ല, അമ്മയെ ഓർക്കുന്നത് ഈ ദിവസം മാത്രമല്ല… എന്നും സിദ്ധാർഥ് പറയുന്നു…

Leave a Reply

Your email address will not be published. Required fields are marked *