
എന്റെ അമ്മക്ക് ഒരു കൂട്ട് വേണമെന്നത് എന്റെ ഏറ്റവും വലിയൊരു ആഗ്രഹമാണ് ! അമ്മയെ നവ വധുവായി അണിയിച്ചൊരുക്കി സൗഭാഗ്യ !
നമ്മൾക്ക് ഏവർക്കും വളരെ പരിചിതമാണ് താര കല്യാണും മകളും. സൗഭാഗ്യയും അർജുനും സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമാണ്. താങ്കളുടെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും പങ്കുവെക്കാറുള്ള ഇവർക്ക് ഇന്ന് ആരാധകർ ഏറെയാണ്. തന്റെ യുട്യൂബ് ചാനലിൽ കൂടി സൗഭാഗ്യ പങ്കുവെച്ച വീഡിയോ ആണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. തന്റെ അമ്മ താര കല്യാണിന് ബ്രൈഡല്‍ മേക്കപ്പ് ചെയ്യുന്ന സൗഭാഗ്യയെയാണ് വീഡിയോയില്‍ കാണുന്നത്. അമ്മയ്ക്ക് വധുവാകാൻ ഇഷ്ടമാണോ.. എന്ന സൗഭാഗ്യയുടെ ചോദ്യത്തിന് ‘സ്റ്റാര്‍ട്ട്, ആക്ഷന്‍ പറഞ്ഞാല്‍ താന്‍ എന്തിനും തയ്യാറാണെന്നായിരുന്നു’ എന്നായിരുന്നു താരയുടെ മറുപടി. അമ്മയ്ക്ക് ശരിക്കും ഇഷ്ടമുണ്ടെങ്കില്‍ ഭാവി വരനു വേണ്ട ഗുണങ്ങളെന്തൊക്കെയാണെന്ന് സൗഭാഗ്യ വീണ്ടും ചോദിക്കുന്നു.
അങ്ങനെ ആണെങ്കിൽ അമ്മയുടെ വരനെ കുറിച്ച് അമ്മക്കുള്ള സങ്കൽപ്പങ്ങളെ കുറിച്ചും സൗഭാഗ്യ ചോദിച്ചിരുന്നു. അതിനു താരയുടെ മറുപടി 6.2 ഹൈറ്റ് വേണം, സത്യസന്ധനായിരിക്കണം. ലോയലായിരിക്കണം. എന്നേക്കാളും പ്രയോറിറ്റി എന്റെ മകള്‍ക്ക് കൊടുക്കണം. ഭയങ്കര കെയറിംഗായിരിക്കണം. മടി പാടില്ല, എപ്പോഴും ആക്ടീവായിരിക്കണം. അത്യാവശ്യം പൈസയുള്ളായിരിക്കണം എന്നൊക്കെ പറയുന്നുണ്ട്. കൂടാതെ അതിന്റെ ഒപ്പം തന്റെ മകളെ കുറിച്ചും താര പറയുന്നുണ്ട്, ആ വാക്കുകൾ ഇങ്ങനെ, ഈ ലോകത്ത് എനിക്ക് ഈശ്വരൻ തന്നെ എന്റെ സൗഭാഗ്യമാണ് എന്റെ മകൾ എന്നും. എന്നെ ഇത്രയും സ്നേഹിക്കുകയും കെയർ ചെയ്കയും ചെയ്യുന്ന സൗഭാഗ്യക്ക് അവളുടെ മകളും അവളെ അതുപോലെ സ്നേഹിക്കണേ എന്നാണ് താൻ മകൾക്ക് കൊടുക്കുന്ന അനുഗ്രഹം എന്നും താര പറയുന്നു.

എന്നാൽ തന്റെ അമ്മ താരയെ ഒരു വധുവിനെ പോലെ അണിയിച്ചൊരുക്കിയ സൗഭാഗ്യ വീണ്ടും അമ്മയോട് ചോദിക്കുന്നുണ്ട്, ഞാനും കുടുംബാംഗങ്ങളുമെല്ലാം കൂടെയുണ്ട്. നമുക്കിത് റിയലാക്കിയാലോ എന്ന് ചോദിച്ചപ്പോള്‍ പത്മനാഭസ്വാമിയാണ് എന്റെ കണവനെന്നായിരുന്നു താര കല്യാണ്‍ പറഞ്ഞത്. ഒരിക്കലും ഇനി ഒരു വിവാഹത്തിന് തനിക്ക് തലപര്യമില്ലെന്ന് താര കല്യാൺ പറയുന്നു. അമ്മയുടെ മനസ് അറിയാനാണ് ഇങ്ങനെ പറഞ്ഞതെന്നും, ഇതുപോലെ സിംഗിൾ പേരന്റിങ് അത്ര എളുപ്പമുള്ള ഒന്നല്ല എന്നും, നിങളുടെ അച്ഛനോ അമ്മയോ, ജീവിതത്തിൽ ഒറ്റപെട്ടുപോയാൽ അവരെ വീണ്ടും ഒരു വിവാഹം കഴിപ്പിക്കാൻ മക്കളായ നമ്മൾ മുൻകൈ എടുക്കണം എന്നും, ഒരിക്കലും നമ്മുടെ സമ്മതമില്ലായിമ കൊണ്ട് അവർ ഒരിക്കലും ജീവിതത്തിൽ ഒറ്റപെട്ടു പോകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം എന്നും സൗഭാഗ്യ പറയുന്നു. സെലിബ്രിറ്റികളുള്‍പ്പടെ നിരവധി പേരായിരുന്നു വീഡിയോയ്ക്ക് താഴെ കമന്റുകളുമായെത്തിയത്. എന്റെ ഹൃദയം നിറച്ച വീഡിയോ, നീയായി നില്‍ക്കുന്നതിന് നന്ദി, താരാമ്മ ഐലവ് യൂ എന്നുമായിരുന്നു പേളിയുടെ കമന്റ്.
Leave a Reply