‘തന്നേക്കാള്‍ കഴിവുള്ളവരെ കാണുമ്പോള്‍ വലിയ സന്തോഷം’ ! ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിവുള്ള കുട്ടിയാണ് ! പത്മിനിയെയും സാവിത്രിയെയും പോലെ, സ്വാഭാവിക അഭിനേത്രി ! അന്ന് മഞ്ജുവിനെ കുറിച്ച് ശ്രീവിദ്യ പറഞ്ഞിരുന്നത് !
മലയാളത്തിന്റെ മുൻ നിര നായികമാരിൽ ഒരാളായിരുന്നു നടി ശ്രീവിദ്യ. ബാല താരമായി സിനിമയിൽ എത്തിയ ശ്രീവിദ്യ, ആർ. കൃഷ്ണമൂർത്തിയുടെയും പ്രശസ്തഗായിക എം.എൽ. വസന്തകുമാരിയുടേയും മകളായി ചെന്നൈയിലാണ് ജനിച്ചത്. ചെറുപ്പം മുതൽക്കേ സംഗീതത്തിന്റെയും നൃത്തത്തിന്റെയും ലോകത്തായിരുന്നു ശ്രീവിദ്യ വളർന്നത്. 13-ആം വയസ്സിൽ ‘തിരുവുൾ ചൊൽവർ’ എന്ന തമിഴ് സിനിമയിലെ ചെറിയ ഒരു റോളിലൂടെയാണ് ശ്രീവിദ്യ വെള്ളിത്തിരയിലെത്തുന്നത്. ‘അമ്പലപ്രാവ്’ എന്ന ചിത്രത്തിൽ ഒരു നൃത്തരംഗത്തിൽ മാത്രം അഭിനയിച്ചായിരുന്നു തുടക്കം. പക്ഷെ ആ ഒരു സീനോടെ മനോഹരമായ കണ്ണുകളുള്ള ആ പെൺകുട്ടി പിന്നീട് സിനിമ ലോകത്തിന്റെ ഹൃദയമിടുപ്പാകുകയായിരുന്നു.
മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും ശ്രീവിദ്യ മുൻ നിര നായികയായിരുന്നു. എന്നാൽ ഇപ്പോൾ മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവിനെ കുറിച്ച് മുമ്പ് പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്, ശ്രീവിദ്യയുടെ വാക്കുകൾ ഇങ്ങനെ, തന്നേക്കാള്‍ കഴിവുള്ളവരെ കാണുമ്പോള്‍ ഭയങ്കര സന്തോഷം തോന്നുമെന്നും താന്‍ സന്തോഷം കണ്ടെത്തുന്നത് അത്തരം ചില കാര്യങ്ങളിലാണെന്നും ശ്രീവിദ്യ പറയുന്നു. ദില്ലിവാല രാജകുമാരൻ എന്ന ചിത്രത്തിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിരുന്നു.
കഴിവുള്ള അഭിനേത്രി എന്ന നിലയിൽ മഞ്ജുവിനെ കാണുമ്പോൾ തനിക്ക് വലിയ സന്തോഷമാണെന്നും, അവരുമൊത്ത് അഭിനയിക്കാൻ തനിക്ക് ഒരുപാട് ഇഷ്ടവും സന്തോഷവുമാണെന്നും, അത്തരത്തിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചപ്പോൾ അനുഭവം വളരെ നല്ലതായിരുന്നു. കൂടാതെ പദ്മിനിയുടേയും സാവിത്രിയുടേയും കൂടെ അഭിനയിക്കുമ്പോഴുണ്ടാകുന്ന ഒരു ഫീലാണ് തനിക്ക് ലഭിച്ചത് എന്നും അവരെപ്പോലെ വളരെ സ്വാഭിവിക അഭിനയമാണ് മഞ്ജുവിന് എന്നും, അത്തരത്തിൽ ഒരു നാച്യുറല്‍ ആക്ട്രസ് എന്ന നിലയിൽ അവർ ഒരുപാട് ഉയരങ്ങൾ കീഴടക്കുമെന്നും ശ്രീവിദ്യ പറഞ്ഞിരുന്നു.
കൂടാതെ ശ്രീവിദ്യയും കമൽ ഹാസനും തമ്മിൽ ഉണ്ടായിരുന്ന പ്രണയത്തെ കുറിച്ചും ഇപ്പോൾ വീണ്ടും വാർത്താ പ്രാധാന്യം നേടിയിരുന്നു, ‘അപൂര്‍വ്വരാഗങ്ങള്‍’ എന്ന സിനിമയില്‍ കമല്‍ഹാസനും ശ്രീവിദ്യയും ഒന്നിച്ചഭിനയിച്ചു. ഒരു റൊമാന്റിക് സിനിമയായ അപൂര്‍വ്വരാഗങ്ങളിലെ ഇരുവരുടെയും കെമിസ്ട്രി അന്ന് ഏറെ വിജയമായിരുന്നു. ഈ സിനിമക്ക് ശേഷമാണ് ഇവർ പ്രണയത്തിലായത്. എന്നാൽ കമല്‍ഹാസനേക്കാള്‍ രണ്ട് വയസ് കൂടുതലായിരുന്നു ശ്രീവിദ്യക്ക്. പക്ഷെ അവരുടെ പ്രണയത്തിനു അതൊരു തടസമായിരുന്നില്ല.പക്ഷെ ഇവരുടെ ബന്ധത്തെ വീട്ടുകാർ ശക്തമായി എതിർത്തതോടെ അവരുടെ ബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങി.
പ്രശ്നങ്ങൾ രൂക്ഷമായതോടെ ഇരുവരും പരസ്പരം പൊരുത്തപെട്ടുപോകാൻസാധിക്കില്ല എന്ന കാരണത്താൽ പിരിയുകയുമായിരുന്നു. അതിനു ശേഷമാണ് മധുവിനോടൊത്ത് ‘തീക്കനൽ’ എന്ന ചിത്രത്തിൽ അഭിനയിക്കവേ ഇതിന്റെ നിർമ്മാതാവായിരുന്ന ജോർജ്ജ് തോമസുമായി ശ്രീവിദ്യ പ്രണയത്തിലാകുന്നതും തുടർന്ന് 1979-ൽ ഇവർ വിവാഹിതയാവുകയായിരുന്നു. പക്ഷെ ആ കുടുംബ ജീവിതത്തിലും നിരവധി പ്രശ്നങ്ങൾ ഉണ്ടാകുകയും തുടർന്ന് 1999 ൽ ആ ബദ്ധവും വിവാഹ മോചനത്തിൽ എത്തുകയായിരുന്നു. 2006 ലാണ് നടി ഈ ലോകത്ത് നിന്നും വിടപറയുന്നത്.
Leave a Reply