സിനിമയിൽ ഒരുപാട് മാറ്റങ്ങൾ വന്നു !! ശ്രീജയ പറയുന്നു !!
ഒരുപാട് സിനിമകൾ ഒന്നും ചെയ്തില്ലെങ്കിലും മലയാളികൾ ഒരുപാട് ഇഷ്ടപെടുന്ന നായികമാരിൽ ഒരാളാണ് ശ്രീജയ, നിരവധി ഹിറ്റ് സിനിമകൾ താരം ചെറുതും വലുതുമായ നിരവധി ചിതകൾ ചെയ്തു, മിക്ക സൂപ്പർ നായകന്മാരുടെയും അനിയത്തിയായി അഭിനയിക്കാനുള്ള ഭാഗ്യവും തനിക്ക് ലഭിച്ചു എന്നും ശ്രീജയ പറയുന്നു.. ആദ്യ ചിത്രം കമലദളം ആയിരുന്നു പിന്നീട് അതിനു ശേഷം കന്മദം, സൂപ്പർമാൻ, ലേലം, സമ്മർ ഇൻ ബതിലഹേം, തുടങ്ങി നിരവധി ചിത്രങ്ങൾ, ഇപ്പോൾ മറ്റെന്തിനേക്കാളും പ്രാധാന്യം നൃത്തത്തിനാണ് താരം കൊടുക്കുന്നത് ചെറുപ്പം മുതൽ നൃത്തം പഠിച്ചിരുന്ന ശ്രീജയ വിവാഹ ശേഷം വളരെ സമയമെടുത്ത് പ്രഗത്ഭരായ പലരുടെയും അടുത്തുനിന്ന് തന്റെ അറിവിന് കൂടുതൽ അടിത്തറ നേടിയെടുത്ത താരത്തിനു ഇപ്പോൾ ബാംഗളൂരിൽ അഞ്ച് ബ്രാഞ്ചുകൾ ഉണ്ട്…
അവിടെ ഡാൻസർ ശ്രീജയെ മാത്രമാണ് നമുക്ക് കാണാൻ കഴിയുന്നത്, അഞ്ഞൂറോളം കുട്ടികൾ ശ്രീജയ്ക്ക് കീഴിൽ നൃത്തം അഭ്യസിക്കുന്നുണ്ട്, ഇനി അടുത്ത ബ്രാഞ്ച് ഉടനെ എത്തും, കേരളത്തിൽ ഒരു ബ്രാഞ്ച് എപ്പോഴാണ് തുടങ്ങുന്നത് എന്ന് എപ്പോഴും ആരാധകർ തിരക്കാറുണ്ട്, അതുപോലെ ഭർത്താവിന് ക്യാനഡയിൽ ബിസ്നെസ്സായിരുന്നു ഇപ്പോൾ സ്കൂളിന്റെ മേൽനോട്ടം എല്ലാം അദ്ദേഹത്തിനാണ്…
ക്യാനഡയിൽ ഒരു ബ്രാഞ്ച് തുടങ്ങിക്കൂടേയെന്ന് ചോദിക്കുന്നവരും ഉണ്ടെന്നാണ് താരം പറയുന്നത്…. കലാമണ്ഡലം സുമതിയുടെയും കലാമണ്ഡലം സരസ്വതിയുടെയും കീഴില്‍ ആദ്യം നൃത്തം അഭ്യസിച്ചിരുന്ന ശ്രീജയ, പിന്നീട് കേരള കലാമണ്ഡലത്തില്‍ പഠിച്ചു. ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം എന്നിവയില്‍ പ്രാഗദ്ഭ്യം നേടി. പിന്നീട് ചിത്ര ചന്ദ്രശേഖര്‍ ദശരഥിയുടെ കീഴില്‍ പരിശീലനം. പഠനം പൂര്‍ത്തീകരിച്ച ശേഷമാണ് താരം സ്വന്തമായി ഡാന്‍സ് സ്‌കൂള്‍ ആരംഭിക്കുന്നത്.
ഇപ്പോൾ തന്നെ ഓട്ടത്തോട് ഓട്ടമാണ് അതിന്റെ കൂടെ ഇനി അറിയില്ല തിരക്കുകൾ ഒഴിയുംപോൾ ആലോചിക്കണം എന്നും താരം പറയുന്നു, ശ്രീജയ്ക്ക് ഒരു മകളാണ് പേര് മൈദിലി പ്ലസ് ടുവിന് പഠിക്കുന്നു, അവൾക്ക് നൃത്തവും ബാഡ്മിന്റണുമാണ് ഇഷ്ട വിനോദം, പിന്നെ മോഡലിങ്ങിനും താല്പര്യമുണ്ട്, അവൾക്ക് എന്റെ സിനിമകളിൽ സമ്മർ ഇൻ ബാത്തിലഹേം ആണ് ഇഷ്ട ചിത്രം പിന്നെ കന്മദവും.
കെയർഫുൾ എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ സിനിമയിലേക്കുള്ള രണ്ടാം വരവ്, അതിനു ശേഷം ഒടിയൻ, അരവിന്ദന്റെ അതിഥികൾ എന്ന ചിത്രങ്ങളും ചെയ്തു അതിൽ അരവിന്ദന്റെ അതിഥികളിലെ വേഷം തനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു അത് തന്റെ സമകാലിക ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നത് കൊണ്ടാവാം എന്നും ശ്രീജയ പറയുന്നു. വിവാഹം കഴിഞ്ഞാലും നായകന്മാരുടെ ഇമേജിന് വലിയ പ്രശ്നം വരുന്നില്ല. പക്ഷേ നായികമാർക്ക് അതല്ല സ്ഥിതി. വിവാഹ ശേഷം അങ്ങനെ അഭിനയിക്കണമെന്ന് തോന്നിയിട്ടില്ല. ഹസ്ബൻഡും മകളും എപ്പോഴും അഭിനയിക്കുന്നതിനെക്കുറിച്ച് പറയും. മകൾക്ക് വലിയ ഇഷ്ടമാണ് സിനിമ.
Leave a Reply