നടൻ ശ്രീനാഥ് ഭാസിക്കെതിരെ പ,രാതിയുമായി മാധ്യമ പ്രവർത്തക ! മോശമായ പെരുമാറ്റവും സംസാരവും ! സംഭവം ഇങ്ങനെ !

മലയാള സിനിമയിൽ ഇപ്പോൾ ഏറെ ശ്രദ്ധ നേടിയ നടന്മാരിൽ ഒരാളാണ് നടൻ ശ്രീനാഥ് ഭാസി. ചെറിയ വേഷങ്ങൾ ആണ് ചെയ്യുന്നത് എങ്കിൽ പോലും അതിൽ തന്റെ ഒരു കയ്യൊപ്പ് പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ നടന്റെ ഏറ്റവും പുതിയ ചിത്രം ‘ചട്ടമ്പി’  എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് അഭിമുഖം നൽകുന്ന തിരക്കിലായിരുന്നു ശ്രീനാഥ്.

എന്നാൽ ഇപ്പോഴിതാ നടനെതിരെ പരാതിയുമായി മാധ്യമ പ്രവർത്തക രംഗത്ത് വന്നിരിക്കുകയാണ്. അഭിമുഖത്തിനിടെ അദ്ദേഹം അസഭ്യവർഷം നടത്തുകയും അപമാനിക്കുകയും, ഭീ,ഷ,ണി പെടുത്തുകയും ചെയ്തെന്നാണ് പരാതി. കഴിഞ്ഞ ദിവസം ഒരു പ്രമുഖ ഹോട്ടലിൽ വെച്ച് നടത്തിയ അഭിമുഖത്തിൽ ചോദിച്ച ചോദ്യങ്ങൾ ശ്രീനാഥിന് ഇഷ്ടപ്പെടാതെ വരികയും, അതിനെ തുടർന്ന് അദ്ദേഹം മോശം ഭാഷയിൽ പ്രതികരിക്കുകയും, ഇവരുടെ ക്യാമറ മാനോടും മോശമായി പേരുമായി എന്നും പരാതിയിൽ പറയുന്നു.

എന്നാൽ ഒപ്പം ഉണ്ടായിരുന്ന ഈ സിനിമയുടെ നിർമ്മാതാവ് ഈ സംഭവത്തിൽ ഇടപെട്ടപ്പോൾ അദ്ദേഹത്തോടും ഇയാൾ അക്രമാസക്തമായി പെരുമാറി എന്നും പരാതിയിൽ യുവതി ആരോപിക്കുന്നു. പരസ്യമായി സ്ത്രീത്വ അപമാനിച്ച ശ്രീനാഥ് ഭാസിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മാധ്യമപ്രവര്‍ത്തക മരട് പൊ,ലീ,സിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. പ്രസിദ്ധീകരണയോഗ്യമല്ലാത്ത വിധത്തിലുള്ള കടുത്ത അശ്ലീലഭാഷയാണ് ശ്രീനാഥ് ഭാസി ഉപയോഗിച്ചത് എന്നും യുവതി പരാതിയിൽ എടുത്ത് പറയുന്നു.

നടനെതിരെ ഇതിനുമുമ്പും കരാർ അടിസ്ഥാനത്തിലുള്ള സിനിമകളുടെ ലൊക്കേഷനില്‍ ശ്രീനാഥ് ഭാസി സമയത്തിന് എത്താത്തത് വലിയ നഷ്ടത്തിന് ഇടയാക്കുന്നുണ്ട് എന്നും ആരോപിച്ച് നടനെതിരെ നടപടി എടുക്കണം എന്ന് ആവിശ്യപ്പെട്ട് ഫിലിം ചേമ്പറിൽ നടനെതിരെ നേരത്തെയും പരാതികൾ എത്തിയിരുന്നു. മറ്റു താരങ്ങൾ എത്തുന്നത് പോലെ കൃത്യ സമയത്ത് ലൊക്കേഷനിൽ ഏതാണ് കഴിയാത്തതിന്റെ കാരണം ഫിലിം ചേമ്പറിൽ ബോദിപ്പിക്കണം എന്നും, ഇനി വരുന്ന സിനിമകളില്‍ ഫിലിം ചേമ്പറിനോട് അറിയിച്ചിട്ട് മാത്രമേ ശ്രീനാഥിനെ കാസ്റ്റ് ചെയ്യാനാവുകയുള്ളു എന്നും അന്ന് നടപടി എടുത്തിയിരുന്നു….

 

Articles You May Like

Leave a Reply

Your email address will not be published.