ഒരമ്മയ്ക്ക് മാത്രമേ അതിനു കഴിയൂ… എന്റെ അവസാന ശ്വാസം വരെ അവനെ ഞാൻ പൊന്നുപോലെ നോക്കും ! നടി ലക്ഷ്മി പറയുന്നു !

മലയാള സിനിമ സീരിയൽ രംഗത്ത് ഏറെ പ്രശസ്തയായ അഭിനേത്രിയാണ് ശ്രീലക്ഷ്മി. ഇപ്പോൾ ‘കുടുംബശ്രീ ശാരദ’ എന്ന സീരിയലിന്റെ ഭാഗമാണ്. 2011 ൽ മികച്ച നടിക്ക് കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചിട്ടുണ്ട് . പഠനകാലത്ത് കലാതികമായിരുന്നു ശ്രീലക്ഷ്മി. അതുപോലെ ഭൂതക്കണ്ണാടി എന്ന ചിത്രത്തിന് രണ്ടാമത്തെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിരുന്നു.  90 കളിൽ സിനിമയിലൂടെ ആയിരുന്നു ശ്രീലക്ഷ്‌മി അഭിനയ ലോകത്തേക്ക് എത്തുന്നത്. നിരവധി സിനിമകളുടെ ഭാഗമായ നടി പിന്നീട് അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തിരുന്നു. ഒരു അഭിനേത്രി എന്നതിനപ്പുറം അവർ മികച്ചൊരു നർത്തകി കൂടിയാണ്.

ഇത് കൂടാതെ ദുബായിൽ സ്വന്തമായൊരു ഡാൻസ് സ്‌കൂളും ശ്രീലക്ഷ്മിക്കുണ്ട്. ഇപ്പോൾ അവർ കുടുംബമായി തിരുവനന്തപുരത്ത് താമസിക്കിക്കുകയാണ്. വിവാഹ ശേഷം ഭർത്താവിനൊപ്പം ദുബായിൽ ആയിരുന്നു അങ്ങനെയാണ് അവിടെ ഡാൻസ് സ്‌കൂൾ തുടങ്ങുന്നത്. നീണ്ട നാളത്തെ ഇടവേളക്ക് ശേഷം വടക്കൻ സെലിഫിയിൽ കൂടിയാണ് തിരിച്ചു വന്നത്. എന്നാൽ പഴയത് പോലെ മികച്ച കഥാപാത്രങ്ങൾ തേടി വാരത്തതിൽ കുറച്ച് വിഷമമുണ്ട്.

ഒരു പ്രണയ വിവാഹമായിരുന്നു ഞങ്ങളുടേത്. ഞങ്ങൾ കുടുംബ സുഹൃത്തുക്കൾ ആയിരുന്നു. വീട്ടുകാരോട് പറഞ്ഞിട്ട് നടക്കുന്നില്ലെന്ന് കണ്ടപ്പോഴാണ് ഓടിപോയി വിവാഹം കഴിച്ചത്. പുള്ളി ഇറങ്ങി ചെല്ലാൻ പറഞ്ഞു, ഇറങ്ങി പോവുകയായിരുന്നു. മഞ്ജുവിന്റെയും ദിലീപേട്ടന്റെയും വിവാഹദിവസം ആയിരുന്നു ഞങ്ങളുടെയും വിവാഹം. അതുകൊണ്ട് ആ വാർത്തയിൽ ഞങ്ങളുടെ വിവാഹ വാർത്ത മുങ്ങിപോയി.

എനി,ക്ക് രണ്ടു ആൺമക്കളാണ്‌, മൂത്ത മകൻ വലുതായപ്പോൾ ഇനി സിനിമ ചെയ്യാമെന്ന് തീരുമാനിച്ചിരുന്നു, അപ്പോഴാണ് രണ്ടാമത്തെ മകൻ ഉണ്ടായത്. അവൻ ഒരു സ്പെഷ്യൽ ചൈൽഡ് ആണ്. പത്തു പന്ത്രണ്ടു വർഷം അവന് വേണ്ടി മാറ്റി വെക്കേണ്ടി വന്നു. എങ്കിലും അഭിനയവും നൃത്തവും ഒക്കെ ഞാൻ തുടരുന്നുണ്ടായിരുന്നു. പിന്നീട് മകന്റെ ചികിത്സയ്ക്കായി നാട്ടിൽ വന്ന് സെറ്റിൽ ആയെന്നും ശ്രീലക്ഷ്മി പറയുന്നു. മോന്റെ കാര്യങ്ങളും മറ്റെല്ലാ ഉത്തരവാദിത്തങ്ങളും വരുമ്പോൾ മാനസികമായി തകർന്ന് പോകും.

പക്ഷെ അപ്പോ,ഴെല്ലാം അഭിനയ രംഗം എനിക്ക് ഒരു വലിയ ആശ്വാസമാണ്. ജീവിതത്തിൽ ഒരുപാട് കുറ്റപ്പെടുത്തലുകൾ നേരിട്ടിട്ടുണ്ട്. ഇങ്ങനെയുള്ള ഒരു കുഞ്ഞിനെ ഇട്ടിട്ട് അഭിനയിക്കാൻ നടക്കുന്നു എന്ന് പറഞ്ഞവരുണ്ട്. പക്ഷെ അതൊന്നും ഞാൻ ഗൗനിക്കുന്നില്ല. എന്റെ ഉത്തരവാദിത്തങ്ങൾ തീർത്തിട്ടാണ് ഞാൻ അഭിന,യിക്കാൻ പോകുന്നത്, ഒരിക്കലും ഞാൻ എന്റെ മക്കളെ തനിച്ചാക്കിയിട്ടില്ലെന്നും ശ്രീലക്ഷ്മി പറയുന്നു. എനിക്ക് ഇങ്ങനെ ഒരു മകനുണ്ടാവുമെന്ന് വിചാരിച്ചതേയില്ല. അവൻ വന്നപ്പോൾ പലതും എനിക്ക് ത്യജിക്കേണ്ടി വന്നു. കുടുംബത്തിൽ ഒരമ്മയ്ക്ക് മാത്രമേ അതിനു കഴിയൂ. ഇപ്പോൾ അവന് 19 വയസായി. എന്റെ അവസാന ശ്വാസം വരെ അവനെ നന്നായി നോക്കണം. എന്റെ ശ്വാസം നിലച്ചാൽ അവനെ ആരുനോക്കുമെന്ന് ചിന്തിക്കാറുണ്ട്. എനിക്ക് മക്കൾ കഴിഞ്ഞേ എന്തും ഉള്ളൂവെന്നും ശ്രീലക്ഷ്‍മി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *