ലേലം സിനിമയുടെ ചിത്രീകരണ സമയം തൊട്ടേ സോമേട്ടന്റെ കാലുകളില്‍ നീര് കണ്ടു തുടങ്ങിയിരുന്നു ! അവസാന നാളുകളെ കുറിച്ച് കുഞ്ചൻ പറയുന്നു !

മലയാളികൾ ഒരിക്കലൂം മറക്കാത്ത അഭിനയ പ്രതിഭ, ഒരുപാട് ചിത്രങ്ങൾ അദ്ദേഹം ചെയ്തിരുന്നു എങ്കിലും പുതുതലമുറ ഇന്നും ഓർത്തിരിക്കുന്നത് അനക്കട്ടിൽ ഈപ്പച്ചൻ എന്ന ലേലം സിനിയിലെ കഥാപാത്രത്തെയാണ്. അദ്ദേഹത്തിന്റെ വേർപാട്  മലയാള സിനിമക്ക് സംഭവിച്ച  ഒരു വലിയ നഷ്ടമാണ്. പൗരുഷം തുളുമ്പുന്ന അനേകം കഥാപാത്രങ്ങൾ അദ്ദേഹം മലയാള സിനിമക്ക് നൽകിയിരുന്നു, ജോൺ പോളിനോടൊപ്പം ചേർന്ന് അദ്ദേഹം ‘ഭൂമിക’ എന്ന ചിത്രവും നിർമിച്ചിരുന്നു.

ഇന്ന് സോമനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് രംഗത്ത് വന്നിരിക്കുന്നത് നടൻ കുഞ്ചൻ ആണ്. തമ്മിൽ വളരെ അടുപ്പമുണ്ടായിരുന്ന രണ്ടു പേരാണ് കുഞ്ചനും സോമനും. ഇപ്പോൾ സോമന്റെ അവസാന നാളുകളെ കുറിച്ചാണ് കുഞ്ചന്‍ പറയുന്നത്. 1997ല്‍ ആണ് സോമന്‍ അന്തരിച്ചത്. ലേലം എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയം മുതലാണ് സോമന്റെ കാലുകളില്‍ നീര് കണ്ടു തുടങ്ങിയിരുന്നത്, തുടര്‍ന്ന് വിദഗ്ദ്ധ പരിശോധനയിൽ അദ്ദേഹത്തിന്  സോറിയാസ് എന്ന അസുഖം പിടിപെടുകയും രൂപം മാറുകയുമായിരുന്നുവെന്നും കുഞ്ചന്‍ അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ തുറന്ന് പറയുന്നു.

മലയാളികൾ സോമൻ എന്ന നടനെ ഇപ്പോഴും ഓർത്തിരിക്കുന്ന ആ സൂപ്പർ ഹിറ്റ് ചിത്രമായ ‘ലേലം’ എന്ന സിനിമയില്‍ ഞാനും സോമേട്ടനോടൊപ്പം അഭിനയിച്ചിരുന്നു. അദ്ദേഹത്തിന്റെ വീട്ടിലെ ജോലിക്കാരന്റെ റോളില്‍ ആയിരുന്നു. ലേലത്തിലെ സോമേട്ടന്റെ ആ  കഥാപാത്രം  വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അത് തകര്‍ത്തോടിയ സിനിമയാണ്. ആനക്കാട്ടില്‍ ഈപ്പച്ചന്റെ ഡയലോഗുകൾ എല്ലാം അന്ന് സൂപ്പർ ഹിറ്റായിരുന്നു. എന്നാൽ അതിന്റെ ചിത്രീകരണ സമയത്ത് തന്നെ സോമേട്ടന്റെ കാലുകളില്‍ നീര് കണ്ടു തുടങ്ങിയിരുന്നു, പിന്നീട് അദ്ദേഹത്തിന്  സോറിയാസ് എന്ന അസുഖം പിടിപെട്ടു.

ആ രോഗം പിടിപെട്ടതുകൊണ്ടുതന്നെ സോമേട്ടന്റെ രൂപമൊക്കെ മാറി. അദ്ദേഹത്തിന്റെ മകള്‍ സിന്ധു അന്ന് ഭര്‍ത്താവ് ഹരീഷിനൊപ്പം ജമ്മുവിലാണ് താമസം. പെട്ടന്ന് ഒരു ദിവസം അദ്ദേഹം തന്റെ പേരക്കുട്ടിയെ കാണണമെന്ന്  നിര്‍ബന്ധം പിടിച്ചു. അങ്ങനെ അവർ കുടുംബ സമേതം ജമ്മുവിലേക്ക് പോയി. ട്രെയിനിലാണ് പോയത് പക്ഷെ അവിടെ വച്ച് തീരെ വയ്യാതെയായി. ഉടനെ തിരികെ പോരുകയായിരുന്നു. ആ സമയത്ത് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായി തുടങ്ങിയിരുന്നു. പെട്ടന്ന് ഡല്‍ഹിയില്‍ നിന്നും ഫ്‌ളൈറ്റിലാണ് നാട്ടിലെത്തിച്ചത്. അതിനുശേഷം 1997 നവംബറില്‍ അദ്ദേഹത്തെ എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു.

അന്ന് ഞങ്ങൾ മറ്റൊരു സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട്  തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. അവിടെ വെച്ച്  സോമേട്ടന്‍ ഗുരുതരാവസ്ഥയില്‍ ആണെന്നറിഞ്ഞപ്പോള്‍ എല്ലാവരും ആശുപത്രിയിലെത്തി. ആ സമയത്ത് അദ്ദേഹം വെന്റിലേറ്ററിലായിരുന്നു മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള താരങ്ങൾ അവിടെ തന്നെ നിന്നു. അദ്ദേഹം ഇടയ്ക്കിടയ്ക്ക് കണ്ണ് തുറക്കും അടഞ്ഞു പോകും. ഒരു വല്ലാത്ത മാനസികാവസ്ഥ ആയിരുന്ന അപ്പോൾ ഏല്ലാവർക്കും. അദ്ദേഹം ഇടയ്ക്ക് തന്നെ കണ്ടു ‘കുഞ്ചൂസ്’ എന്ന് എന്നെ വിളിച്ചു. അത് ഒരിക്കലൂം മറക്കാൻ കഴിയില്ല എന്നും കുഞ്ചൻ പറയുന്നു…..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *