വൃത്തികേട് ആര് കാണിച്ചാലും ഫലം ഇതുതന്നെ ആയിരിക്കും ! മമ്മൂട്ടി അല്ല ഇനി ആര് പറഞ്ഞാലും ഇത് തന്നെയാണ് അവസ്ഥ ! സുരേഷ് കുമാർ പ്രതികരിക്കുന്നു !

ശ്രീനാഥ്‌ ഭാസിയെ സിനിമ നിർമാതാക്കളുടെ സംഘടനാ വിലക്കിയത് ഏറെ വാർത്താപ്രാധാന്യം നേടിയ വിഷയമായിരുന്നു. അവതാരകയോട് മോശമായി മറുപടി പറഞ്ഞു എന്ന പ്രശ്‌നത്തെ തുടർന്നാണ് ശ്രീനാഥിനെ താൽക്കാലികമായി സിനിമയിൽ നിന്നും വിലക്കിയത്. ഈ സംഭവത്തെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്ത് വന്നത്, അതിൽ കഴിഞ്ഞ ദിവസം മമ്മൂട്ടി നിർമാതാക്കളുടെ ഈ തീരുമാനത്തെ എതിർത്ത് സംസാരിച്ചിരുന്നു.

നടനെ വിലക്കിയത് തെറ്റായിപ്പോയി എന്നും, ആരുടേയും അന്നം മുടക്കികൊണ്ടല്ല ശിക്ഷ കൊടുക്കേണ്ടത് എന്നും വിലക്കിയതിനോട് തനിക്ക് യോജിപ്പ് ഇല്ല എന്നും മമ്മൂട്ടി പ്രതികരിച്ചു, മമ്മൂട്ടിയുടെ ആ വാക്കുകൾ വലിയ രീതിയിൽ സിനിമ രംഗത്ത് ചർച്ച ആയിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഈ വാക്കുകളോട് തങ്ങളുടെ പ്രതികരണം അറിയിച്ചിരിക്കുകയാണ് കേരളം ഫിലിം ചേമ്പർ പ്രേസിടെന്റും, പ്രശസ്ത  നിർമാതാവുമായ സുരേഷ് കുമാർ.

മനോരോമ ഓൺലൈനോട് ആയിരുന്നു  അദ്ദേഹത്തിന്റെ പ്രതികരണം. ആ വാക്കുകൾ,   മമ്മൂട്ടി അല്ല ഇനി ആര് പറഞ്ഞാലും അന്നം മുട്ടിക്കുന്നവന്റെ അന്നം ഞങ്ങൾ മുട്ടിക്കും, എല്ലാ ദിവസവും രാവിലെ എഴുനേറ്റ് ആരെയെങ്കിലും വിലക്കുന്ന ശീലം ഉള്ളവരല്ല ഞങ്ങളുടെത്.  ശ്രീനാഥിനെ ആ ഒരു സംഭവത്തിന് മാത്രമല്ല വിലക്കിയത്, അയാളെ കുറിച്ച് നിർമാതാക്കൾക്ക് പലർക്കും പരാതി ഉണ്ടായിരുന്നു. സമയത്തിന് ഷൂട്ടിങ്ങിന് എത്തുന്ന പതിവ് അയാൾക്ക് ഇല്ലായിരുന്നു, പറഞ്ഞു ഉറപ്പിച്ച തുകയിൽ നിന്നും കൂടുതൽ പണം വാങ്ങുന്ന ശീലവും ഉണ്ട്. പല തവണ വാണിങ് കൊടുത്തതാണ്. ഫലം കണ്ടില്ല അതുകൊണ്ടാണ് ഇങ്ങനെ ഒരു കടുത്ത നടപടി എടുക്കേണ്ടി വന്നത്.

ഇനി ഇതിനോട് മമ്മൂട്ടിയോ മോഹൻലാലോ മറ്റു ആര് പരാതി പറഞ്ഞാലും ഒരു ഫലവും ഇല്ല.  മമ്മൂട്ടി കാര്യങ്ങൾ വ്യക്തമാക്കി മനസിലാക്കാത്തത് കൊണ്ടാകും അങ്ങനെ പ്രതികരിച്ചത്. എന്താണ് സംഭവിച്ചത്, അല്ലെങ്കിൽ ഇങ്ങനെ ഒരു തീരുമാനം ഞങ്ങൾ എടുത്തതിന്റെ കാരണം മനസിലാക്കിയതിന് ശേഷം വേണം മമ്മൂട്ടിയെ പോലെ ഉള്ളവർ പ്രതികരിക്കാൻ. അങ്ങനെ ഒരു ചോദ്യം വന്നപ്പോൾ, പരിശോധിച്ച് മറുപടി പറയാം എന്ന് അദ്ദേഹത്തിന് പറയാമായിരുന്നു, നിർമാതാക്കൾ കാശ് കൊടുത്താലേ തന്റെ വീട്ടിലെ അടുപ്പിൽ തീ എരിയൂ എന്ന് പറഞ്ഞിരുന്ന സീനിയർ താരങ്ങൾ ജീവിച്ചിരുന്ന നാടാണ് ഇത്. നസീർ സർ എല്ലായ്പ്പോഴും ഇക്കാര്യം പറയുമായിരുന്നു. സുകുമാരി, ജയഭാരതി തുടങ്ങിയവരും ഇങ്ങനെ പറയുന്നതു ഞാൻ കേട്ടിട്ടുണ്ട്.

ഇപ്പോഴത്തെ അവസ്ഥ അതല്ല സിനിമ കാശ് മുടക്കി നിർമിക്കുന്ന നിർമാതാക്കൾക്ക് ഒരു വിലയും ഇല്ലാത്ത ഒരു അവസ്ഥയാണ്. ഇന്ന് ഈ കാണുന്ന രീതിയിൽ സിനിമ മേഖല എത്തി നിൽക്കുന്നത് ഒരുപാട് നിർമാതാക്കളുടെ കഷ്ടപ്പാടിന്റെ കൂടെ ഫലമാണ്. അതുപോലെ സിനിമ സീറ്റുകളിലെ ലഹരി ഉപയോഗം തടയാൻ വേണ്ട നടപടികൾ എല്ലാം സ്വീകരിക്കുമെന്നും സുരേഷ് കുമാർ പ്രതികരിച്ചു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *