
അമ്മമാർ ഇങ്ങനെയാണോ ചെയ്യുന്നത് ! നിനക്കൊന്നും അമ്മയാകാൻ ഒരു യോഗ്യത ഇല്ലെന്ന രീതിയിലുള്ള നോട്ടമാണ് എല്ലാവർക്കും ! സൗഭാഗ്യ പറയുന്നു !
മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താര കുടുംബമാണ് സൗഭാഗ്യയുടേത്. സൗഭാഗ്യയും ഭർത്താവ് അർജുനും ഇന്ന് മകൾ സുദർശനക്കും ഇന്നും ഏറെ ആരാധകരുണ്ട്. ഇപ്പോഴിതാ സൗഭാഗ്യ പങ്കുവെച്ച ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. തനറെ എല്ലാ വിശേഷങ്ങളും യുട്യൂബ് ചാനലിൽ കൂടി ആരാധകർക്ക് പങ്കുവെക്കാറുള്ള ഇവരുടെ ഓരോ വിശേഷങ്ങളും വാർത്താപ്രധാന്യം നേടാറുണ്ട്. ബേബി കാരിയര്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് പറഞ്ഞായിരുന്നു സൗഭാഗ്യ എത്തിയത്. മകളേയും നെഞ്ചിലേറ്റി ചെയ്യുന്ന ജോലികളെക്കുറിച്ചും കാരിയര്‍ എങ്ങനെയാണ് ധരിക്കേണ്ടതെന്നും അപ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുമൊക്കെയാണ് സൗഭാഗ്യ പുതിയ വിഡിയോയിൽ സംസാരിച്ചത്.
നമ്മൾ ഇത് ഉപയോഗിക്കുന്നത് കൊണ്ട് കുഞ്ഞുങ്ങൾക്ക് യാതൊരു കുഴപ്പവുമില്ലെന്നും ഇവിടെയായാലും പുറത്തായാലും ഇങ്ങനെ ചെയ്യുന്നതില്‍ തന്റെ മകൾ ഓക്കെയാണ്. കൂടാതെ തനിക്ക് കുഞ്ഞിനെ ഒരുപാട് സമയം എടുത്ത് നടക്കാനും നില്ക്കാനുമാവാത്ത പ്രശ്നമുണ്ട്. കൈകളേക്കാളും ബലം എനിക്ക് കാലിനാണ്, ഡാന്സറായതുകൊണ്ടാണോയെന്നറിയില്ല. മകള്‍ അധികം കനമുള്ളത് കൊണ്ടല്ല, ഇങ്ങനെ ചെയ്യുന്നതെന്നും താരം വിശദീകരിച്ചിരുന്നു.

എന്നാൽ തങ്ങൾ ബേബി കാരിയറില്‍ മകളെ എടുത്ത് പോവുമ്പോള്‍ എല്ലാവരും വല്ലാത്ത നോട്ടം നോക്കാറുണ്ട്. മോളുടെ കാലൊക്കെ വേദനിക്കില്ലേ, ഈ പൊസിഷന്‍ ശരിയാണോയെന്നൊക്കെയാണ് കൂടുതൽ പേരും ചോദിക്കുന്നത്. ഇങ്ങനെയാണോ കുഞ്ഞിനെ കൊണ്ടുപോവുന്നതെന്ന തരത്തിലാണ് പലരും നോക്കുന്നത്. എടുക്കുന്നതിനേക്കാളും കുഞ്ഞുങ്ങള്‍ക്ക് നല്ല കംഫര്‍ട്ട് കിട്ടുന്നുണ്ട് ഇങ്ങനെ ചെയ്യുമ്പോള്‍. ഇതേക്കുറിച്ച് ചോദിക്കുന്നവരോട് തര്‍ക്കിക്കാനൊന്നും നില്‍ക്കാറില്ല, ജസ്റ്റ് ചിരിച്ചിട്ട് പോവുകയാണ് ചെയ്യാറുള്ളത് എന്നും സൗഭാഗ്യ പറയുന്നു.
എന്നാൽ കുഞ്ഞുങ്ങൾക്ക് ഇതുകാരണം യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാകില്ല. അതല്ല അവർക്കിനി എന്തെങ്കിലും അസ്വസ്ഥതയുണ്ടെങ്കില്‍ കുഞ്ഞ് ആ സമയം തന്നെ അത് പ്രകടിപ്പിക്കും. മൂന്നാം മാസം അവസാനമായപ്പോള്‍ മുതലേ കാരിയര്‍ ഉപയോഗിക്കുന്നുണ്ടായിരുന്നു. അവള് കാഴ്ചകളൊക്കെ കണ്ട് കൂടെനിന്നോളും. ഇടയ്ക്ക് ഉറങ്ങുകയും ചെയ്യും. തീരെ അലക്ഷ്യമായൊന്നും ഞാന്‍ നടക്കാറില്ല. അതേപോലെ വീട്ടിലെ പട്ടികളുടെ അടുത്ത് കുഞ്ഞിനെയും കൊണ്ടുപോവുന്നതിനെക്കുറിച്ചും പലരും ചോദിച്ചിരുന്നു. നല്ല ട്രെയിനിംഗ് കൊടുത്തിട്ടുണ്ട് അവര്‍ക്ക്. സുദര്‍ശന ബേബിയാണെന്നും അവളോട് എങ്ങനെ ഇടപഴകണമെന്നും അവര്‍ക്കറിയാമെന്നും അതൊക്കെ നോക്കിയാണ് അവരുടെ അരികിലേക്ക് പോവുന്നതെന്നുമായിരുന്നു സൗഭാഗ്യ പറഞ്ഞത്. കുഞ്ഞിനോടുള്ള സ്നേഹം കൊണ്ടാണ് ഇതൊക്കെ എല്ലാവരും ചോദിക്കുന്നതെന്ന് അറിയാമെന്നും തിരിച്ചും എല്ലാവരോടും സ്നേഹമാണ് എന്നും സൗഭാഗ്യ പറയുന്നുണ്ട്.
Leave a Reply