
‘നീ എനിക്ക് എന്നും പ്രിയപ്പെട്ടവൻ’ ! ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ തരണം ചെയ്ത് ശ്രീനിവാസൻ പൊതുവേദിയിൽ ! ചിത്രം ശ്രദ്ധ നേടുന്നു !
മലയാള സിനിമ രംഗത്ത് നടൻ ശ്രീനിവാസന്റെ സ്ഥാനം അത് ഒന്ന് വേറെ തന്നെയാണ്. അദ്ദേഹം നമുക്ക് സമ്മാനിച്ചിട്ടുള്ള മികച്ച സിനിമകളും പകരം വെക്കാനില്ലാത്ത കഥാപാത്രങ്ങളും എല്ലാം ഇന്നും പ്രേക്ഷകർ ഹൃദയത്തോട് ചേർത്ത് നിർത്തിയിരിക്കുന്നു. എന്നാൽ കഴിഞ്ഞ ഒരു മാസമായി അദ്ദേഹം ഏറെ ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്നു. അച്ഛന്റെ ആരോഗ്യ അവസ്ഥയെ കുറിച്ച് ധ്യാൻ പറഞ്ഞത് ഇങ്ങനെ, ഹൃദയ സംബന്ധമായ അസുഖത്ത തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അദ്ദേഹത്തിന് മാർച്ച് അവസാനതോടെ നെഞ്ചുവേ,ദ,ന ഉണ്ടാകുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ആൻജിയോഗ്രാമിൽ ധമനികളിലെ രക്തമൊഴുക്കിന് തടസമുള്ളതായി കണ്ടെത്തിയിരുന്നു. ഇതോടെയാണ് ബൈപാസ് സർജറി ചെയ്തത്. ഇപ്പോൾ അച്ഛന്റെ ആരോഗ്യനില മെച്ചപ്പെട്ട് വരികയാണ്.
ഈ അവസ്ഥയിൽ ഇപ്പോഴിതാ ഏവരെയും ഞെട്ടിച്ചുകൊണ്ട് അദ്ദേഹം ഏറെ നാളത്തെ ഇടവേളക്ക് ശേഷം ഒരു പുതു വേദിയിൽ എത്തിയിരിക്കുകയാണ്. അതും ആ പഴയ കൂട്ടുകെട്ടിലേക്കാണ് അദ്ദേഹം എത്തിയത്. മലയാള സിനിമ ഇന്നേവരെ കണ്ടതിൽ ഏറ്റവും മികച്ച കൂട്ടുകെട്ടാണ് സത്യൻ അന്തിക്കാട് ശ്രീനിവാസൻ മോഹൻലാൽ കൂട്ടുകെട്ട്. ഇപ്പോഴിതാ മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന താരസംഘടനയായ അമ്മയുടെ ഒരു ഷോയിലാണ് ഇപ്പോൾ ശ്രീനിവാസൻ പങ്കെടുത്തത്. ശ്രീനിവാസന്റെ ആരോഗ്യാവസ്ഥയിൽ പുരോഗതിയുള്ളതായാണ് ആരാധകർ ഇതിലൂടെ മനസിലാക്കുന്നത്, കാഴ്ച്ചയിൽ ആ പഴയ ആൾ അല്ലെങ്കിലും അദ്ദേഹത്തെ വീണ്ടും വേദിയിൽ കണ്ടതിന്റെ സന്തോഷത്തിലാണ് ഏവരും.. ചാനൽ പുറത്ത് വിട്ട പ്രൊമോ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

താര സംഘടനാ അമ്മയുടെ പരിപാടികൾ എല്ലാക്കാലവും മലയാളികൾ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ മലയാള സിനിമയിലെ എല്ലാ ജനപ്രിയ താരങ്ങൾ എല്ലാം വീണ്ടും ഒരുമിച്ച് പങ്കെടുക്കുന്ന മലയാളത്തിലെ ഏറ്റവും വലിയ പ്രൌഢഗംഭീരമായ ഷോയാണ് മഴവിൽ എൻ്റർടെയ്മെൻ്റ്സ് 2022 എന്ന പേരിൽ സംപ്രേഷണത്തിന് ഒരുങ്ങുന്നത്. അസുഖാവസ്ഥയെ മറികടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുന്ന ശ്രീനിവാസനെ വേദിയിലേക്ക് ആനയിക്കുകയും താങ്ങി കൂടെ ചെല്ലുന്നതും സഹതാരമായി നിരവധി സിനിമകളിൽ തിളങ്ങിയ മണിയൻ പിള്ള രാജുവാണ്. വേദിയിൽ വെച്ച് തൻ്റെ പ്രിയകൂട്ടുകാരന് മോഹൻലാൽ ചുംബനം നൽകിയാണ് സ്വീകരിക്കുന്നത്. ഇത് കണ്ട് പുഞ്ചിരി തൂകി സത്യൻ അന്തിക്കാടും ഒപ്പമുണ്ട്.
ഇപ്പോഴിതാ ചിത്രമാണ് ആരാധകർ ഏറ്റെടുത്തത്. അദ്ദേഹത്തെ വീണ്ടും ആക്ടീവായി കാണാനായതിൽ താരങ്ങളോടൊപ്പം തന്നെ ആരധകരും വളരെ സന്തോഷത്തിലാണ്. എന്നാൽ കുറച്ച് പേര് അതിൽ സങ്കടവും പങ്കുവെക്കുന്നുണ്ട്, ഈ അവസ്ഥയിൽ അദ്ദേഹം വരണ്ടായിരുന്നു എന്നും അഭിപ്രായം ഉണ്ട്. ഇരുപതു ദിവസത്തോളം നീണ്ട ആശുപത്രി വാസത്തിന് ശേഷം ഏപ്രിൽ അവസാനത്തോടെയായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് എത്തിയത്. അപ്പോളോ അഡ്ലക്സ് ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന് ബൈപാസ് സര്‍ജറി നടത്തിയിരുന്നത്. മാര്‍ച്ച് 30 നാണ് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ആശുപത്രി വാസത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ ഒരു ചിത്രം സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.
Leave a Reply