
പ്രണവ് വീട്ടിൽ വന്ന ശേഷമാണ് ആ മാറ്റം ശ്രീനിയേട്ടനിൽ കണ്ടുതുടങ്ങിയത് ! അത് ഞങ്ങൾക്ക് ഒരു അതിശയമായിരുന്നു !
ശ്രീനിവാസൻ എന്ന നടൻ മലയാളികൾക്ക് എന്നും പ്രിയങ്കരനാണ്. അദ്ദേഹം നടനായും സംവിധായകൻ ആയും, തിരക്കഥാകൃത്തായും മലയാള സിനിമക്ക് നൽകിയിട്ടുള്ള സംഭാവനകൾ വളരെ വലുതാണ്. ഇപ്പോൾ അദ്ദേഹം ആരോഗ്യപരമായി വളരെ അധികം ബുദ്ധിമുട്ടുകൾ നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. പക്ഷെ ഇപ്പോൾ അദ്ദേഹം പതിയെ പഴയ സ്ഥിതിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. അതുപോലെ അടുത്തിടെ നടന്ന മഴവില്‍ മനോരമയുടെ ഷോ യില്‍ വികാരധീനനായി കണ്ടതിന്റെ കാരണവും വനിതയ്ക്ക് നല്കിയ അഭിമുഖത്തിലൂടെ ശ്രീനിവാസന് പറയുകയാണ്. ഒപ്പം എന്തിനും ഏതിനും താങ്ങായി കൂടെയുള്ള ഭാര്യ വിമല ടീച്ചറും ഭര്‍ത്താവിനെ കുറിച്ചുള്ള കാര്യങ്ങള്‍ പറയുന്നുണ്ട്.
അവരുടെ വാക്കുകൾ ഇങ്ങന, അന്ന് ശ്രീനിവാസന് കരഞ്ഞത് എന്തിനായിരുന്നു എന്നതിന് ഭാര്യയാണ് ഉത്തരം പറഞ്ഞത്.. ‘ശ്രീനിയേട്ടന് അങ്ങനെയൊന്നും ഇമോഷണലാവുന്ന ആളല്ലന്നാണ് വിമല ടീച്ചര്‍ പറയുന്നത്. പക്ഷേ അന്ന് മഴവില്‍ മനോരമയുടെ പരിപാടിയ്ക്കിടെ അദ്ദേഹം കരഞ്ഞ് പോയി. അതിനൊരു കാരണമുണ്ട്. വിനീതിനും പ്രണവിനും കല്യാണിയ്ക്കും ഒരുമിച്ച് അവാര്‍ഡ് പ്രഖ്യാപിച്ചപ്പോഴാണ് ശ്രീനിയേട്ടന് വിതുമ്പിപ്പോയതെന്ന് ടീച്ചര്‍ പറയുമ്പോള്‍ ഞാനൊരു നിമിഷം പഴയതൊക്കെ ഓര്‍ത്ത് പോയെന്നായിരുന്നു ശ്രീനിവാസന്റെ മറുപടി. സത്യത്തിൽ ജീവിതത്തില്‍ ഇങ്ങനെയുള്ള സന്ദര്‍ഭങ്ങള്‍ ഉണ്ടാകുമെന്ന് ഞാനോ പ്രിയനോ മോഹന്‍ലാലോ ഒരിക്കലും ചിന്തിച്ചിരുന്നില്ല എന്നും അദ്ദേഹം പറയുന്നു.
അതുപോലെ പ്രണവ് വീട്ടിൽ വന്ന നിമിഷത്തെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. ശ്രീനിയേട്ടന് അസുഖം ഇത്രയും ഭേദമാവുന്നതിന് മുന്‍പ് ഒരു ദിവസം വിനീതിനൊപ്പം പ്രണവും വീട്ടിലേക്ക് വന്നു. സാധാരണ ഞങ്ങള്‍ ആരെങ്കിലും ചെന്ന് ശ്രീനിയേട്ടനെ വിളിച്ചുണര്‍ത്തി പിടിച്ച് കൊണ്ട് വരികയാണ് പതിവ്. പക്ഷെ അന്ന് അദ്ദേഹം ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് തന്നെ എഴുനേറ്റ് നടന്ന് വന്ന് ഹാളിൽ വന്നിരുന്നു. ഉറക്കത്തിനിടയിൽ എങ്ങനെയോ അപ്പു വന്നിട്ടുണ്ട് എന്നദ്ദേഹം അറിഞ്ഞു, അങ്ങനെയാണ് തന്നെ എഴുനേറ്റ് വന്നത് എന്ന് ഭാര്യ പറയുന്നു.

അപ്പോൾ ശ്രീനിവാസൻ പറയുക ഉണ്ടായി, പ്രണവ് മോഹന്‍ലാലിനെ എനിക്ക് വലിയ ഇഷ്ടമാണ്, അത് പക്ഷെ മോഹന്‍ലാലിന്റെ മകനായത് കൊണ്ടല്ല, അവന് നല്ല വ്യക്തിത്വമുണ്ട്. അത് കൊണ്ട് കൂടിയാണ് പ്രണവിനെ ഇഷ്ടപ്പെടുന്നതെന്നാണ് അദ്ദേഹം പറയുന്നത്. അതുപോലെ മഴവില്‍ മനോരമയുടെ പരിപാടിയ്ക്കിടെ വേദിയില്‍ വെച്ച് മോഹന്‍ലാല്‍ ശ്രീനിവാസനെ ഉമ്മ വച്ചിരുന്നു. ആ നിമിഷം എന്ത് തോന്നിയെന്ന ചോദ്യത്തിന് ‘അതുകൊണ്ടാണല്ലോ നമ്മള് അദ്ദേഹത്തെ മോഹന്‍ലാല്‍ എന്ന് വിളിക്കുന്നതെന്ന്’ എന്നും ശ്രീനിവാസന് പറയുന്നു.
അതുപോലെ ജീവിതത്തിലെ എപ്പോഴെങ്കിലും കുറ്റബോധം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെ കുറ്റബോധം തോന്നേണ്ട വിധത്തില്‍ ഞാൻ മോശമായി ഇതുവരെ ജീവിച്ചിട്ടില്ലെല്ല, പക്ഷേ ഇത്രയും സിഗററ്റ് വലിക്കേണ്ടതില്ലെന്ന് തോന്നുന്നുണ്ട്. കാരണം പുകവലിയാണ് എന്റെ ആരോഗ്യം തകര്‍ത്തത്. ഈ അവസ്ഥയിലും ഒരു സിഗററ്റ് കിട്ടിയാല്‍ ഞാന്‍ വലിക്കും. അത്രയ്ക്കും അഡിക്ഷനുണ്ട്. എനിക്ക് മറ്റുള്ളവരോട് ഒരു ഉപദേശമേയുള്ളു. കഴിയുമെങ്കില്‍ പുകവലിക്കാതെ ഇരിക്കുക എന്നും ശ്രീനിവാസന് പറയുന്നു.
Leave a Reply