ഭഗവാൻ ശ്രീരാമൻ എല്ലാവരുടെയും പൂർവ്വികനാണെന്ന സന്ദേശം പ്രചരിപ്പിക്കുകയാണ് ലക്ഷ്യം ! അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ; ‘രാമജ്യോതി’ കൊണ്ടുവരുന്നത് 2 മുസ്ലിം വനിതകൾ !

ഇപ്പോൾ രാജ്യമെങ്ങും സംസാരം അയോധ്യയിലെ രാമക്ഷേത്ര ഉത്ഘടനമാണ്. ജനുവരി 22-നാണ് രാമക്ഷേത്രത്തിന്റെ ഉദ്ഘാടനച്ചടങ്ങ്. ചടങ്ങിൽ രാഷ്ട്രീയ സാംസകാരിക കലാകായിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.  ശ്രീരാമന്റെ വലിയ വിഗ്രഹം അന്നേദിവസം പ്രതിഷ്ഠിക്കും. രാമക്ഷേത്ര ഉദ്ഘാടനത്തിനു മുന്നോടിയായി അയോധ്യയില്‍നിന്ന് കാശിയിലേക്ക്’രാംജ്യോതി’ കൊണ്ടുവരുന്നത് രണ്ടു മുസ്ലീം സ്ത്രീകള്‍ ആയിരിക്കുമെന്ന് ദേശീയ മാധ്യമങ്ങളായ ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെ റിപ്പോട്ട് ചെയ്യുന്നു.

ഇപ്പോൾ ആ വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. വാരണാസിയിൽ നിന്നുള്ള നസ്‌നീൻ അൻസാരിയും നജ്മ പർവിനുമാണ് ദീപം അയോധ്യയിലേക്ക് കൊണ്ടുവരുന്നത്. ഭഗവാൻ ശ്രീരാമൻ എല്ലാവരുടെയും പൂർവ്വികനാണെന്ന സന്ദേശം പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. എല്ലാ ഇന്ത്യക്കാരും ഒരുപോലെയാണെന്നും ഇവർ പറയുന്നു. ദീപവുമായി ഇവരുടെ അയോധ്യയിലേക്കുള്ള യാത്ര കാശിയിലെ ഡോംരാജ് ഓം ചൗധരിയും പാടൽപുരി മഠത്തിലെ മഹന്ത് ബാലക് ദാസും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.

അതുമാത്രമല്ല നജ്മ ബിഎച്ച്‌യുവിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് പിഎച്ച്ഡി ചെയ്തിട്ടുണ്ട്. 17 വർഷമായി അവൾ രാമഭക്തയാണ്. നസ്നീനും നജ്മയും മുത്തലാഖിനെതിരെ പോരാടിയിട്ടുണ്ട്. 2006ൽ സങ്കത് മോചൻ ക്ഷേത്രത്തിൽ ഭീകരർ ബോംബിട്ടപ്പോൾ ഇരുവരും 70 മുസ്ലീം സ്ത്രീകളുമായി ക്ഷേത്രത്തിൽ പോയി ഹനുമാൻ ചാലിസ ചൊല്ലി സാമുദായിക സൗഹാർദത്തിനായി ശ്രമിച്ചു. അന്നുമുതൽ, രാമനവമിയിലും ദീപാവലിയിലും നൂറുകണക്കിന് മുസ്ലീം സ്ത്രീകളോടൊപ്പം ശ്രീരാമ ആരതി നടത്തുന്നു. മഹന്ത് ശംഭു ദേവാചാര്യ അയോധ്യയിൽ വെച്ച് അവർക്ക് രാംജ്യോതി കൈമാറി. ഇന്ന് രാംജ്യോതിയുമായി സ്ത്രീകൾ യാത്ര തുടങ്ങും. അയോധ്യയിലെ മണ്ണും സരയുവിലെ പുണ്യജലവും കാശിയിലേക്ക് കൊണ്ടുവരും. രാംജ്യോതിയുടെ വിതരണം ജനുവരി 21ന് ആരംഭിക്കും.

അതുപോലെ കേരളരളത്തിൽ നിന്നും കഴിഞ്ഞ ദിവസം മന്ത്രി കെബി ഗണേഷ് കുമാറിനെയും, നടൻ ശ്രീനിവാസനെയും ബിജെപി പ്രവർത്തകർ നേരിട്ടെത്തി രാമക്ഷേത്ര ഉത്ഘാടന  ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു.   അതുപോലെ നടൻ മോഹൻലാലിനെയും മാതാ അമൃതാനന്ദ മൈ എന്നിവരെ ഔദ്യോഹികമായി ആദ്യം തന്നെ ക്ഷണിച്ചിരുന്നു. രജനികാന്ത് അമിതാഫ് ബച്ചൻ തുടങ്ങിയവർ ചടങ്ങിൽ തീർച്ചയായും പങ്കെടുക്കും എന്ന് അറിയിച്ചിട്ടുണ്ട്. അതുപോലെ അനുപം ഖേര്‍, അക്ഷയ് കുമാര്‍, പ്രമുഖ സംവിധായകരായ രാജ്കുമാര്‍ ഹിരാനി, സഞ്ജയ് ലീല ബന്‍സാലി, രോഹിത് ഷെട്ടി, നിര്‍മ്മാതാവ് മഹാവീര്‍ ജെയിന്‍, ചിരഞ്ജീവി,  ധനുഷ്, റിഷബ് ഷെട്ടി തുടങ്ങിയവര്‍ക്കും ക്ഷണമുണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *