
ശ്രീനാഥ് ഭാസിക്കെതിരെ നടപടിയെടുക്കാന്‍ ‘അമ്മ’ സംഘടനക്ക് കഴിയാത്തത് കൊണ്ടാണ് ഇപ്പോൾ പരാതിൽ ഫിലിം ചേംബര്‍ ഇടപെടുന്നത് !
ഇന്ന് മലയാള സിനിമയിലെ യുവ താരനിരയിൽ ഏറെ ശ്രദ്ദേയനായ നടൻമാരിൽ ഒരാളാണ് നടൻ ശ്രീനാഥ് ഭാസി. വളരെ നാച്യുറലായ അഭിനയ ശൈലി തന്നെയാണ് ശ്രീനാഥിനെ ഇത്രയും ജനപ്രിയനാക്കിയത്. അടുത്തിടെ അദ്ദേഹം വളരെ വ്യത്യസ്തമായ നിരവധി വേഷങ്ങൾ ചെയ്തിരുന്നു. ഹോം എന്ന ചിത്രത്തിലെ നടന്റെ അഭിനയം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. എന്നാൽ ഇപ്പോഴിതാ നടനെ സംബന്ധിച്ച് വളരെ ഞെട്ടിക്കുന്ന പുറത്തത് വന്നിരിക്കുന്നത്. ശ്രീനാഥ് ഭാസിക്കെതിരെ അച്ചടക്ക നടപടിക്ക് സാധ്യത ഉണ്ടെന്ന വാർത്തയാണ് പുറത്ത് വരുന്നത്. ഇന്ന് ചേര്‍ന്ന വിവിധ സിനിമാ സംഘടനകളുടെ യോഗത്തിലാണ് ഇക്കാര്യം ചർച്ചയായത്.
കരാർ അടിസ്ഥാനത്തിലുള്ള സിനിമകളുടെ ലൊക്കേഷനില്‍ ശ്രീനാഥ് ഭാസി സമയത്തിന് എത്താത്തത് വലിയ നഷ്ടത്തിലേക്കാണ് പ്രൊഡ്യൂസര്‍മാരെ കൊണ്ടുചെന്നെത്തിക്കുന്നതെന്നാണ് പരാതിക്ക് കാരണമായത്. പക്ഷെ ശ്രീനാഥ് താര സംഘടനയായ അമ്മയിൽ അംഗത്വമില്ലാത്തതിനാല്‍ അമ്മക്കും ശ്രീനാഥിനെതിരെ നടപടിയെടുക്കാന്‍ സാധിക്കില്ല. അതിനാല്‍ ഫിലിം ചേംബര്‍ ഇക്കാര്യത്തില്‍ നേരിട്ട് തീരുമാനമെടുത്തേക്കും.

മറ്റു താരങ്ങൾ എത്തുന്നത് പോലെ കൃത്യ സമയത്ത് ലൊക്കേഷനിൽ ഏതാണ് കഴിയാത്തതിന്റെ കാരണം ശ്രീനാഥ് അടുത്ത ദിവസം തന്നെ ചേമ്പറിൽ പോയി കാരണം വ്യക്തമാക്കണം, ഇനി വരുന്ന സിനിമകളില്‍ ഫിലിം ചേമ്പറിനോട് അറിയിച്ചിട്ട് മാത്രമേ ശ്രീനാഥിനെ കാസ്റ്റ് ചെയ്യാനാവുകയുള്ളു എന്നതാണ് ഇന്നത്തെ യോഗത്തില്‍ ഉയര്‍ന്ന മറ്റൊരു തീരുമാനം. സമാനമായ രീതിയില്‍ പല നടന്മാര് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ശ്രീനാഥ് ഭാസിക്കെതിരെയാണ് കൂടുതല്‍ പരാതകള്‍ എത്തിയിരിക്കുന്നത്. ഇതാണ് അച്ചടക്ക നടപടിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.
അതുപോലെ തന്നെ താരങ്ങളുടെ പ്രതിഫലം കുറക്കുന്ന കാര്യത്തിലും ഇന്ന് ചർച്ച ഉണ്ടായിരുന്നു. പക്ഷെ ഈ കാര്യത്തിൽ തീരുമാനം ആകാത്തത്കൊണ്ട് അടുത്ത മാസം അമ്മ പ്രസിഡന്റ് മോഹൻലാലിൻറെ കൂടി സാനിധ്യത്തിൽ വീണ്ടും ചർച്ച ചെയ്ത ശേഷം മാത്രമാകും ഈ വിഷയത്തിൽ തീരുമാനം എടുക്കുന്നത്. കൂടാതെ നടന്മാര് ചില പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവുമാരെ മാനേജര്‍ ആക്കിയത് ഇനി അനുവദിക്കില്ലെന്നും ചേമ്പറിന്റെ യോഗത്തില്‍ തീരുമാനമെടുത്തു.
Leave a Reply