
ഈ ലോകത്തെ ഏറ്റവും നല്ല അച്ഛൻ ! അച്ഛൻ എല്ലാം മുൻകൂട്ടി കണ്ടിരുന്നു ! എന്റെ ആ പ്രാർഥന സഫലമായി ! സൗഭാഗ്യ പറയുന്നു !
മലയാളികൾക്ക് വളരെ പരിചിതമായ താര കുടുംബമാണ് സൗഭാഗ്യയുടേത്. ‘അമ്മ താര കല്യാൺ മികച്ച നർത്തകിയും, നൃത്ത അധ്യാപികയും അതുപോലെ പ്രശസ്ത നടിയുമാണ്. ഭർത്താവ് നടനും നർത്തകനുമായ രാജാറാം ആയിരുന്നു. വളരെ അപ്രതീക്ഷതമായി അദ്ദേഹത്തിന്റെ വിടവാങ്ങൽ ആ കുടുംബത്തെ ഏറെ തകർത്തിരുന്നു. ഇപ്പോഴിതാ കുടുംബ സമേതം പണം തരും പടം എന്ന പരിപാടിയിൽ പങ്കെടുക്കവെ അവർ പങ്കുവെച്ച വിശേഷങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.
സൗഭാഗ്യവും അർജുനും ഇന്ന് ആരാധകർ ഏറെയാണ്, ഇവരുടെ മകൾ സുദർശന എന്ന കുഞ്ഞി താരത്തിനും ആരാധകർ നിരവധിയാണ്. 2020ൽ ആണ് ഏറെ നാളത്തെ പ്രണയത്തിന് ശേഷം സൗഭാഗ്യ വിവാഹിതയായത്. 2021ൽ സൗഭാഗ്യയ്ക്ക് ആദ്യത്തെ മകളും പിറന്നു. വീട് മുഴുവൻ സന്തോഷം കൊണ്ട് നിറയുമ്പോഴും അച്ഛൻ തങ്ങളെ വേഗത്തിൽ വിട്ടുപോയി എന്ന സങ്കടം സൗഭാഗ്യയ്ക്കുണ്ട്. ഒറ്റ മകൾ ആയിരുന്നത് കൊണ്ടും അച്ഛനോട് അമിതമായ ആത്മബന്ധം തനിക്ക് ഉണ്ടായിരുന്നു എന്നും, ആ വിയോഗം ഏറെ തളർത്തി കളഞ്ഞിരുന്നു എന്നും സൗഭാഗ്യ പറയുന്നു.

ഡെങ്കിപ്പനി ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് 2017 ജൂലൈ 30ന് ആയിരുന്നു രാജാറാമിന്റെ അന്ത്യം. പിന്നീടങ്ങോട്ട് തനിക്ക് എല്ലാം അമ്മയും അമ്മുമ്മയും ആയിരുന്നു. അച്ഛൻ പലതും മുൻ കൂട്ടി കണ്ടിരുന്നത് പോലെ ഇപ്പോൾ തോന്നുന്നുണ്ട്. താൻ അമ്പത് വയസുവരെ മാത്രമെ ജീവിച്ചിരിക്കൂവെന്നും അത് കഴിഞ്ഞാൽ ഫോട്ടോയായിട്ട് കാണാമെന്ന് അച്ഛൻ ഇടയ്ക്കിടെ പറയാറുണ്ടായിരുന്നുവെന്നും സൗഭാഗ്യ പറയുന്നു.എന്തിനാ എപ്പോഴും ഇങ്ങനെ പറയുന്നത്? പറഞ്ഞ് പറഞ്ഞ് ഒരു ദിവസം അങ്ങനെ സംഭവിക്കും. അതുകൊണ്ട് അത് പറയാതിരിക്കാൻ ഞാൻ അച്ഛനോട് ആവശ്യപ്പെടും. അങ്ങനെ പോയാലും നിന്റെ മോളായി ഞാൻ ജനിക്കും. ഒരു പെണ്ണായി ജനിക്കാൻ എനിക്ക് ആഗ്രഹമുണ്ട് എന്ന് അച്ഛൻ പറയുമായിരുന്നുവെന്നും’ സൗഭാഗ്യ നിറ കണ്ണുകളോടെ പറയുന്നു
അച്ഛന്റെ ആ വാക്കുകൾ മനസ്സിൽ ഉണ്ടായിരുന്നത് കൊണ്ട്തന്നെ ഗർഭിണി ആയ സമയം മുതൽ ഒരു പെൺകുഞ്ഞ് ആകണേ ജനിക്കുന്നത് എന്ന് ആഗ്രഹിച്ചിരുന്നു എന്നും. ഈ ലോകത്തിലെ ഏറ്റവും നല്ല അച്ഛൻ ആയിരുന്നു എന്റേത് എന്നും, അദ്ദേഹത്തിന്റെ ജീവിതത്തിൽ ഏറ്റവും മികച്ച വേഷം അതായിരുന്നു എന്നും, അതുപോലെ ഒരച്ഛനെ എന്റെ മകൾക്കും കിട്ടണെ എന്ന് ആഗ്രഹിച്ചിരുന്നു, അതുപോലൊരു അച്ഛനെയാണ്. ദൈവം സഹായിച്ച് മകൾക്ക് കിട്ടിയത്, അർജുൻ ഞങ്ങളുടെ എല്ലാവരുടെയും ഭാഗ്യം ആണെന്നും സൗഭാഗ്യ പറയുന്നു.
Leave a Reply