അപ്പൻ വഴി ബിസിനസിൽ വളർന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ അമ്മ വഴി ബിസിനസ് തുടങ്ങിയ കഥ പറഞ്ഞ ഇരട്ടച്ചങ്ക് ! പരിഹസിച്ച് ശ്രീജിത്ത് പണിക്കർ !

മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയൻ ഇപ്പോൾ കഴിഞ്ഞ കുറച്ച് നാളുകളായി ഏറെ വിവാദങ്ങൾ നേരിടുകയാണ്. അവരുടെ എക്‌സാലോജിക്ക് എന്ന ഐ ടി കമ്പനിയുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികളുടെ അന്വേഷണം നടക്കുകയാണ്. അതുപോലെ വീണ വിജയന്‍ മാസപ്പടി വാങ്ങിയെന്ന കണ്ടെത്തലില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ ഓഫീസ്  മാസപ്പടി കേ,സ് അന്വേഷിക്കും. വീണക്കെതിരെയുള്ള ഗുരുതര ആരോപണം അന്വേഷിക്കാന്‍ കോര്‍പ്പറേറ്റ് മന്ത്രാലയമാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. . എക്‌സാലോജിക്കിന്റെയും സിഎംആര്‍എല്ലിന്റെയും കെഎസ്ഐഡിസിയുടെയും ഇടപാടുകള്‍ എസ്എഫ്‌ഐഒ അന്വേഷിക്കും. ഇതിനായി ആറ് അംഗ സംഘത്തെ കേന്ദ്രം നിയോഗിച്ചിട്ടുണ്ട്.

എന്നാൽ വീണയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന എക്‌സാലോജികിനെതിരായ ആര്‍.ഒ.സി. റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം വിഷയത്തില്‍ ആദ്യമായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. തന്റെ കൈകള്‍ ശുദ്ധമാണെന്നും മകള്‍ കമ്പനി തുടങ്ങിയത് ഭാര്യ വിരമിച്ചപ്പോള്‍ കിട്ടിയ പണം കൊണ്ടാണെന്ന് അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. ഇതിനെ കുറിച്ച് മുഖ്യമന്ത്രോ പറയുന്നത് ഇങ്ങനെ, ‘നേരത്തേ ഭാര്യയെ കുറിച്ചായിരുന്നു… ഇപ്പൊ മെല്ലെ മകളിലേക്ക് എത്തിയിട്ടുണ്ട്… കാണേണ്ട കാര്യം എന്താന്നറിയോ, മകള് ബംഗളൂരുവിൽ കമ്പനി തുടങ്ങിയത്.

വീണയുടെ ‘അമ്മ അതായത്  എന്റെ ഭാര്യ, അവളുടെ അമ്മ റിട്ടയര്‍ ചെയ്തപ്പോൾ കിട്ടിയ കാശ്, അത് ബാങ്കില്‍ നിന്ന് എടുത്ത് കൊടുക്കുകയായിരുന്നു. നീ പോയിട്ട് നിന്റെതായ കമ്പനി തുടങ്ങ്. സ്വന്തമായിട്ട്, ചെറിയ കമ്പനി തുടങ്ങിയാ മതി, എന്ന് പറഞ്ഞിട്ട് തുടങ്ങുകയായിരുന്നു. അപ്പൊ അതില്‍നിന്ന് വന്നതുകൊണ്ടുതന്നെ ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍ എനിക്കൊരു മാനസിക കുലുക്കവും ഉണ്ടാകില്ല’, പിണറായി വിജയന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമല തലശ്ശേരി സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപികയായിരുന്നു. 2001 മുതല്‍ ഡെപ്യൂട്ടേഷനില്‍ സാക്ഷരതാ മിഷനില്‍ പ്രൊജക്ട് ഓഫീസറായിരുന്നു. 2013-ലാണ് അവര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചത്. എന്നാൽ ഇപ്പോഴിതാ ഈ വിഷയത്തിൽ പരിഹസിച്ചുകൊണ്ട് ശ്രീജിത്ത് പണിക്കർ പങ്കുവെച്ച പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്. “അപ്പൻ വഴി ബിസിനസിൽ വളർന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ അമ്മ വഴി ബിസിനസ് തുടങ്ങിയ കഥ പറഞ്ഞ ഇരട്ടച്ചങ്ക്” എന്നാണ് പറഞ്ഞത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *