എന്നാലുമെന്റെ റിയാസേ, ശിവൻ കുട്ടീ, രാജീവേ..! സീപ്ലെയ്ൻ സംസ്ഥാന സർക്കാരിനു മാത്രം അവകാശപ്പെട്ട എന്തോ വമ്പൻ നേട്ടമാണെന്ന മട്ടിൽ തള്ളി മറിക്കുകയാണ് ! ശ്രീജിത്ത് പണിക്കർ !

ഇപ്പോൾ കേരളമൊട്ടാകെ ചർച്ച മാട്ടുപ്പെട്ടിയില്‍ സീപ്ലെയ്ന്‍ പദ്ധതിയെ കുറിച്ചാണ്, സീപ്ലെയിന്‍ കേരളത്തിന്റെ വിനോദ സഞ്ചാര മേഖലക്ക് കരുത്തേകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൂടുതല്‍ സീപ്ലെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ കേരളത്തിലെ വിവിധ വിനോദ സഞ്ചാര പ്രദേശങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള ശൃംഖലയ്ക്ക് തുടക്കമാകുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഇപ്പോഴിതാ, ഈ വിഷയത്തിൽ, രാ,ഷ്ട്രീ,യ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്, അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചതിങ്ങനെ, എന്നാലുമെന്റെ റിയാസേ, ശിവൻ കുട്ടീ, രാജീവേ..! കൊച്ചിയിൽ സീപ്ലെയ്ൻ പറന്നെത്തിയ വാർത്ത സംസ്ഥാന സർക്കാരിനു മാത്രം അവകാശപ്പെട്ട എന്തോ വമ്പൻ നേട്ടമാണെന്ന മട്ടിൽ തള്ളി മറിക്കുകയാണ് പല മന്ത്രിമാരും. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക ഇടപെടലാണ് ഇതുവരാൻ കാരണം എന്നുപറഞ്ഞ മന്ത്രി മുഹമ്മദ് റിയാസ് പക്ഷെ പറയാത്തൊരു കാര്യമുണ്ട്. കൊച്ചിയിൽ “പറന്നത് ചരിത്രം” എന്നു പറഞ്ഞ മന്ത്രി ശിവൻ കുട്ടിയും ഇക്കാര്യം പറഞ്ഞില്ല. നമ്മുടെ ടൂറിസം മേഖലയിൽ വലിയ മാറ്റം ഉണ്ടാക്കുമെന്നു പറഞ്ഞ മന്ത്രി പി രാജീവും അക്കാര്യത്തെ കുറിച്ച് മിണ്ടിയില്ല.

 

എന്താണ്, ആ കാര്യം, കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള സിവിൽ വ്യോമയാന മന്ത്രാലയത്തിന്റെ റീജണൽ കണക്ടിവിറ്റി സ്കീം – ഉഡാൻ പ്രകാരം നടപ്പാക്കുന്ന പദ്ധതിയാണ് സീപ്ലെയ്ൻ സർവീസ്. വാട്ടർ എയറോഡ്രോമുകൾ സ്ഥാപിക്കാൻ പ്രോത്സാഹനം നൽകുന്ന ഈ പദ്ധതി ആരംഭിച്ചത് 2017ൽ ആണ്. റൂട്ടുകൾ അനുവദിക്കുന്നതും, സർവീസിനെ കുറിച്ചുള്ള അഭിപ്രായം സ്വീകരിക്കുന്നതും, മതിയായ സൗകര്യങ്ങൾ ചെയ്തു നൽകുന്നതും ഉൾപ്പടെ നിയമലംഘനങ്ങൾക്ക് നടപടി എടുക്കുന്നതടക്കം കേന്ദ്രസർക്കാർ ആണ്. “ചരിത്രം” എന്നൊക്കെ പറയുന്നതിനു മുൻപ് ചില കാര്യങ്ങൾ മനസ്സിലാക്കുക. രാജ്യത്തെ ആദ്യ സീപ്ലെയ്ൻ സർവീസ് തുടങ്ങിയത് ഗുജറാത്തിലെ സബർമതിയിലാണ്, നാലു വർഷം മുൻപ്.

ഇനി ഈ ചിത്രങ്ങൾ കൂടി കാണുക. കൊച്ചിയിൽ സീപ്ലെയ്ൻ പറക്കുന്നതിനു രണ്ടുദിവസം മുൻപ് ആന്ധാ പ്രദേശിൽ സീപ്ലെയ്ൻ പറക്കൽ ഉദ്ഘാടനം ചെയ്തതിന്റെ ചിത്രങ്ങളാണ്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും കേന്ദ്രമന്ത്രി റാം മോഹൻ നായിഡുവും ചേർന്നാണ് വിജയവാഡയിൽ സീപ്ലെയ്ൻ സർവീസ് തുടങ്ങിവച്ചത്. വിജയവാഡയിൽ നിന്നാണ് കൊച്ചിയിലേക്ക് സീപ്ലെയ്ൻ പറന്നെത്തിയത് എന്നതുകൂടി പറഞ്ഞിട്ട്  “ചരിത്രം” എന്നൊക്കെ ഒന്നുകൂടി തള്ളി നോക്കൂ. അഥവാ ബിരിയാണി കൊടുക്കുന്നൊണ്ടെങ്കിലാ എന്നാണ് ശ്രീജിത്ത് കുറിച്ചത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *