
‘ഇതാണ് ഞങ്ങൾ കാണാൻ ആഗ്രഹിച്ച ഞങ്ങളുടെ ശ്രീനിയേട്ടൻ’ ! പഴയ ആവേശത്തോടെ വേദിയെ കൈയിലെടുത്ത് ശ്രീനിവാസൻ ! കൈയ്യടി !
മലയാളികൾക്കും മലയാള സിനിമ ലോകത്തിനും ഒരിക്കലും മാറ്റി നിർത്താൻ കഴിയാത്ത അതുല്യ കലാകാരനാണ് ശ്രീനിവാസൻ. മലയാള സിനിമക്ക് അദ്ദേഹം നൽകിയ വിലമതിക്കാനാകാത്ത സംഭാവനകൾ എന്നും ഓർമിക്കപെടുന്നവയാണ്. അദ്ദേഹം ആരോഗ്യപരമായി ഏറെ പ്രശ്നങ്ങൾ നേരിട്ടിരുന്നു, എന്നാൽ ഇപ്പോൾ ആ അവസ്ഥയിൽ നിന്നെല്ലാം അദ്ദേഹം മുക്തനായി വീണ്ടും പഴയ ജീവിതത്തിലേക്ക് തിരികെ വന്നുകൊണ്ടിരിക്കുകയാണ്. അദ്ദേഹം പൂർണ്ണമായും അദ്ദേഹം പഴയ സ്ഥിതിയിലേക്ക് എത്തി എന്നതിന്റെ തെളിവാണ് ഇന്ന് വൈറലാകുന്ന വീഡിയോ എന്നാണ് ആരാധകൻ പറയുന്നത്.
ഏത് കാര്യവും നർമ്മത്തിൽ കലർത്തി കാണികളെ കൈയിലെടുക്കാൻ ഏറെ കഴിവുള്ള ആളാണ് ശ്രീനിവാസൻ എന്നത് നമുക്ക് അറിയാവുന്ന കാര്യമാണ്. ഇപ്പോഴിതാ ഷാജി കൈലാസ് പൃഥ്വിരാജ് ചിത്രം ‘കാപ്പ’യുടെ ഓഡിയോ ലോഞ്ചില്‍ കാണികളെ കൈയിലെടുത്ത അദ്ദേഹത്തിന്റെ വീഡിയോ ആണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. മലയാള സിനിമയിലെ ഏറ്റവും മികച്ച തിരക്കഥാകൃത്തും സൂപ്പര്‍ ഹിറ്റുകള്‍ എഴുതിയാള്‍ താനാണെന്നും പറഞ്ഞു കൊണ്ടാണ് ചിത്രത്തന്റെ ഓഡിയോ ലോഞ്ച് ഉദ്ഘാടനം ചെയ്ത് തമാശ രൂപേണ ശ്രീനിവാസന് സംസാരിച്ചത്.

ആ വാക്കുകൾ ഇങ്ങനെ, “വേറെ ആരും പറയാനില്ലാത്തത് കൊണ്ട് കുറേക്കാലമായി മൂടിവെച്ച ഒരു സത്യം ഞാന്‍ തുറന്ന് പറയുകയാണ്. മലയാള സിനിമയിലെ ഏറ്റവും മികച്ച തിരക്കഥകൃത്ത് ഞാന്‍ ആണ്”. ഏറ്റവും കൂടുതല്‍ സൂപ്പര്‍ ഹിറ്റുകള്‍ എഴുതിയ ആളും ഞാന്‍ ആണ്. ഫാസിലിനെ കുറേ നാളിന് ശേഷം കണ്ടപ്പോള്‍ എനിക്ക് സന്തോഷമായി. ഇനി ഒരുപക്ഷെ എന്നെ കാണാത്തത് കൊണ്ടാണോ അദ്ദേഹം എന്നെ സിനിമയില്‍ എടുക്കാത്തത് എന്ന എനിക്ക് സംശയം ഉണ്ടായിരുന്നു. ഇപ്പോള്‍ ഒരു സിനിമയില്‍ ഞാന്‍ അഭിനയിക്കുന്നുണ്ട്. ഫാസിലിന്റെ അടുത്ത സിനിമയില്‍ ഞാന്‍ അഭിനയിക്കാം. കുറേ നാളുകളായി എല്ലാവരേയും കാണാന്‍ സാധിച്ചില്ല..
ഏറെ നാളുകൾക്ക് ശേഷം വീണ്ടും എല്ലാവരെയും കാണാൻ കാണാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമാണ്. ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതയും അതുതന്നെയാണ്. ഇതുപോലെ ഒരു യൂണിയന് ഉണ്ടാക്കിയത് തന്നെ സഹപ്രവര്‍ത്തകരുടെ കാരുണ്യം കൊണ്ടാണ്. ഷാജി കൈലാസ് ഇങ്ങനെ ഒരു സിനിമ സംവിധാനം ചെയ്തത് ആ കാരുണ്യം അദ്ദേഹത്തിനുള്ളത് കൊണ്ടാണ്. തുടര്‍ന്നും ആ കാരുണ്യം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. എന്നും എന്നാണ് ശ്രീനിവാസന് പറഞ്ഞു. ഇന്ദുഗോപന്റെ നോവലായ ‘ശങ്കുമുഖി’യെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഏറെ പ്രേക്ഷക പ്രതീക്ഷയുള്ള ചിത്രം ഡിസംബര്‍ 22 നാണ് റിലീസ് ചെയ്യുന്നത്.
Leave a Reply