അർജുൻ എടുത്തത് ഉണ്ണിയപ്പം ! വളക്കാപ്പ് ചടങ്ങിൽ കുട്ടി ആണോ, പെണ്ണോ ! എന്ന കണ്ടെത്തലിൽ ബന്ധുക്കൾ ! ആശംസ അറിയിച്ച് താരങ്ങൾ ! വീഡിയോ !
മലയാളികളുടെ ഇഷ്ട താര ജോഡികളാണ് സൗഭാഗ്യവും അർജുനും, പ്രശസ്ത നർത്തകിയും നടിയുമായ താര കല്യാണിന്റെ ഏക മകളാണ് സൗഭാഗ്യ. ഇപ്പോൾ വളകാപ്പ് ചടങ്ങ് എന്നത് മലയാളികൾക്ക് ഇടയിൽ ഒരു ട്രെൻഡ് ആയി മാറിയിരിക്കുകയാണ്. അത്തരത്തിൽ ഇപ്പോൾ തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം, സൗഭാഗ്യയുടെ വലകാപ്പ് ചടങ്ങ് അതി ഗംഭീരമായി നടത്തിയിരിക്കുമായാണ് താര കല്യാണും ഭർത്താവ് അർജുൻ സോമശേഖരനും. പൊതുവെ ആചാരങ്ങളെ കൂടുതൽ ഇഷ്ടപെടുന്ന സൗഭാഗ്യ വെറും ഒരു ചടങ്ങ് മാത്രമായി ഒതുക്കാതെ, അതിന്റെ പ്രാധാന്യം ഉൾകൊണ്ടുതന്നെയാണ് വ്യത്യസ്ത ആയത്. തമിഴ് ബ്രാഹ്‌മണ രീതിയിൽ ആയിരുന്നു സൗഭാഗ്യയുടെ ചടങ്ങുകൾ എല്ലാം..
ചടങ്ങിന്റെ ചിത്രങ്ങളും വിഡിയോകളും വളരെ വേഗമാണ് വൈറലാകുന്നത്. തങ്ങളുടെ കുഞ്ഞതിഥിയുടെ വരവ് കാത്തിരിക്കുകയാണ് സൗഭാഗ്യയും അര്‍ജുനും. 2020 ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലായാണ് ഇരുവരും വിവാഹിതരായത്. ടിക് ടോകിലും ഡബ്‌സ്മാഷിലൂടെയുമൊക്കെയായാണ് ഈ ജോഡികൾ ആരാധകരുടെ ഹൃദയത്തില്‍ ചേക്കേറിയത്. കഴിഞ്ഞദിവസം ഇരുവരുടെയും ജീവിതത്തിലെ ഏറ്റവും മംഗളകരമായ ദിവസമാണ് കഴിഞ്ഞു പോയത്..
ചടങ്ങിൽ അതി മനോഹരിയായിട്ടാണ് സൗഭാഗ്യ അണിഞ്ഞ് ഒരുങ്ങിയിരിക്കുന്നത്. കറുത്ത നിറത്തിലുള്ള പട്ടു സാരി ഉടുത്താണ് എത്തിയിരുന്നത്. ചടങ്ങിൽ വളരെ വ്യത്യസ്തമായ ആചാരങ്ങൾ ചടങ്ങിന്റെ മാറ്റ് കൂടിയിരുന്നു പലഹാരങ്ങൾ കൊണ്ടുള്ള പരീക്ഷണമായിരുന്നു. കുട്ടി ആണോ പെണ്ണോ എന്ന് പലഹാരപരീക്ഷണം നടത്തി നേരത്തേ തീരുമാനിക്കും. അത് തമിഴ് ബ്രാഹ്മണ വിശ്വാസമാണ്. വിശ്വാസം ശരിയാകുമോ എന്ന് അറിയാനുള്ള കാത്തിരിപ്പിൽ ആണ് സൗഭാഗ്യയും അവർക്ക് വേണ്ടപെട്ടവരും. കുഞ്ഞിന്റെ അച്ഛൻ എടുക്കുന്നത് ഉണ്ണിയപ്പം ആണെങ്കിൽ പെൺകുഞ്ഞും കൊഴുക്കട്ട ആണെങ്കിൽ അത് ആഞ്ഞുകുഞ്ഞും എന്നാണ് സങ്കല്പം. ഇത് പ്രകാരം അർജുൻ എടുത്തത് ഉണ്ണിയപ്പം ആയിരുന്നു. വളരെ രസകരമായ നിമിഷങ്ങളാണ് ചടങ്ങിൽ സംഭവിച്ചത്.
തമിഴ് ബ്രാമിൻ ആചാര പ്രകാരമാണ് ഇവരുടെ വിവാഹവും നടനാനിരുന്നത്. ആ വിവാഹ ആഘോഷങ്ങൾ മൂന്നു ദിവസമാണ് നീണ്ടു നിന്നത്. നിരവധി പ്രമുഖരും, സുഹൃത്തുക്കളും പങ്കെടുത്ത വിവാഹം ഗുരുവായൂർ ക്ഷേത്ര നടയിൽ വച്ചാണ് നടന്നത്. അർജുനും ഇന്ന് ആരാധകർ ഏറെയാണ്, ചക്കപ്പഴം എന്ന പരമ്പരയിൽ അഭിനയത്തിൽ ഒരു കൈ നോക്കിയിരുന്നു എങ്കിലും പ്രതിഫലമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ കാരണം അർജുൻ അതിൽ നിന്നും പിന്മാറുകയായിരുന്നു. ഇവരുടെ ഓരോ വാർത്തകളും വിശേഷങ്ങളും വളരെ വേഗമാണ് ആരാധകർ ഏറ്റെടുക്കുന്നത്.
Leave a Reply