
ഭാര്യയെ കുറിച്ച് നല്ല ഓര്മ്മകള് ഒന്നും ഇല്ല ! അബന്ധം പറ്റിയത് പോലെയാണ് !
മലയാളികൾക്ക് ഏവർക്കും വളരെ പ്രിയങ്കരനായ ആളാണ് നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ. അദ്ദേഹത്തിന്റെ ഓരോ വിശേഷങ്ങളും വളരെ പെട്ടന്നാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. അത്തരത്തിൽ ഇപ്പോഴിതാ ശ്രീനിവാസൻ മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ശ്രീനിവാസനും ഭാര്യ വിമലയും തമ്മിൽ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഇപ്പോഴിതാ തങ്ങളുടെ വിവാഹത്തെ കുറിച്ച് ശ്രീനിവാസനും ഭാര്യ വിമലയും സംസാരിക്കുകയാണ്
വിമല പറയുന്നത് ഇങ്ങനെ, സിനിമയിൽ എത്തിയ ശേഷമാണ് ശ്രീനിവാസൻ വിവാഹിതനായത്. രജിസ്റ്റർ വിവാഹമായിരുന്നു ഇരുവരുടേതും. 1984 ജനുവരി പതിമൂന്നാം തീയ്യതി വെള്ളിയാഴ്ചയായിരുന്നു ഞങ്ങളുടെ കല്യാണം. അതിന് മൂന്ന് ദിവസം മുമ്പാണ് ശ്രീനിയേട്ടൻ നാട്ടിൽ വരുന്നത്. വിവാഹത്തിന് പുതിയ ഷർട്ട് വാങ്ങാൻ അദ്ദേഹത്തിന്റെ പക്കൽ പൈസ ഇല്ലായിരുന്നു. അങ്ങനെ കല്യാണ ദിവസം കൂത്തുപറമ്പിൽ പോയി ടാക്സി വിളിച്ച് കൊണ്ട് വന്നു. കല്യാണശേഷം നേരെ ശ്രീനിയേട്ടന്റെ വാടക വീട്ടിലേക്കാണ് പോയത് എന്നും വിമല ഇതിനുമുമ്പും പറഞ്ഞിരുന്നു.
എന്നാൽ ഭാര്യയെ കുറിച്ച് ചോദിച്ചപ്പോൾ ശ്രീനിവാസന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു, എന്റെ ഭാര്യ വിമലയെ കുറിച്ച് എനിക്ക് നല്ല ഓർമകൾ ഒന്നും ഇല്ല. വിവാഹം ഒരു അബദ്ധം പറ്റിയത് പോലെയാണ് തോന്നിയത്. ഞാൻ ഇപ്പോഴും വേറൊരാളെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഞാൻ വെറുതെ കള്ളം പറഞ്ഞതല്ല. ആളുണ്ട് പക്ഷെ പേര് പറയില്ല. വേറെ ഒരു കല്യാണം കഴിക്കണമെന്ന് ആഗ്രഹിക്കുന്നതായി ഭാര്യയോട് പറഞ്ഞിട്ടുണ്ട്.

ഇനിയും തനിക്ക് വിവാഹം കഴിക്കണം എന്ന ആഗ്രഹം ശ്രീനിവാസൻ പറഞ്ഞപ്പോൾ വിമലയുടെ പ്രതികരണം ഇങ്ങനെ, വേറൊരു വിവാഹം കഴിക്കണമെന്നത് ഇപ്പോഴും പറയാറുണ്ട്. ഞാൻ പക്ഷെ സമ്മതിക്കില്ല. ആ മോഹം മനസിൽ ഇരിക്കട്ടെ വിമല വ്യക്തമാക്കി. അതുപോലെ വിവാഹ സമയത്ത് താലി മാല വാങ്ങാൻ പോലും പണം ഇല്ലാതിരുന്ന ശ്രീനിവാസൻ ഇതിന്റെ ആവിശ്യത്തിനായി നടൻ മണിയൻ പിള്ള രാജുവിനോട് പൈസ കടം ചോദിക്കുകയും, എന്നാൽ മണിയൻ പിള്ള രാജുവിന്റെ കയ്യിൽ കാശ് ഉണ്ടായിരുന്നില്ല. ഇക്കാര്യം മമ്മൂട്ടിയെ അറിയിച്ചു. അങ്ങനെ മമ്മൂട്ടി തന്റെ കൈയ്യിൽ അപ്പോൾ ഉണ്ടായിരുന്ന 3000 രൂപ നൽകുക ആയിരുന്നു.
എന്നാൽ ഇതറിഞ്ഞ സുൽഫത്ത് മമ്മൂട്ടിയെ വഴക്ക് പറയുകയും, ഏറ്റവും കുറഞ്ഞത് ഒരു പതിനായിരം രൂപ യെങ്കിലും കൊടുക്കേണ്ടതായിരുന്നു എന്നും പറഞ്ഞാണ് സുൽഫത്ത് മമ്മൂക്കയെ വഴക്ക് പറഞ്ഞിരുന്നത് എന്നും അടുത്തിടെ മണിയൻ പിള്ള രാജു തന്നെ തുറന്ന് പറഞ്ഞിരുന്നു.
Leave a Reply