ജോർജ് യാഥാർഥത്തിൽ ആരാണെന്നുള്ള സത്യം വിവാഹ ശേഷമാണ് ശ്രീവിദ്യ തിരിച്ചറിഞ്ഞത് ! നല്ലൊരു കുടുംബിനിയായി ജീവിക്കാൻ അവർ ഒരുപാട് ആഗ്രഹിച്ചിരുന്നു ! വെളിപ്പെടുത്തൽ

എക്കാലവും മലയാള സിനിമ രംഗത്ത് ഓർമിക്ക പെടുന്ന നടിയാണ് ശ്രീവിദ്യ. ഒരുപാട് മികച്ച ചിത്രങ്ങളുടെ  ഭാഗമായിരുന്ന അവർ പക്ഷെ വ്യകതി ജീവിതത്തിൽ ഒരുപാട് പ്രതിസന്ധി ഘട്ടങ്ങൾ തരണം ചെയ്ത് നിരവധി പ്രണയ പരാജയങ്ങളും അതിനോടൊപ്പം വിവാഹ ജീവിതവും വലിയൊരു പരാജയം ആയിരുന്നു. ശ്രീവിദ്യ വിട പറഞ്ഞ് 16 വർഷം പിന്നിടുമ്പോൾ ഇന്നും അവരുടെ പകരം വെക്കാനില്ലാത്ത കഥാപത്രങ്ങൾ മലയാളി മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.

ജോർജ് അന്ന് സിനിമ ഷൂട്ടിങ് സെറ്റുകളിൽ മിന്നുന്ന താരമായിരുന്നു. മറ്റുള്ളവരോട് അയാളുടെ പെരുമാറ്റവും, സിനിമയുടെ സെറ്റിൽ വിവിധ നിറമുള്ള ആഡംബരക്കാറുകളില്‍ സ്ഥിരമായി വന്നിരുന്ന ജോർജ് ഏവരുടെയും ശ്രദ്ധ നേടിയിരുന്നു. അങ്ങനെ ആ വിവാഹം നടന്നു, പക്ഷെ അന്യ മതസ്ഥനെ വിവാഹം കഴിച്ചു എന്ന കാരണത്താൽ ശ്രീവിദ്യയെ വീട്ടിൽ നിന്നും പുറത്താക്കിയിരുന്നു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞപ്പോൾ വി ജി നായര്‍ എന്ന ചിട്ടിക്കമ്പനി ഉടമയുടെ ബിനാമി മാത്രമാണ് ജോര്‍ജ് എന്ന സത്യം ശ്രീവിദ്യ തിരിച്ചറിഞ്ഞു.

ഏറെ പ്രതീക്ഷയുടെയും സ്വപ്ങ്ങളോടെയും വിവാഹ ജീവിതം തുടങ്ങിയ ശ്രീവിദ്യക്ക് പക്ഷെ നരക ജീവിതമായിരുന്നു ലഭിച്ചത്. കല്യാണം കഴിഞ്ഞതിന് ശേഷവും സിനിമകള്‍ക്കായി ഡേറ്റ് വാങ്ങുക, ഡേറ്റില്ലെങ്കിലും അഡ്വാന്‍സ് വാങ്ങിക്കുക എന്നിങ്ങനെയുള്ള സംഭവങ്ങള്‍ സ്ഥിരമായി ഉണ്ടായി. ശ്രീവിദ്യ ഗര്‍ഭിണിയായപ്പോള്‍ അബോര്‍ഷന്‍ നടത്താന്‍ പാടില്ലാത്ത സാഹചര്യത്തില്‍ അവരെ കൊണ്ട് നിര്‍ബന്ധിച്ച് ഗ,ര്‍,ഭ,ച്ഛി,ദ്രം ചെയ്യിപ്പിക്കുക വരെയുണ്ടായി. ഇങ്ങനെ ദാമ്പത്യ ജീവിതം വലിയൊരു പടുകുഴിയിലേക്കാണ് ശ്രീവിദ്യയെ ആനയിച്ചത്. സ്വത്തും സമ്പാദ്യവും വരെ അവര്‍ക്ക് നഷ്ടപ്പെടുകയായിരുന്നു. ശേഷം ആ ബന്ധം ഉപേക്ഷിച്ച് മലയാള സിനിമയിൽ കൂടുതൽ ശ്രദ്ധ കൊടുത്ത് മുന്നോട്ട് പോകുന്നതിനിടയിലാണ് നടിയെ രോഗം കീഴ്പെടുത്തുന്നത്.

ഇപ്പോഴിതാ നടിയെ കുറിച്ച് സംവിധായകൻ കെ പി കുമാരൻ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, വിവാഹ ശേഷം അഭിനയം നിർത്തിയ ശ്രീവിദ്യ ഭർത്താവായ ജോർജിന്റെ നിർബന്ധ പ്രകാരമാണ് തേൻതുള്ളി എന്ന സിനിമയിൽ അഭിനയിക്കാൻ എത്തുന്നത്. ലോക്കേഷനിൽ എത്തിയാൽ സന്തോഷവതിയാകുന്ന ശ്രീവിദ്യ പക്ഷേ കുടുംബ ജീവിതത്തിൽ അത്ര സന്തോഷവതിയായിരുന്നില്ല. താനുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന നടിയാണ് അവരെ സിനിമയിൽ തിരിച്ച് കൊണ്ടുവരണമെന്ന ആഗ്രഹത്തിലാണ് തേൻതുള്ളി എന്ന ചിത്രത്തിലേയ്ക്ക് ക്ഷണിച്ചത്. അൻപതിനായിരം രൂപയായിരുന്നു അന്ന് തേൻതുള്ളി സിനിമയ്ക്കായി പ്രെഡ്യൂസർ നൽകിയത്. അതിൽ നാൽപതിനായിരം രൂപയാണ് റമ്യൂണറെഷനായി ശ്രീവിദ്യ വാങ്ങിയത്. പിന്നീട് ഡിസ്ട്രീബിഷൻകാർ നൽകിയ പണം വെച്ചാണ് സിനിമ ചെയ്ത് തീർത്തതെന്നും അദ്ദേഹം പറഞ്ഞു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *