ഹോട്ടായ സോനാ നായരിനെ കണ്ട് ഇവരൊന്നും മടുത്തില്ലേ എന്നാണ് എനിക്ക് ചോദിക്കാനുള്ളത് ! ഭർത്താവുമായി വേർപിരിഞ്ഞോ ! സോനാ നായർ പറയുന്നു !

മലയാള സിനിമ സീരിയൽ രംഗത്ത് വളരെ സജീവമായ ആളാണ് സോന നായർ. സിനിമയിൽ വളരെ കുറച്ച് വേഷങ്ങളെ ചെയ്തിട്ടുള്ളൂ എങ്കിലും അതെല്ലാം വളരെ അധികം പ്രേക്ഷക ശ്രദ്ധ നേടിയതാണ്. 96 ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത തൂവല്‍ക്കൊട്ടാരം എന്ന ചിത്രത്തിലെ ഹേമാ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് മലയാള ചലച്ചിത്രലോകത്തേക്ക് എത്തിയത്.  പിന്നീട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ സോനാ ചെയ്തിരുന്നു.

‘അമ്മ അധ്യാപിക ആയിരുന്നു, എങ്കിലും എനിക്ക് പഠിക്കുന്നതിനേക്കാളും എനിക്കിഷ്ടം അഭിനയത്തോടായിരുന്നു. സ്‌കൂളിലും കോളേജിലും ഒക്കെയും പരിപാടികളിൽ പങ്കെടുക്കുമായിരുന്നു. തുടക്കത്തിൽ ക്യാരക്ടർ റോളുകൾ ചെയ്തിട്ടുണ്ട്. എങ്കിലും ഈ കഴിവ് എന്നതിനേക്കാളൊക്കെ ഉപരി ഭാഗ്യം ഉണ്ടാകണം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഒരുപാട് കഴിവുകൾ ഉള്ള ആളുകൾ ഭാഗ്യം ഇല്ലാതെ റോളുകൾ കിട്ടാതെ നിൽക്കുന്നുണ്ട്.

മോശം കമന്റുകളുടെ പുറകെ ഞാൻ പോകാറില്ല, ഏത് റോളും തിരഞ്ഞെടുക്കുന്നത് ഭർത്താവിന്റെ ഇഷ്ടം കൂടി നോക്കിയാണ്. അദ്ദേഹത്തോട് ചോദിക്കാതെ ഞാനൊരു വര്‍ക്കും ചെയ്യാറില്ല. അതുകൊണ്ട് എങ്ങനെയുള്ള കഥാപാത്രത്തെയാണ് ഞാന്‍ ചെയ്തതെന്ന് പുള്ളിക്കാരന് അറിയാന്‍ സാധിക്കും. അതുപോലെ എന്റെ പേര് യുട്യൂബിൽ സെർച്ച് ചെയ്താൽ കിട്ടുക സോന നായര്‍ ഹോട്ട്, സോന നായരുടെ നേവല്‍ എന്നൊക്കെയാണ്.

എനിക്ക് ഇവരോടൊക്കെ ചോദിക്കാറുള്ളത് നിങ്ങൾക്ക് ഇതൊന്നും ഇതുവരെ മടുത്തില്ലേ എന്നാണ്. ഇതിനെക്കാളും ഹോട്ട് ആയിട്ടും ഇതിനെക്കാളും നേവൽ കാണിച്ചും അഭിനയിക്കുന്ന ഒരുപാട് നടിമാര്‍ ഇവിടെ ഉണ്ട്. അതുകൊണ്ടുതന്നെ ഇവരുടെ ചാനലുകൾ ഞാന്‍ നോക്കാറ് പോലുമില്ല. അത്ര വൃത്തിക്കെട്ട രീതിയിലായിരിക്കും എഴുതി വെച്ചിരിക്കുക. എന്തിനാണ് അതൊക്കെ കണ്ട് നമ്മുടെ മനസില്‍ ഒരു നെഗറ്റീവ് ചിന്ത ഉണ്ടാക്കി വെക്കണം. ഞാനത് മൈന്‍ഡ് പോലും ചെയ്യാറില്ല.

സാധരണയായി നമ്മൾ ഒരു സീൻ ചെയ്യുമ്പോൾ നമ്മൾ ഈ ഡ്രസ്സ് മാറി കിടക്കുന്നതൊന്നും ശ്രദ്ധിക്കില്ല. അങ്ങനെ ആയിരിക്കും ഒരു നല്ല അഭിനേതാവ്. ഞങ്ങളുടെ വീട്ടുകാർക്ക് ഇല്ലാത്ത വിഷയം ആണോ സമൂഹത്തിന്. ഒരു നടി എന്ന് പറയുന്നത് പബ്ലിക് ഫിഗർ ആണ്, പബ്ലിക്ക് പ്രോപ്പർട്ടി അല്ലെങ്കിലും. അതുകൊണ്ടുതെന്ന് സമൂഹത്തിനെ നമ്മൾ മാനിക്കണം. അല്ലാതെ സമൂഹത്തിനെ എല്ലാത്തിനും മാനിക്കണം എന്ന് പറയുന്നതിൽ കാര്യമില്ല. കുറെ നാളുകൾക്ക് മുൻപ് ഒരു വിവാദമുണ്ടായി. എന്റെ ഒരു ഷോർട്ട് മൂവിയുടെ ഫോട്ടോയായിരുന്നു അത്.

അതിൽ എനിക്ക് പ്രോസ്റ്റിയൂട്ടിന്റെ കഥാപാത്രമായിരുന്നു. ശരീരം മുഴുവന്‍ കാണിച്ച് അഭിനയിക്കാന്‍ പറ്റില്ലെന്ന് ഞാൻ അവരോട് ആദ്യമേ പറഞ്ഞിരുന്നു. ഞാന്‍ അത്രയും കംഫര്‍ട്ട് അല്ലാത്തത് കൊണ്ടാണ്.  യെങ്കിലും ഒരു സാഹചര്യത്തിൽ ഞാൻ  ഹിപ് ചെയിന്‍ ഇട്ട് ബാക്ക് എങ്കിലും കാണിക്കുന്ന ഫോട്ടോ എടുത്തു. എന്റെ ദൈവമേ അതങ്ങ് വൈറലായി മാറുകയായിരുന്നു, ഞാൻ ചെയ്ത മറ്റൊരു കഥാപാത്രങ്ങളും ഇത്രയും റെസ്പോൺസ് കിട്ടിയിരുന്നില്ല, അതിനർദ്ധം ആളുകൾ നെഗറ്റീവ് മാത്രം ആണ് കൂടുതലും ഉൾക്കൊള്ളുന്നത് എന്നാണ്.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *