ശ്രീനാഥ്‌ ഭാസിക്ക് സിനിമ രംഗത്ത് നിന്നും വിലക്ക് ! നിർമാതാക്കളുടെ സഘടനയാണ് തീരുമാനത്തിന് പിന്നിൽ ! കൂടുതൽ വിവരങ്ങൾ !

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ നടൻ ശ്രീനാഥ്‌ ഭാസിയാണ് സംസാര വിഷയം, ചട്ടമ്പി എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിൽ അവതാരകയോട് മോശമായി സംസാരിച്ചു എന്ന കുറ്റത്തിന് ശ്രീനാഥ്‌  ഭാസിക്ക് എതിരെ അവതാരക പോ,ലീ,സി,ൽ പരാതി നൽകുകയും തുടർന്ന് അദ്ദേഹത്തെ പോ,ലീ,സ് അറസ്റ്റ് ചെയ്യുകയും, തന്റെ തെറ്റ് നടൻ എറ്റു പറയുകയും, മാപ്പ് അപേക്ഷിക്കുകയും ചെയ്തിരുന്നു, പക്ഷെ നടൻ ല,ഹ,രി,ക്ക് അടിമ ആണോ എന്നറിയാൻ അദ്ദേഹത്തിന്റെ ര,ക്തം, തലമുടി, നഖം എന്നിവയുടെ സാമ്പിളുകള്‍ പൊ,ലീ,സ് പരിശോധനയ്ക്കായി എടുത്തിരുന്നു.

അതോടൊപ്പം ശ്രീനാഥിന്റെ വിഷയം നിർമാതാക്കളുടെ സംഘടനാ ചർച്ചക്ക് എടുക്കുകയും തുടർന്ന്, അവർ ശ്രീനാഥും അതുപോലെ പരാതി നൽകിയ അവതാകയുമായും സസ്‌മരിച്ചതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ സംഘടനാ പുതിയ തീരുമാനം എടുത്തിരിക്കുകയാണ്. ശ്രീനാഥിനെ കുറച്ച് നാളത്തേക്ക് സിനിമയിൽ നിന്നും മാറ്റി നിർത്താനാണ് തങ്ങളുടെ തീരുമാനം എന്നും, ഒരു താൽക്കാലിക വിലക്ക്..  താൻ ചെയ്ത തെറ്റ് ശ്രീനാഥ്‌ സമ്മതിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം എന്നും, അദ്ദേഹത്തിന് നന്നാവാനുള്ള കുറച്ച് സമയം നൽകുകയാണ് എന്നും. കുറച്ച് നാളത്തേക്ക് വിലക്ക് എന്നാ രീതിയിൽ സിനിമകൾ ചെയ്യിക്കേണ്ട എന്ന തീരുമാനമാണ് നിർമാതാക്കളുടെ സംഘടനാ കൈകൊണ്ടത്.

ഒരു നടൻ അല്ലങ്കിൽ നടി സമൂഹത്തിന് മാതൃക ആകേണ്ടവരാണ് എന്നും, ഇത്തരം പ്രവർത്തികൾ ഇനി ഒരു താരങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാവരുത് എന്നും നിർമാതാവ് രഞ്ജിത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഈ തീരുമാനത്തെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് ഇപ്പോൾ രംഗത്ത് വരുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *