
അമിതമായ പു,ക,വ,ലിയാണ് അച്ഛന്റെ ഇപ്പോഴത്തെ ഈ അവസ്ഥക്ക് കാരണം ! ഇപ്പോൾ അദ്ദേഹം എല്ലാവരെയും ഉപദേശിക്കുന്നു ! വിനീത് പറയുന്നു !
മലയാളികൾക്ക് ശ്രീനിവാസൻ എന്ന നടൻ എന്നും പ്രിയപ്പെട്ടതാണ്. അദ്ദേഹം ഇപ്പോൾ തന്റെ ആരോഗ്യം വീണ്ടെടുത്ത് വീണ്ടും പഴയത് പോലെ സിനിമ രംഗത്ത് സജീവമാകാൻ ഒരുങ്ങുകയാണ്. അച്ഛന്റെ തിരിച്ചുവരവിന് വേണ്ടി ആത്മാർത്ഥമായി ശ്രമിക്കുകയാണ് മകൻ വിനീത് ശ്രീനിവാസൻ. ഇപ്പോഴിതാ അദ്ദേഹം തന്റെ അച്ഛനെ കുറിച്ചും കുടുംബത്തെ കുറിച്ചും പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ശ്രീനിവാസന്റെ രോഗാവസ്ഥ മലയാളികളെ ഒന്നടങ്കം വേദനിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി അദ്ദേഹത്തെ സ്നേഹിക്കുന്ന മലയാളികൾ ഒരുപോലെ ആഗ്രഹിച്ചിരുന്നു.
രോഗം ഭേദമായ അവസ്ഥയിൽ ശ്രീനിവാസൻ തന്നെ പറഞ്ഞിരുന്നു പു,ക,വ,ലിയാണ് എന്നെ ഈ അവസ്ഥയിൽ എത്തിച്ചത് എന്ന്.. പുകവലിയാണ് എന്റെ ആരോഗ്യം തകര്‍ത്തത്. ഈ അവസ്ഥയിലും ഒരു സി,ഗ,റ,റ്റ് കിട്ടിയാല്‍ ഞാന്‍ വലിക്കും. അത്രയ്ക്കും അഡിക്ഷനുണ്ട്. എനിക്ക് മറ്റുള്ളവരോട് ഒരു ഉപദേശമേയുള്ളു. കഴിയുമെങ്കില്‍ പുകവലിക്കാതെ ഇരിക്കുക , എന്നാൽ ഇതെല്ലം പറയുന്നുണ്ട് എങ്കിലും ഇപ്പോഴും ഒരു സി,ഗ,രറ്റ്ന്നും കിട്ടിയാൽ ഞാൻ വലിക്കും അത്രക്ക് അഡിക്ടായി പോയിരുന്നു എന്നും ശ്രീനിവാസന് പറഞ്ഞിരുന്നു.

അതുകൊണ്ട് തന്നെ ഇപ്പോൾ വിനീത് പറയുന്നത്, അച്ഛനെ വീണ്ടും പഴയ രീതിയിലേക്ക് കൊണ്ടുവരാൻ ഏറ്റവും നല്ല മരുന്ന് സിനിമ തന്നെയാണ്, ഏറെ നാളത്തെ ഇടവേളക്ക് ശേഷം അദ്ദേഹം വീണ്ടും ക്യാമറക്ക് മുന്നിൽ എത്തുന്ന ചിത്രമാണ് കുറുക്കൻ. അദ്ദേഹം സിനിമയിൽ അഭിനയിച്ചിട്ട് ഇപ്പോൾ ഒരു വർഷത്തിൽ അധികമായി, സിനിമയാണ് അച്ഛനുള്ള വലിയ മരുന്ന്. ഡയലോഗ് പഠനവും മറ്റുമായി ആൾ ഇപ്പോൾ തിരക്കിലാണ്. വീണ്ടും സിനിമ എഴുതാനുള്ള പദ്ധതികൾ അച്ഛനുണ്ട്. പക്ഷേ, ഉടനെ എഴുത്തു തുടങ്ങിയാൽ സിഗരറ്റ് വലിക്കുമോ എന്ന പേടി ഞങ്ങൾക്കുള്ളതു കൊണ്ട് കുറച്ചു കഴിഞ്ഞ് ആയാലും മതി എഴുത്ത് എന്നാണ് ഞങ്ങളുടെ തീരുമാനം എന്നും വിനീത് പറയുന്നു.
അതുപോലെ അച്ഛനെയും ലാൽ അങ്കിളിനെയും വെച്ച് ഒരു സിനിമ എന്നത് തന്റെ സ്വപ്നം ആണെന്നും, എല്ലാം ഒത്ത് വന്നാൽ അത് ഉടനെ നടക്കുമെന്നും അദ്ദേഹം പറയുന്നു. അതുപോലെ രോഗാവസ്ഥയിൽ നിന്നും അച്ഛന്റെ പെട്ടെന്നുള്ള അച്ഛൻ ആശുപത്രിയിൽ കിടക്കുന്ന അവസ്ഥയിലും ‘അമ്മ അങ്ങനെ വിഷമിച്ച് ഒന്നും ഞങ്ങൾ കണ്ടിട്ടില്ല, കാരണം അച്ഛൻ പഴയത് പോലെ തിരിച്ച് വരും എന്നത് മറ്റാരേക്കാളും അമ്മക്ക് ഉറപ്പായിരുന്നു. ഇടയ്ക്ക് ഐസിയുവില്‍ കയറി കണ്ടിരുന്ന സമയത്തും തനിക്ക് ടെന്‍ഷനൊന്നുമുണ്ടായിരുന്നില്ലെന്ന് അമ്മ പറഞ്ഞിരുന്നു. അച്ഛനൊപ്പമുണ്ടാവുക എന്നതില്‍ തന്നെ സന്തോഷം കണ്ടെത്തുന്നയാളാണ് അമ്മ എന്നും വിനീത് പറയുന്നു.
Leave a Reply