ഇത്തരം വാർത്തകൾ വീണ്ടും വീണ്ടും ആവർത്തിക്കുമ്പോൾ, കേരളത്തിലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് പിരിച്ചുവിട്ടുകൂടെ ! നടിയുടെ കുറിപ്പ് വൈറലാകുന്നു !

നമ്മുടെ കേരളത്തിൽ അടുത്തിടെയായി ഏറെ ഞെട്ടിച്ച ഒരു വാർത്തയായിരുന്നു ഭക്ഷ്യ വിഷബാധ കാരണം നിരവധി പേർക്ക് അസുഖം ഉണ്ടാകുകയും ഒരു കുട്ടിയുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്തത് വളരെ ദുഃഖം ഉണർത്തുന്ന ഒരു സംഗതിയാണ്. ഇത്തരം ഒരു സംഭവം ഉണ്ടായ ശേഷം പെട്ടെന്ന് കുറച്ച് സ്ഥങ്ങളിലെ ഹോട്ടലുകളിൽ പെട്ടെന്ന് ഒരു റെയ്‌ഡ്‌ ഉണ്ടാകുകയും അതിന്റെ പേരിൽ നിരവധി പഴകിയ ആഹാരം പാതാർഥങ്ങൾ പിടിച്ച് എടുക്കയും ചെയ്തു. ഒരു ജീവൻ നഷ്ടപ്പെട്ട് കഴിയുംപോൾ മാത്രം പെട്ടെന്ന് ഉണ്ടാകുന്ന ഒരു പ്രതിപ്രവർത്തനം..

ഇപ്പോഴിതാ ഇതിനെതിരെ ശക്തമായ ഒരു പ്രതിധേധ കുറിപ്പ് പങ്കുവെച്ചുകൊണ്ട് നടി ശ്രിയ രമേശ് പങ്കുവെച്ച കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. നടൻ മോഹൻലാലിൻറെ ബന്ധുകൂടിയായ ശ്രിയ ഇതിനോടകം നിരവധി സിനിമകളുടെ ഭാഗമായി മാറിയിരുന്നു. കുറിപ്പിൽ ശ്രിയ പറയുന്നത് ഇങ്ങനെ, ഷവർമ്മയല്ല മറിച്ച് മായം കലർത്തുന്നത് തടയാത്ത സിസ്റ്റമാണ് യഥാർത്ഥ വില്ലൻ… ഷവർമ്മ കഴിച്ച ചിലർ മരിക്കുന്നു, ഒരുപാട് പേർക്ക് ഭക്ഷ്യ വിഷബാധ ഉണ്ടാകുന്നു എന്ന വാർത്തകൾ ആവർത്തിച്ചു വരുമ്പോൾ കാര്യക്ഷമല്ലാത്ത കേരളത്തിന്റെ ഭക്ഷ്യ സുരക്ഷാ വകുപ്പ് പിരിച്ചു വിട്ടുകൂടെ? ഒപ്പം മന്ത്രിക്ക് രാജിവച്ചു കൂടെ ?എന്നാണ് എനിക്ക് ചോദിക്കുവാൻ ഉള്ളത്.

ഷവർമ്മ കഴിച്ച ചിലർ മ,രി,ക്കുന്നു, ഒരുപാട് പേർക്ക് ഭക്ഷ്യ വിഷബാധ ഉണ്ടാകുന്നു എന്ന വാർത്തകൾ വരുവാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി നമ്മുടെ നാട്ടിൽ . ഇത് ആവർത്തിക്കുവാൻ കാരണം ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥരുടെ അലംഭാവവും, അതുപോലെ നമ്മുടെ നാട്ടിലെ നിയമങ്ങളിലെ പോരായ്മകളുമാണ്. തീച്ചയായും ക്രമക്കേടുകൾക്ക് കൈക്കൂലിയും വാങ്ങുവാൻ ഉള്ള സാധ്യതയും തള്ളിക്കളയുവാൻ ആകില്ല. ബന്ധപ്പെട്ട മന്ത്രിക്ക് തന്റെ വകുപ്പിൽ എന്തെങ്കിലും നിയന്ത്രണം ഉണ്ടെങ്കിൽ ഇനിയെങ്കിലും ഇതിനൊരു അറുതി വരുത്തുക. ഭക്ഷ്യ വസ്തുക്കൾ വിൽക്കുവാൻ ലൈസൻസ് നിർബന്ധമാക്കുകയും കടകൾ കര്ശനമായ പരിശോധനയും നിയമ ലംഘകർക്ക് പിഴയും നൽകിക്കൊണ്ട് മാത്രമേ മനുഷ്യർക്ക് ധൈര്യമായി ഷവർമ്മ ഉൾപ്പെടെ ഉള്ള ഭക്ഷണങ്ങൾ ജീവഭയം ഇല്ലാതെ കഴിക്കുവാൻ പറ്റൂ.

