‘നടി ശ്രീവിദ്യ ഓർമ്മയായിട്ട് 16 വർഷങ്ങൾ’, ജീവിതത്തിൽ അവർ തകർന്ന് പോയത് ആ സംഭവത്തോടെയാണ് ! സിനിമയെ വെല്ലുന്ന ജീവിത കഥ !

ശ്രീവിദ്യ എന്ന അഭിനേത്രിയെ മലയാള സിനിമ പ്രേമികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല, ഇന്നും നമ്മൾ ഓർത്തിരിക്കുന്ന ഒരുപാട് മികച്ച വേഷങ്ങൾ ബാക്കിയാക്കിയാണ് ശ്രീവിദ്യ വിടപറഞ്ഞത്. പ്രശസ്ത ഗായിക എം.എൽ. വസന്തകുമാരിയുടെ മകളായി ജനിച്ച ശ്രീവിദ്യയുടെ ബാല്യ കാലം തന്നെ ഒരുപാട് ദുരിതങ്ങളായിരുന്നു. ശ്രീവിദ്യ ജനിച്ച ശേഷം അമ്മ സംഗീത ലോകത്ത് ഒരുപാട് തിരക്കുള്ള ആളായി മാറുകയും അച്ഛന് സുഖമില്ലാതെ വന്നതുകൊണ്ട് കുടുംബ ബാധ്യതകളും അമ്മയുടെ തലയിൽ വന്നു, അതുകൊണ്ട് അവർക്ക് വളരെ തിരക്കുപിടിച്ച ജീവിതമായിരുന്നു.

ചെറുപ്പം മുതൽ സ്നേഹ പരിചരണങ്ങൾ ലഭിക്കാതെയുള്ള ഒറ്റപെട്ടുള്ള ജീവിതമായിരുന്നു, അവരുടേത്. വർഷങ്ങൾ ശേഷം, ശ്രീവിദ്യയുടെ അമ്മക്ക് ഒരു അ,പ,ക,ടം പറ്റുകയും ശേഷം  ആ കുടുംബ ഭാരം തനറെ പതിമൂന്നാമത്തെ വയസിൽ ശ്രീവിദ്യയുടെ ബാധ്യതയായി മാറുകയുമായിരുന്നു. അതുകൊണ്ട് തന്നെ അവർ അഭിനയ രംഗത്ത് സജീവമായി മാറി. ശേഷം ഏതാനും നാളുകള്‍ക്കുള്ളില്‍ തന്നെ ശ്രീവിദ്യക്ക് ഒരു വിവാഹാലോചന വന്നു, അമേരിക്കയില്‍ ശാസ്ത്രജ്ഞനായിരുന്ന ഒരു യുവാവ് ശ്രീവിദ്യയുടെ ഒരു ഫോട്ടോ കണ്ട് ഇഷ്ടപെട്ടാണ് ആലോചനയുമായി വന്നത്, പക്ഷെ കുടുംബത്തിന്റെ ആകെ വരുമാന സ്രോതസായ ശ്രീവിദ്യയെ ഉടനെ വിവാഹം കഴിപ്പിക്കാൻ അവർ തയാറായിരുന്നില്ല. അങ്ങനെ ശ്രീവിദ്യയുടെ ‘അമ്മ ആ ആലോചന വേണ്ടായെന്ന് വെക്കുകയായിരുന്നു. പക്ഷെ ശ്രീവിദ്യക്ക് ആ ബന്ധത്തോട് താല്പര്യം ഉണ്ടായിരുന്നു.

ശേഷം സിനിമയിൽ തിരക്കായ ശേഷം നടൻ കമൽ ഹസനുമായി പ്രണയത്തിലായി, ഇരുവരുടെയും വിവാഹം വരെ നിശ്ചയിച്ചുറപ്പിച്ചെങ്കിലും പിന്നീട് അവക്കിടയിൽ ഉണ്ടായ അഭിപ്രായ വ്യത്യാസം ആ ബന്ധവും തകർത്തു. തുടര്‍ന്ന് കമല്‍ ഈ ബന്ധം ഒഴിയുകയും, ശേഷം നടിയും നര്‍ത്തകിയുമായ വാണി ഗണപതിയെ വിവാഹം കഴിക്കുകയും ചെയ്തു. അതോടെ ശ്രീവിദ്യ മാനസികമായി ഒരുപാട് തകർന്നു. അതിനിടക്ക് സംവിധായകൻ ഭാരതനുമായി പ്രണയത്തിലായിരുന്നു. ആ ബദ്ധം തകർന്നതിനു ശേഷമാണ് ശ്രീവിദ്യക്ക് നിർമാതാവ് ജോസ് തോമസിന്റെ വിവാഹ ആലോചന വരുന്നത്.

അന്ന് ആയാൽ സിനിമ രംഗത്തെ മിന്നുന്ന താരം, അയാളുടെ പെരുമാറ്റവും, സിനിമയുടെ സെറ്റിൽ വിവിധ നിറമുള്ള ആഡംബരക്കാറുകളില്‍ സ്ഥിരമായി വന്നിരുന്ന  ജോർജ് ഏവരുടെയും ശ്രദ്ധ നേടിയിരുന്നു. അങ്ങനെ ആ വിവാഹം നടന്നു, പക്ഷെ അന്യ മതസ്ഥനെ വിവാഹം കഴിച്ചു എന്ന കാരണത്താൽ ശ്രീവിദ്യയെ വീട്ടിൽ നിന്നും പുറത്താക്കിയിരുന്നു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞപ്പോൾ വി ജി നായര്‍ എന്ന ചിട്ടിക്കമ്പനി ഉടമയുടെ ബിനാമി മാത്രമാണ് ജോര്‍ജ് എന്ന സത്യം ശ്രീവിദ്യ തിരിച്ചറിഞ്ഞു.

അതിനു ശേഷം അവരുടെ ജീവിതം നരകമായിരുന്നു, കല്യാണം കഴിഞ്ഞതിന് ശേഷവും സിനിമകള്‍ക്കായി ഡേറ്റ് വാങ്ങുക, ഡേറ്റില്ലെങ്കിലും അഡ്വാന്‍സ് വാങ്ങിക്കുക എന്നിങ്ങനെയുള്ള സംഭവങ്ങള്‍ സ്ഥിരമായി ഉണ്ടായി. ശ്രീവിദ്യ ഗര്‍ഭിണിയായപ്പോള്‍ അബോര്‍ഷന്‍ നടത്താന്‍ പാടില്ലാത്ത സാഹചര്യത്തില്‍ അവരെ കൊണ്ട് നിര്‍ബന്ധിച്ച് ഗ,ര്‍,ഭ,ച്ഛി,ദ്രം ചെയ്യിപ്പിക്കുക വരെയുണ്ടായി. ഇങ്ങനെ ദാമ്പത്യ ജീവിതം വലിയൊരു പടുകുഴിയിലേക്കാണ് ശ്രീവിദ്യയെ ആനയിച്ചത്. സ്വത്തും സമ്പാദ്യവും വരെ അവര്‍ക്ക് നഷ്ടപ്പെടുകയായിരുന്നു. ശേഷം ആ ബന്ധം ഉപേക്ഷിച്ച് മലയാള സിനിമയിൽ കൂടുതൽ ശ്രദ്ധ കൊടുത്ത് മുന്നോട്ട് പോകുന്നതിനിടയിലാണ് നടിയെ രോഗം കീഴ്പെടുത്തുന്നത്.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *