
എനിക്ക് കിട്ടിയ ആദരാഞ്ജലികള്‍ എല്ലാം സ്നേഹത്തോടെ സ്വീകരിക്കുന്നു ! ആള്‍ക്കാര്‍ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട ! ശ്രീനിവാസൻ പറയുന്നു !
മലയാള സിനിമയുടെ അഭിമാന താരങ്ങളിൽ ഒരാളാണ് ശ്രീനിവാസൻ. മലയാള സിനിമയിലെ നടനായും സംവിധായകനായും, തിരക്കഥാകൃത്തായും, നിർമ്മാതാവായും നിറഞ്ഞു നിന്ന ആളാണ് നടൻ ശ്രീനിവാസൻ. നായകനായും സഹ നടനായും, വില്ലനായും കൊമേഡിയനായും എല്ലാത്തരം കഥാപാത്രങ്ങളും ഒന്നിന് ഒന്ന് മികച്ചതാക്കിയിട്ടിയുള്ള അദ്ദേഹം മലയാള സിനിമക്ക് ഒരുപാട് സംഭാവനകൾ നൽകിയിട്ടുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ആരോഗ്യപരമായി നേരിടുന്ന ചില പ്രശ്നങ്ങൾ കാരണം ആശുപത്രിയിൽ കഴിയുക ആയിരുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് കഴിഞ്ഞ ദിസവം അദ്ദേഹത്തെ അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ അതിതീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
എന്നാൽ അപ്പോഴും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ് എന്ന വാർത്തകളാണ് വരുന്നത് എങ്കിലും സമൂഹ മദ്യംനങ്ങളിൽ അടക്കം അത് തെറ്റായി പ്രചരിച്ചിരുന്നു, അതീവ ഗുരുതരം തുടങ്ങി പല വാർത്തകളും സജീവമായിരുന്നു, ആ കൂട്ടത്തിൽ അദ്ദേഹത്തിന്റെ ഫോട്ടോകൾ വെച്ച് ആദരാഞ്ജലികൾ എന്ന പേരോട് പോസ്റ്റുകൾ സജീവമായിരുന്നു. ഇപ്പോഴിതാ അത്തരം വാർത്തകളോട് ശ്രീനിവാസൻ ആശുപത്രി കിടകകയിൽ ഇന്നും പ്രതികരിച്ചതാണ് ഏറെ ശ്രദ്ധ നേടുന്നത്. ചികിത്സയില്‍ കഴിയുന്ന തന്നെ കുറിച്ച് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളോട് ശ്രീനിവാസന്‍ ചിരിച്ചുകൊണ്ടാണ് പ്രതികരിച്ചെന്ന് നിര്‍മാതാവും തിരക്കഥാകൃത്തുമായ മനോജ് രാംസിങ്. വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നുവെന്ന് ശ്രീനിവാസനോട് പറഞ്ഞപ്പോഴായിരുന്നു അദ്ദേഹം പ്രതികരിച്ചതെന്നും മനോജ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ആള്‍ക്കാര്‍ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്… കൂടുതലായി പോയാല്‍ കുറച്ചു മനോജിന് തന്നേക്കാം’ മിനിറ്റുകള്‍ക്ക് മുമ്പ് ഐ.സി.യു.വില്‍ കിടന്ന് സ്വന്തമായി ശ്വസിക്കുന്ന ശ്രീനിയേട്ടനോട് ചേച്ചിയുടെ ഫോണില്‍ സംസാരിച്ചപ്പോള്‍. ശ്രീനിയേട്ടന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള ചില മനോരോഗികളുടെ പോസ്റ്റിന്റെ കാര്യം പറഞ്ഞപ്പോഴുള്ള ശ്രീനിയേട്ടന്റെ ചിരിച്ചുകൊണ്ടുള്ള മറുപടിയാണ് മുകളില്‍ പറഞ്ഞത്. ആ മറുപടി കൊണ്ടുതന്നെ ഞാനായി ഈ പോസ്റ്റില്‍ ഒന്നും കൂട്ടിച്ചേര്‍ക്കുന്നില്ല,’ എന്നാണ് മനോജ് പറയുന്നത്.
അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആരോഗ്യനില വളരെ തൃപ്തികരമാണെന്നും, മരുന്നുകളോടും ചികിത്സകളോടും അദ്ദേഹം നല്ല രീതിയിൽ പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് അദ്ദേഹത്തെ അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ അതിതീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ കഴിഞ്ഞ ദിവസം വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതാണ് അത്തരം വാർത്തകൾ പ്രചരിക്കാൻ ഇടയായത്. ഏത് കാര്യവും നർമ്മത്തിൽ ചാലിച്ച് പ്രതികരിക്കാറുള്ള അദ്ദേഹം ഇത്തവണയും അത് തെറ്റിച്ചില്ല….
Leave a Reply