കഴിക്കുന്ന ഭക്ഷണം പോലും വിശ്വസിക്കാൻ കഴിയാത്ത അവസ്ഥ വളരെ ഭയാനകമാണ്.   ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്തുവാൻ ആവശ്യമായ ആധുനിക സൗകര്യങ്ങൾ ഉള്ള ലാബുകൾ ഓരോ ജില്ലയിലും സ്ഥാപിക്കുക. മഹാന്മാരുടെ പേരിൽ കുറെ പ്രതിമകളും , സ്മാരക മന്ദിരങ്ങളും നിർമ്മിക്കുവാൻ കോടികൾ ചെലവിടുന്ന നാടാണല്ലോ. ഇത്തരം ലാബുകൾക്ക് മഹാന്മാരുടെ പേരിട്ടാൽ പൊതു ജനങ്ങൾക്ക് കൂടുതൽ പ്രയോജനം ലഭിക്കും. ഗൾഫിൽ ധാരാളം ഷവർമ്മ കടകൾ ഉണ്ട് അവിടെ ഒത്തിരി ആളുകൾ ഷവർമ്മ കഴിക്കുന്നുമുണ്ട്.

എന്നാൽ അതിൽ ഒരിക്കൽ പോലും  ഭക്ഷ്യ വിഷബാധയും, അതുകാരണം മരണവും സംഭവിക്കുന്നതായുള്ള വാർത്തകൾ എന്തുകൊണ്ട് അവിടെ നിന്നും ഉണ്ടാകുന്നില്ല എന്നു ശ്രദ്ധിച്ചിട്ടുണ്ടോ, അവിടെ നിയമങ്ങൾ കര്ശനമാണ് അത് പോലെ ബന്ധപ്പെട്ട വകുപ്പ് കൃത്യമായി പരിശോധനയും നടത്തുന്നുണ്ട്. നിയമ ലംഘകർക്ക് വലിയ പിഴയും ചുമത്തും. കടകളുടെ ലൈസൻസ് റദ്ദു ചെയ്യും. അവിടെ സാധാരണക്കാർ പരാതി നൽകിയാലും നടപടി വരും ഇവിടെ അധികാരികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും കുടുമ്പങ്ങൾക്ക് ഭക്ഷ്യ വിഷബാധ വരാത്തതാണോ അവർക്ക് ഇത്തരം കാര്യങ്ങളിൽ നടപടിയെടുക്കുവാൻ അമാന്തം.

കാറ്ററിങ് പോലെയുള്ള  എല്ലാ ഭക്ഷ്യ വിതരണ കടകൾക്കും ലൈസൻസ് നിർബന്ധമാക്കുകയും വൃത്തി ഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന കടകൾ അടച്ചു പൂട്ടിക്കുകയും ചെയ്യണം. അത് പോലെ മത്സ്യത്തിൽ മായം ചേർക്കുന്നതിനുള്ള പരിശോധന കർശനമാക്കുകയും വേണം.
മായം മൂലം നമ്മുടെ കുടുംബങ്ങളിലെ അംഗങ്ങൾക്ക് നേരിട്ടും അല്ലാതെയും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് ഒഴിവാക്കുവാൻ മാറ്റങ്ങൾ വരുത്തുവാൻ പൊതു ജനം ഒരു കാമ്പെയിൻ തന്നെ തുടങ്ങണം. സങ്കുചിതമായ മത – രാഷ്‌ടീയ താല്പര്യങ്ങൾ മാറ്റി സമൂഹത്തിന്റെ പൊതു താല്പര്യമായി ഇതിനെ കാണുക. ഷവര്മയിലും പൊതിച്ചോറിലും മായവും മതവും കലർത്താതിരിക്കുക.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *